
സാധാരണ ഞാന്‍ എന്റെ അനുഭവങ്ങളാണ് ബ്ലോഗില്‍ കൊടുകാരുള്ളതെങ്കിലും ഇത്തവണ എന്റെ കഥ മായാവിയെ കുറിച്ചാണ്...കുറെ കൊല്ലങ്ങളായി അവന് ഇങ്ങനെ കറങ്ങി നടക്കുന്നു..ഇനിയും അവനെ വെറുതെ വിട്ടാല്‍ ശരിയാവില്ല..അത് കൊണ്ട് ഇത്തവണ ഞാനും ഇറങ്ങുന്നു കുട്ടൂസന്ടെ കൂടെ.. അങ്ങിനെ കാട്ടിലെ ആ ചിതല് പിടിച്ച, മരം കൊണ്ടുള്ള ഉണക്ക വീട്ടില്‍ എല്ലാവരും (കുട്ടൂസന് , ഡാകിനി, മുത്തു ,ലോട്ട് ലൊടുക്കു, ഗുലുഗുലുമാല് , ലുട്ടാപ്പി പിന്നെ വൈര്യം മറന്നു പുട്ടാലു അമ്മാവനും) കൂടിയിരിക്കുകയാണ് മായാവിയെ പിടിക്കാനുള്ള ഗൂഡ തന്ത്രം മെനയാന്‍ ... ഇപ്രാവശ്യം കൂടുതല്‍ വ്യക്തവും ശക്തവും ആയ പ്ലാന്‍ ആണ് അജണ്ടയില്‍..ഇതിനു വേണ്ടി മുത്തുവും വിക്രമനും ഒരു കൊല്ലമായി ജിമ്മില്‍ പോകുന്നു...കാലത്ത് ബൂസ്റ്റ് ഉച്ചക്ക് കോമ്പ്ലാന് പിന്നെ വൈകീട്ട് ബോണ്വിട്ടാ ..ഇരുപതു മുട്ട വേറെ..അങ്ങിനെ പോകുന്നു ഭക്ഷണ ..രീതികള്‍... ലുട്ടാപ്പി അമേരിക്കയിലെ രണ്ടാമത്തെ അമ്മാവനോട് പറഞ്ഞു വേറെ "ഹൈ സ്പീഡ്" കുന്തം വാങ്ങിപ്പിച്ചു...ഈ അമ്മാവനെ കുറിച്ച് ഒരു പക്ഷെ വേറെ ആര്‍ക്കും അറിയില്ല ...എനിക്ക് മാത്രമേ അതറിയൂ. ലോടുലോടുക്കും ഗുലുഗുലുമാല്-ഉം കൂടി പുതിയ ഒരു പറക്കും യന്ത്രം കണ്ടു പിടിച്ചു ..മുന്നത്തെ പോലെ അല്ല..ഇതിന്ടെ ഫാന്‍ മായാവി ശ്രമിച്ചാലും ഒടിയതില്ല ...ഒടിഞ്ഞാലും parachute ഉണ്ട് രണ്ടു പേര്‍ക്കും..പുട്ടാലു അമ്മാവന് മായാവിയെ പിടിച്ചു കൊടുത്തിട്ട് അമേരിക്കയില്‍ സ്ഥിര താമസത്തിന് പോകാന്‍ ഇരിക്കുകയാണ്.അവിടെ ഒരു തട്ട് കടയില്‍ ജോലി ശരിയായിട്ടുണ്ട്...അവര്ക്കിഷ്ടമായാല് അവിടെ സ്ഥിരമാക്കും... കുട്ടൂസന്ടെയും ഡാകിനിയുടെയും കുടുംബന്ധത്തില് വിള്ളല്‍ വീണു തുടങ്ങിയിട്ടുണ്ട്...കാരണം ഡാകിനിയുടെ മൊബൈല്‍ ഫോണിലേക്ക് രാത്രി 12 മണിക്ക് ശേഷം ധാരാളം messagum , മിസ്സ് കാള്‍ -ഉം വരുന്നു...ചോദിക്കുമ്പോള്‍ പറയുന്നു "കസ്റ്റമര്‍ കെയര്‍-ഇല് നിന്നും പുതിയ connection വേണോ എന്ന് ചോദിക്കുകയാനെന്നു" ...
അങ്ങിനെ ആ ദിവസം എത്തി..രാജും രാധയും ഇപ്പോളും അതെ ക്ലാസ്സില്‍ തന്നെ പഠിക്കുന്നു...ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍-ഉം അവര്‍ ആ ബനിയനും നിക്കറും ഇട്ടു തന്നെ ആയിരുന്നു നടന്നിരുന്നത് ... ഇപ്പോളും അങ്ങിനെ തന്നെ ..അവരുടെ കൂടെ പഠിച്ചവര്‍ ഇപ്പൊ നല്ല നിലയില്‍ ആണ്..ഇവര്‍ മാത്രം ഇപ്പോളും ഇങ്ങനെ തന്നെ...ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ...അന്ന് ശനി ആഴ്ച ആയതു കൊണ്ട് രണ്ടും നല്ല ഉറക്കമാണ്...വീടിനു മുന്നിലുള്ള പൊന്ത കാട്ടില്‍ കുട്ടൂസന്-ഉം ഡാകിനി-ഉം സ്ഥാനം പിടിച്ചു..ഉണരുമ്പോള്‍ രണ്ടിനെയും ബോധം കെടുത്തണം..അതിനു വേണ്ടി chloroform കൊണ്ടുവന്നിട്ടുണ്ട്..സമയം ഒരു എട്ടു എട്ടര ആയികാണും ..അതാ രണ്ടും ഉറക്കമുണര്‍ന്നു പുറത്തേക്കു വരുന്നു....ഉടന്‍ തന്നെ നമ്മുടെ കുട്ടൂസന്-ഉം ഡാകിനി-ഉം ചാടി വീണു..പരിപാടി നടപ്പിലാക്കി..രാജുവും രാധയും ക്ലോസ്..അവരെ പിടിച്ചു ചാക്കിലാക്കി..ആ ചാക്ക് വേറെ ഒരു ചാക്കിലും ..ആ ചാക്ക് ഒരു പെട്ടിയിലും ആക്കി പുട്ടാലുവിണ്ടേ ഗുഹയില്‍ വച്ചു..ഈ അടുത്താണ് പുട്ടാലു ഗുഹക്ക് ഗോദ്രെജ് -ണ്ടെ ലോക്ക് വാങ്ങിച്ചു ഇട്ടതു...അത് പൊളിച്ചു ആരും പുറതോട്ടും അകതോട്ടും കടക്കില്ല... ഇവിടെ വരെ പ്ലാന്‍ success ആണ്...ഇനി മായാവി...ഇനി അവനെ പിടിക്കാന്‍ സുകമാണ്...അവന്ടെ പിന്നില്‍ കൂടി വന്നു ആ മന്ത്ര വടി എടുത്താല്‍ അവന്ടെ കാര്യവും ക്ലോസ്...അതിനു ഇടങ്കോല് ഇടുന്നത് ഈ രാജും രാധയും ആണല്ലോ...ഇനി ഇപ്പൊ അവറ്റകളെ പേടിക്കണ്ട...
എല്ലാവരും കൂടി പുതിയ പറക്കും യന്ത്രത്തില്‍ മായാവിയെ അന്വേഷിച്ചു യാത്ര തുടങ്ങി...സമയം ഉച്ച കഴിഞ്ഞു...ഒരു പിടുത്തവും ഇല്ല...എല്ലാവര്ക്കും വിശന്നു തുടങ്ങി...ലുട്ടാപ്പി ഈയിടെ കാട്ടില്‍ തുടങ്ങിയ ബിരിയാണി കടയില്‍ നിന്നും പാര്‍സല്‍ വാങ്ങി കയ്യില്‍ വച്ചിരുന്നു (കണ്ടില്ലേ ശുഷ്കാന്തി) ...യന്ത്രം ഒരു മരത്തിണ്ടെ താഴെ പാര്‍ക്ക് ചെയ്തു...എല്ലാവരും കൂടി ആക്രമണം തുടങ്ങി..അപ്പോളാണ് മരത്തിണ്ടെ മുകളില്‍ ഒരു പോത് ലുട്ടാപ്പി കണ്ടത്...അവിടെയിരുന്ന് സമാധാനമായി ബിരിയാണി കഴിക്കാമെന്ന് വിചാരിച്ചു ലുട്ടാപ്പി അവിടേക്ക് കയറിച്ചെന്നു..അപ്പോള്‍ കണ്ട കാഴ്ച !!!..നമ്മുടെ മായാവി അവിടെ കൊതുക് തിരിയും കത്തിച്ചു വച്ചു സുകമായി ഉറങ്ങുന്നു...ലുട്ടാപ്പി പെട്ടെന്നുള്ള ആവേശത്തില്‍ അലറി വിളിച്ചു..അത് കേട്ട് മായാവി ഉറക്കമുണര്‍ന്നു..വടിയുമെടുത്ത് ആശാന് പറന്നു തുടങ്ങി...ലുട്ടാപ്പി തന്ടെ സ്പെഷ്യല്‍ കുന്തത്തില്‍ കയറി പിന്നാലെ വച്ചടിച്ചു...മുത്തുവും വിക്രമനും എങ്ങിനെയോ കുന്തത്തില്‍ കയറി പറ്റി...മായാവി മരങ്ങളുടെ ഇടയിലൂടെ പറന്നു പോകുകയാണ്...പണ്ടത്തെ പോലെ ലുട്ടാപിയുടെ കുന്തം എവിടെയെങ്കിലും ഇടിക്കുമെന്ന് കരുതി...പക്ഷെ ലുട്ടാപ്പിക്ക് ലൈസെന്‍സ് കിട്ടിയത് മായാവിക്ക് അറിയില്ലായിരുന്നു..ലുട്ടാപിയോടാ കളി...കുറച്ചു കഴിഞ്ഞപ്പോളെക്കും മായാവി തളര്‍ന്നു തുടങ്ങി...അത് മനസ്സിലാക്കിയ വിക്രമന് ഒരു കുരുക്കുണ്ടാക്കി മായാവിയുടെ കഴുത്തിലേക്കു എറിഞ്ഞു...മുതുവിണ്ടേ വക ഒരെണ്ണം മന്ത്ര വടിയിലെക്കും..ഒരെണ്ണം പോലും പിഴച്ചില്ല (note the points )...മന്ത്രവടി മായാവിയുടെ കയ്യില്‍ നിന്നും താഴോട്ടു വീണു...പക്ഷെ ആ കള്ളന് മായാവി കയര്‍ പിടിച്ചു ഒരു വലി...ലുട്ടാപ്പിയുടെ കണ്ട്രോള് നഷ്ടപ്പെട്ട് കുന്തം കുറ്റികാട്ടിലേക്ക് ഇടിച്ചു കയറി...പെട്ടെന്നുള്ള വീഴ്ചയില്‍ മുതുവിനും വിക്രമനും കാര്യമായി എന്തോ പറ്റി..ഇത് തന്നെ പറ്റിയ അവസരം എന്ന് കരുതി മായാവി മുതുവിണ്ടേ അടുത്തേക്ക് ചെന്നു വടിയെടുക്കാന്‍ ..വടിയെടുത്തു പറക്കാന്‍ തുടങ്ങിയതും എവിടുന്നോ ഒരു ശക്തമായ അടി തലയില്‍ കിട്ടി...തിരിഞ്ഞു നോക്കിയപ്പോള്‍ പുട്ടാലു അമ്മാവന് ...പിന്നെ ലുട്ടാപ്പിയുടെ ഊഴമായിരുന്നു..ജാകിചാന് സ്റ്റൈലില്‍ ലുട്ടാപ്പി ഇടതു മാറി വലതു മറിഞ്ഞു കൊടുത്തു വയറ്റില്‍ ..അത് കൂടിയായപ്പോള്‍ മായാവി ബോധരഹിതനായി...അപ്പൊ തന്നെ ലുട്ടാപ്പി ആ മന്ത്ര വടിയെടുത്തു രണ്ടു കഷ്ണമാക്കി...("ഇത് ചെയ്യാത്തത് കൊണ്ടാണ് നമ്മള്‍ക്ക് ഇത്ര നാള് ഇവനെ സഹിക്കേണ്ടി വന്നത്..")
പിന്നെ മായാവിക്ക് ഓര്മ വരുമ്പോള്‍ തോടടുത്തുള്ള സര്‍കാര്‍ ഹോസ്പിറ്റലില്‍ ആണ് മായാവി..തൊട്ടടുത്ത ബെഡില്‍ വിക്രമനും മുത്തുവും ഉണ്ട്...മായാവിയുടെ ശക്തിയൊക്കെ പോയി...ഇപ്പൊ സാധാരണ ആളായി മാറി..പുട്ടാലുവിന്ടെയും ലുട്ടാപിയുടെയും മുകത് ഒരു ചാരിതാര്‍ത്ഥ്യം നിറഞ്ഞു തുളുംബിയിരുന്നു ...കൊല്ലം കുറച്ചായില്ലേ..മായാവി ഇവരെ കിടന്നു വെള്ളം കുടിപ്പിക്കുന്നു..ഇനി സ്വസ്ഥമായി പുട്ടലുവിനു അമേരിക്കയിലേക്ക് പോവാം...ലുട്ടാപിയെ തൊട്ടടുത്ത സ്കൂളില്‍ ചേര്‍ത്തു... അപ്പോളേക്കും ലോട് ലോടുക്കും ഗുലുഗുലുമല്-ഉം ഓടി പിടിച്ചെത്തി...എന്നിട്ട് ഒറ്റ കരച്ചില് ..ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിടണം..ഇനി ഒരു പേപ്പര്‍ കൂടിയേ ഉള്ളൂ MCSE പാസ്സ് ആവാന്‍ . അതിനു ഞങ്ങളെ അനുവദിക്കണം...ഉടന്‍ മുത്തുവും വിക്രമനും പറഞ്ഞു തുടങ്ങി..." ഞങ്ങളോട് കഷമിക്കണം...ഈ കള്ളന് മായാവി കാരണം ഇത്ര നാള് ഒന്നും ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റിയില്ല...ഇനിയെങ്കിലും ഞങ്ങള്‍ക്ക് ജീവിക്കണം...ഞങ്ങള്‍ PSC എക്സാം -നു അപ്ലൈ ചെയ്തിട്ടുണ്ട്...മൂന്നു മാസത്തിനുള്ളില്‍ എക്സാം ഉണ്ടാകും...ഞങ്ങള്‍ അതിന്ടെ കോച്ചിംഗ്-നു പോകുകയാണ്..ഇത് കേട്ടതും ലോട്ട് ലോടുക്കും ഗുലുഗുലുമല് -ഉം തുള്ളി ചാടാന്‍ തുടങ്ങി...പിന്നെ അവിടെ ഒരു യാത്ര പറച്ചില് തന്നെ ആയിരുന്നു...കുട്ടൂസന്-ന്ടെയും ദാകിനിയുടെയും പുട്ടാലുവിന്ടെയും അനുഗ്രഹം വാങ്ങിച്ചു കൊണ്ട് അവര്‍ MCSE എഴുതുവാന്‍ വേണ്ടി യാത്ര തുടങ്ങി... രാജു-ന്ടെയും രാധയുടെയും കാര്യം വിട്ടു പോയി അല്ലെ...? അവരെ ഇനി ഇപ്പൊ എന്താ ചെയ്യുക..ആ ഒരു വഴിയുണ്ട്..അവരെ രണ്ടു പേരെയും ചാക്കില്‍ നിന്നും പുറത്തു കൊണ്ട് വന്നിട്ട് ഒരു മരത്തില്‍ കെട്ടിയിട്ടു...പിന്നെ തലങ്ങും വിലങ്ങും അടി തുടങ്ങി ചൂരല്‍ കൊണ്ട്...സംഭവങ്ങള്‍ ഒന്നും അറിയാത്ത അവര്‍ വിളിച്ചു തുടങ്ങി.." ഓം ഹ്രീം കുട്ടിച്ചാത്താ .."
അപ്പോള്‍ കുട്ടൂസന് -ണ്ടെ പുറകില്‍ നിന്നും ഒരു ശബ്ദം "അവരെ കൊല്ലണ്ട..ഞാന്‍ ഇവിടെയുണ്ടേ " രാജു നോക്കുമ്പോള്‍ ഒരു കള്ളി മുണ്ട് എടുത്തുകൊണ്ടു മായാവി...അവര്‍ക്കൊന്നും മനസ്സിലായില്ല...അപ്പോള്‍ മായാവി അവരോടു പറഞ്ഞു.." ഇനി കിടന്നു കാറിയിട്ടു ഒരു കാര്യവുമില്ല..ഞാന്‍ ഇപ്പോള്‍ ഒരു സാധാരണ മനുഷ്യന് ആണ്..ഞാന്‍ ആണ് ഇപ്പോള്‍ കുട്ടൂസണ്ടേ ആസ്ഥാന കുക്ക് ..ഇനിയെങ്കിലും പോയി നാലക്ഷരം പഠിക്കാന്‍ നോക്ക്..." അത് കേട്ട് രാജുവും രാധയും പരസ്പരം നോക്കി...അവര്‍ മന്ത്രിച്ചു " ഇനി രക്ഷയില്ല പഠിപ്പ് തന്നെ രക്ഷ" " ഞങ്ങള്‍ ഇനി നന്നായി പടിചോളം .. അത് കേട്ട് കുട്ടൂസണ്ടേ മനസ്സ് അലിഞ്ഞു..ശരി എന്നാ അവരെ അഴിച്ചു വിട്ടേരെ മായാവി.."ശരി യജമാനെ.. " മായാവി പറഞ്ഞു..മായാവി അവരെ അഴിച്ചു വിട്ടു ഒരു തൊഴിയും വച്ച് കൊടുത്തു...അയ്യോ എന്ന് നിലവിളിച്ചു കൊണ്ട് അവര്‍ വീട്ടിലേക്കു ഓടി..
മുത്തുവും വിക്രമനും ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയി...എല്ലാവരും കൂടി പുട്ടാലുവിനെ അമേരിക്കയിലേക്ക് യാത്ര അയക്കാന്‍ തുമ്പൂര്‍ airport -ഇലേക്ക് വന്നു...രാജുവിനെയും രാധയെയും കൂടെ കൂട്ടിയിരുന്നു..അങ്ങിനെ സന്തോഷപൂര്‍വ്വം പുട്ടാലു അമേരിക്കയിലേക്ക് യാത്ര തിരിച്ചു..അപ്പോളാണ് MCSE പാസ്സ് ആയെന്നു പറഞ്ഞു കൊണ്ട് ലോടുലോടുക്കും ഗുലുഗുലുമാല്-ണ്ടെ ഫോണ്‍ വന്നത്...അങ്ങിനെ അവിടെയും ശുഭം ..നാളെയാണ് വിക്രമന്ടെയും മുത്തുവിന്ടെയും PSC എക്സാം ..നമുക്ക് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം .......ഇനി ഡാകിനിയുടെ കാര്യം..കുട്ടൂസണ്ടേ കാലില്‍ വീണു കൊണ്ട് പറഞ്ഞു "ഞാന്‍ മൊബൈല്‍ കണക്ഷന് disconnect ചെയ്തു,എന്നെ സ്വീകരിക്കൂ പ്രാണനാഥാ .." " ശരി "എന്ന് പറഞ്ഞു കുട്ടൂസന് ഡാകിനിയെ എഴുന്നേല്‍പ്പിച്ചു..
അപ്പോളതാ ഡാകിനിയുടെ സെല്‍ ഫോണിലേക്ക് ഒരു മിസ്സ് കാള്‍ ...കുട്ടൂസന് ഡാകിനിയുടെ മുകതോട്ടു ഒന്ന് സൂക്ഷിച്ചു നോക്കി..ഡാകിനി തല കുമ്പിട്ടു കൊണ്ട് പറഞ്ഞു " അത്.. പിന്നെ.., കസ്റ്റമര്‍ കെയര്‍ ...പുതിയ കണക്ഷന്.. " പിന്നെ അവിടെ എന്താണ് നടന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതെ ഉള്ളൂ..
മുന്നറിയിപ്പ് : മായാവിയെ പോലെ കുറച്ചെണ്ണം മറ്റു വാരികകളിലും കറങ്ങി നടക്കുന്നുണ്ട്...ഇനി ഞാന്‍ പറയുന്നത് അവരോടാണ്.."കിഷ്കു,കപീഷ് ,നമ്പോലന്,കാലിയ,കുട്ടിച്ചാത്തന് ,കാട്ടിലെ കിട്ടന് ..etc എന്നിവരും എത്രയും പെട്ടെന്ന് കീഴടങ്ങുക..അല്ലെങ്കില്‍ നിങ്ങളുടെ അവസ്ഥ ഒരു പക്ഷെ ഇതിലും ഭീകരമായിരിക്കും ..മായാവിക്ക് ജീവനെങ്കിലും തിരിച്ചു കിട്ടി...നിങ്ങള്‍ക്ക് അതും കിട്ടിയെന്നു വരില്ല...വെറുതെ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്....മധുമോഹന് വരെ നിര്‍ത്തി പോകാം എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്ത് കൊണ്ട് ആയിക്കൂടാ..
ജാഗ്രതൈ..."
ജാഗ്രതൈ..."

4 comments:
thalle level kollam....
dasu chetaaa naanayi ezhuthitunallo najn paraju thanna athe pole thane ezhuthiyallle gri8..
tinkumon
thanx da... :)
kollaam
Post a Comment