Tuesday, January 1, 2013

എന്‍റെ പുതുവത്സര ദിനം- 2013



ന്യൂ ഇയര്‍ -അതൊരിക്കലും എന്നെ അത്ഭുതപെടുത്തിയിട്ടില്ല..എന്നത്തേയും പോലെ ആ രാത്രിയും ഒച്ചയും ബഹളവും ഇല്ലാതെ കടന്നു പോയി.. അര്‍ദ്ധരാത്രി ആയപ്പോള്‍ എങ്ങും ആര്‍പ്പും വിളികളും..ഒച്ച കേട്ട് വാതില്‍ തുറന്നു അപ്പുറത്തെ ലേഡീസ്‌ പിജി-യിലേക്ക് ഞാനൊന്നു ചുമ്മാ എന്‍റെ കണ്ണുകള്‍ പായിച്ചു..എല്ലാം നിര നിരയായി എന്നെ നോക്കി നില്‍ക്കുന്നു..മനസ്സില്‍ കുറെ ലഡുകള്‍ മാലപടക്കം പോലെ പൊട്ടി..അറിയാതെ എന്‍റെ കൈകള്‍ ആകാശത്തേക്ക് ഉയര്‍ന്നു..അതാ രണ്ടു മൂന്ന് പെണ്‍കുട്ടികളും കൈ പോക്കുന്നു..എന്താണ് ഈ സംഭവിക്കുന്നത്‌..ഞാന്‍ കുറച്ചു നേരത്തേക്ക് സ്തബ്ധനായെങ്കിലും പിന്നീട് എനിക്ക് മനസ്സിലായി അത് ആകാശത്ത്‌ നടന്ന വെടികെട്ട് കണ്ടാണെന്ന്..വാതില്‍ കൊട്ടിയടച്ചു ഞാന്‍ റൂമിലോട്ടു കേറി..സഹമുറിയന്‍ പ്രജീഷ്‌ ഫേസ്ബുകിലെ ന്യൂ ഇയര്‍ ആശംസകളില്‍ മുങ്ങി ശ്വാസം കിട്ടാതെ ചത്ത്‌ കൊണ്ടിരിക്കുകയാണ്..
നാടെങ്ങും പബ്‌-കളിലും മറ്റും മദ്യപിച്ചും,കേക്ക് മുറിച്ചും കറങ്ങി നടന്നും ആഘോഷിക്കുകയാണ്..എന്തെങ്കിലും ചെയ്തെ പറ്റൂ..ഞാന്‍ റൂമില്‍ ഒന്ന് കണ്ണോടിച്ചു..അതാ ചുവരില്‍ അമ്മ തന്നയച്ച
50-50 ബിസ്‌കറ്റ് ഒരു കവറില്‍... ഞാന്‍ അത് പൊട്ടിച്ചു ഒരെണ്ണം പരസ്യതിലെന്ന പോലെ ആസ്വദിച്ചു വായിലിട്ടു സാവധാനം ഇറക്കി..കൂട്ടുകാരനെ കെട്ടിപിടിച്ചു പറഞ്ഞു..അളിയാ ഹാപ്പി ന്യൂഇയര്‍..ഇന്നാ ഇതു കഴിക്ക്..അവന്‍ ചിരിച്ചു കൊണ്ട്...50-50 എങ്കില്‍ അത്... ഹാപ്പി ന്യൂ ഇയര്‍.. ഞാന്‍ മനസ്സില്‍ ആ വാക്കുകള്‍ ഓര്‍ത്തു
        1.കോഴിക്കെന്തു സംക്രാന്തി...
        2.വിഷു ആയാലും ഓണം ആയാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ (ഇവിടെ കഞ്ഞി മാറി 50-50 ആയി എന്ന് മാത്രം;ഒന്നുമല്ലേലും ബാംഗ്ലൂര്‍ അല്ലെ..)
   ഏതോ മൂലയില്‍ കിടന്ന മൊബൈല്‍ ഞാന്‍ തപ്പി എടുത്തു നോക്കി..അതിലും വല്ല്യ ഒച്ചപാടില്ല..രണ്ടോ മൂന്നോ മെസ്സേജ്-കള്‍ വന്നിടുണ്ട്.. അതെങ്കിലും വന്നല്ലോ..അയച്ചവരെ മനസ്സില്‍ ഓര്‍ത്തു കൊണ്ട് ഞാനും ഫേസ്ബുകിന്റെ കാണാകയത്തിലേക്ക് ഊളിയിട്ടു ഇറങ്ങി..
എന്‍റെ സാന്നിധ്യം അറിയിച്ചു കൊണ്ട് ഞാന്‍ പച്ച ലൈറ്റ് കത്തിച്ചു, പതിവിലും നിന്നും വ്യത്യസ്തമായി..അതാ കൂട്ടുകാര്‍ ഓരോരുത്തരായി ആശംസകള്‍ അറിയിക്കുന്നു..എനിക്ക് വീണ്ടും സന്തോഷമായി..ചിലര്‍ അടിച്ചു പിമ്പിരി ആയെങ്കിലും ,ഒരു ലൈക്‌ എങ്കിലും വിറ ഇല്ലാതെ ക്ലിക്ക് ചെയ്തു കഴിവ് തെളിയിക്കാന്‍ ആയിരുന്നു അവര്‍ എത്തിയത്..
പിന്നെ പതിവ് പോലെ നാളെ മുതല്‍ നന്നാകാം മറ്റന്നാള്‍ മുതല്‍ നന്നാകാം...ഇനി നന്നാകണോ?? തുടങ്ങിയ ചില ഷെയറുകള്‍...
       
       
        തലേദിവസം വരെ നിറഞ്ഞു നിന്ന ആ പെണ്‍കുട്ടി ഫേസ്ബുകിന്റെ അഗാധതയിലേക്ക് ആണ്ട് പോയി..ആരും ഒന്നും തന്നെ പറയുന്നില്ല.. നമ്മുടെ സൈന്യം എങ്കിലും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വേണ്ട എന്നു വച്ചതില്‍ സന്തോഷം..
കഴിഞ്ഞ കൊല്ലത്തില്‍ ആകെ ഒരു നല്ല കാര്യം നടന്നത് കസബ്‌-നെ തൂക്കി കൊന്നു എന്നു പറയപെടുന്നതാണ്.. മരിച്ചോ ഇല്ലയോ എന്നു എനിക്കിപ്പോളും അറിയില്ല.. മരിച്ചു എന്നു വിശ്വസിക്കാനാണ് എനികിഷ്ടം...
ജീവികണമെന്നു ആഗ്രഹിച്ചു, മാതാപിതാക്കള്‍ക്ക് ഒരു താങ്ങാവണമെന്നു സ്വപ്നം കണ്ട ആ പെണ്‍കുട്ടിയെ പിച്ചി ചീന്തിയ കാപാലികരെ, അടുത്ത ന്യൂ ഇയറിന് മുന്നെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന് ആശിക്കുന്നു..പ്രാര്‍ഥിക്കുന്നു...

   ഈ വര്‍ഷത്തിലെങ്കിലും എന്‍റെ ജീവിതത്തില്‍ നല്ലത് വല്ലതും  നടക്കണേ എന്നു പ്രാര്‍ഥിക്കുന്നു...(സ്വാര്‍ത്ഥന്‍ ആയതല്ല..എല്ലാവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു പ്രാര്‍ഥിച്ചു,നമ്മള്‍ മാത്രമേ ഗതി പിടിക്കാത്തത് ഉള്ളൂ ഇപ്പോള്‍ ,അത് കൊണ്ട് ഒന്ന് മാറ്റി പിടിച്ചതാണ്)

ഏവര്‍ക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ,പെണ്‍കുട്ടികള്‍കെതിരെ അക്രമങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു പുതുവത്സരം ആശംസിച്ചു കൊണ്ട് ഞാന്‍ എന്‍റെ കത്തി നിര്ത്തുന്നു... J


   

Saturday, February 5, 2011

"എന്‍റെ ആദ്യത്തെ വിമാന യാത്ര.."




ഹായ്കൂട്ടുകാരെ നിങ്ങളെ ശല്യപെടുത്താന്‍ ഞാന്‍ ‍വീണ്ടും തിരിച്ചെത്തിയിരിക്കുന്നു........ഇന്ന് കുറച്ചു പണിഓഫീസില്‍കൂടുതല്‍ഉള്ളത്കൊണ്ട് ഞാന്‍ ‍വിചാരിച്ചുഒരുകഥഎഴുതാമെന്ന്.. :-) ..ഇത്തവണ ഞാന്‍ ‍നിങ്ങളോട്പങ്കുവക്കുന്നത് എന്‍റെ ആദ്യത്തെവിമാനയാത്രയാണ്.. ആറ്റുനോറ്റുഇരുന്നയാത്രഅങ്ങിനെ ഒരു കൊല്ലം മുന്നു നടന്നു ...എല്ലാം സംഭവിച്ച കാര്യങ്ങള്‍ ആണ് ഞാന്‍ ഇവിടെ എഴുതിയിരിക്കുന്നത് ..ആയതു കൊണ്ട് തന്നെ വായനകാര്‍ക്ക് അത്ര രസകരമായിരികണം എന്നില്ല...എന്നാലും സഹിക്കുക...

ആദ്യംമുതലേപറയാം...ആകാശത്തില്‍ കൂടിഈസാധനം പറക്കാന്‍ ‍ തുടങ്ങിയിട്ട്കാലംകുറച്ചായി..അതിലൊന്ന് കേറനമെന്നും വിചാരിച്ചിട്ട് കുറച്ചായി...പക്ഷെ "കാശ്"അത് തന്നെ പ്രശ്നം ..മനപൂര്‍വം ആ ആഗ്രഹം വേണ്ട എന്ന് വച്ചിരിക്കുകയായിരുന്നു... അങ്ങിനെ ഇരിക്കെ എനിക്ക് വീണ്ടും തലവേദന,പനി മുതലായ ശല്യങ്ങള്‍ ആക്രമിക്കാന്‍ വന്നു...ഈസംഭവം നടക്കുമ്പോള്‍ ഞാന്‍ ‍ റൂമില്‍ ഒറ്റക്കാണ്താമസം..--ഒരുകൊച്ചുകുട്ടി മുംബൈ-യില്‍ ഒറ്റയ്ക്ക്ഒരുറൂമില്‍...എല്ലാവരും പല വഴിക്ക് പോയി, ഞാന്‍ മാത്രം ഒറ്റക്കായി റൂമില്‍ ..നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കൂ.--എന്നെ നോക്കാന്‍ ആരുംഇല്ല...ഒരു വിധം കഷ്ടപ്പെട്ട് താഴത്തെ ഡോക്റെരെ പോയി കണ്ടു..രോഗലക്ഷണംകേട്ടപ്പോള്‍ തന്നെ അയാള്‍ ‍ ഉറപ്പിച്ചു....."മലേറിയ".. ..അത് ഞാനുംപ്രതീക്ഷിച്ചു..ആര്ചെന്നു പരിശോദിപ്പിചാലും അയാള്‍ക്ക്ഒന്നേ പറയാനുള്ളൂ .."മലേറിയ"... --ഒരുപ്രാവശ്യം ഇത് എനിക്ക് വന്നിട്ടുള്ളതാണ്...ഇത്കൂടികേട്ടപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു ..അതിനുമുന്നേ എനിക്ക് ഒരുപുതിയ ജോലി കിട്ടിയിരുന്നു..ഒരു ആഴ്ചക്ക്ശേഷം എനിക്ക് ജോലിയില്‍ പ്രവേശിക്കനമായിരുന്നു ..ഇങ്ങനെഇരുന്നാല്‍ അതും നടക്കില്ല, അസുഗവും മാറില്ല....ഒടുവില്‍ ‍ഞാന്‍‍ തീരുമാനിച്ചു,വീട്ടിലേക്കുപോകുക തന്നെ..അമ്മയുടെ കൈ കൊണ്ടുള്ള ഭക്ഷണം കഴിച്ചു ആരോഗ്യം വീണ്ടെടുക്കുക..നല്ലഡോക്റെരെപോയി കാണുക...ഉടന്‍ മൊബൈല്‍ എടുത്തു അവനെ വിളിച്ചു..ആരെ..?ലവനെ ...ശരത് ..അവന്‍ ‍ അറിയാതെ ഇവിടെ ഒരു വിമാനവും പറക്കില്ലാ..അക്ബര്‍ ‍ ട്രവേല്ല്സ് ആണേ പണി...ടിക്കറ്റ്‌ എല്ലാം ആള്ശരിയാക്കി..പെട്ടെന്നുള്ള ബുക്കിംഗ് ആയതു കൊണ്ട് കാശ് കയ്യില്‍ ‍ ഒതുങ്ങിയ്യില്ല..ഏകദേശം അയ്യായിരത്തോളം വന്നു...എനാലുംസാരമില്ല..പോകുക തന്നെ തീരുമാനിച്ചുറപ്പിച്ചു...വീട്ടിലേക്കു വിളിച്ചു പറഞ്ഞു..."അമ്മെ ഞാന്‍ വരുന്നു നാളെ..നെടുംബശ്ശെരിയിലേക്ക് എത്തിക്കോ...അമ്മക്ക് വല്യസന്തോഷമായി..)


അവസാനം പോകേണ്ട ദിവസമായി...ആകെ ഒരു ടെന്‍ഷന്‍ ‍ .."എയര്‍ പോര്‍ട്ട്‌" ..."വിമാനം".....ആരുമില്ല കൂടെ...എയര്‍ പോര്‍ട്ട്‌ -ന്‍റെ ഉള്ളിലേക്ക് മറ്റാര്‍ക്കും പ്രവേശനം ഇല്ലല്ലോ ...എങ്ങിനെകേറും..ആരോട്ചോദിക്കും..ആകെ ടെന്‍ഷന്‍ ..അപ്പോളാണ് വിമാനത്തില്‍ പോയ ഒരു മനുഷ്യനെ ഓര്‍മ വന്നത്...അവന്‍ നമ്മുടെകഥാപാത്രം തന്നെ...സരിന്‍, ഓര്‍മയുണ്ടോ നിങ്ങള്ക്ക് അവനെ?..("ദാരുണമായകൊലപാതകം" സഹനടന്‍ ) അവന്ടെ കല്യാണം കഴിഞ്ഞത് കൊണ്ട് ഇപ്പോള്‍ തൊട്ടപ്പുരതാണ് താമസം...അവനെ കുറിച്ച് ഒന്ന് പറയാം..എന്‍റെ റൂമിലായിരുന്നു താമസം..പക്ഷെ കല്യാണം കഴിഞ്ഞപ്പോ അവന്‍ ‍ റൂം മാറി...സഹധര്‍മിണിയുടെ പേര് "അമ്മൂമ്മ" ..അയ്യോ ക്ഷമിക്കുക "അമ്മു"..പ്രണയ വിവാഹം ആയിരുന്നെ....ഏതു ഹോട്ടലില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ അവരുടെ കയ്യില്‍ അവിടുത്തെ "മെനു കാര്‍ഡ്‌" ഉണ്ടാകും...ചോദിച്ചാല്‍ പറയും " ഹോട്ടല്‍കാര്‍ തന്നതാണ്" എന്ന് ..ഇതിന്‍റെ ഗുട്ടന്‍സ് എന്താണ് എന്ന് ആര്‍ക്കും പിടിയില്ല...മെനുവിലെ സാധങ്ങള്‍ സരിനെ കൊണ്ട് വീട്ടില്‍ ഉണ്ടാക്കാന്‍ ആണെന്ന് അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നുണ്ട്...എന്നാലും അമ്മു ഒരു പാവമാണ്... സരിനെ പോലെ അല്ല........അമ്മുവിന്‍റെ വിനോദം കൊതുകിനെ കൊല്ലുക എന്നുള്ളതാണ്...അതും ഇലക്ട്രിക്‌ ബാറ്റ് കൊണ്ട് മാരകമായി തലക്കടിച്ചു...അത് നേരിട്ട് കാണാനുള്ള ഒരു ഭാഗ്യം എനിക്കും എന്‍റെ കൂട്ടുകാരന്‍ ശ്രീജിത്തിനും ഉണ്ടായി......സരിന്‍റെ ഒരു ഭാഗ്യം.....

സരിന് മലേറിയ ഒരു പ്രാവശ്യം വന്നതാണ്...ലവനും ഇത്പോലെ വിമാനത്തില്‍ കേറിയാണ് പോയത്.....പക്ഷെനാട്ടിലേക്ക് പോകുന്ന ദിവസം ആളുടെ വേഷവിധാനം എല്ലാവരെയും അമ്പരിപ്പിച്ചുകളഞ്ഞു എന്നാണ്കേട്ടത്...കറുത്ത കൂളിംഗ്‌ ഗ്ലാസ്‌,ജീന്‍സ് മുതലായവ..ഇപ്പൊ കണ്ടാ പറയും അവനെ യാത്ര അയക്കാന്‍ വന്ന അണ്ണാച്ചി സുരേന്ദ്രന്‍ ആണ് മലേറിയ വന്നത് എന്ന്....പനിയുടെ ഒരു ലക്ഷണം പോലും ഇല്ല അന്ന് അവനു..,,,,എല്ലാ അസുഗവുംപമ്പ കടന്നു.....വിമാനയാത്രയുടെ ഓരോസൂത്രങ്ങളെ... അവന്‍‍ എയര്‍ പോര്‍ട്ട്‌ -നെ കുറിച്ച് എല്ലാം എന്നോട് വിശദമായി പറഞ്ഞു തന്നു ..എന്നാലും ഒരു ടെന്‍ഷന്‍ ...എന്തും വരട്ടെ പോകുക തന്നെ...പോകേണ്ട ദിവസമായി...സരിനും എന്‍റെ കൂടെവന്നു എയര്‍ പോര്ടിലേക്ക് ....എന്‍റെ അവസ്ഥ കണ്ടിട്ട് ഒറ്റയ്ക്ക് വിടാന്‍ തോന്നിയില്ല പാവത്തിന്...അങ്ങിനെ എയര്‍ പോര്‍ട്ട്‌ എത്തി..കിംഗ്‌ ഫിഷേര്‍ ആണ്നമ്മുടെ പേടകം ..ചെന്ന്കേറിയപ്പോള്‍ തന്നെ അവിടെ ഇരിപ്പുണ്ട് രണ്ടു സുന്ദരികള്‍ ‍...ഇംഗ്ലീഷ് ആണ്പറയുന്നത്...എനിക്ക് പനി ആയതു കൊണ്ട് അവര്‍ പറഞ്ഞ ഇംഗ്ലീഷ് ഒന്നും മനസ്സിലായില്ല.. പനി ഇല്ല എങ്കില്‍ കാണാമായിരുന്നു.. സരിന്‍ ‍ പോയി എന്തൊകെയോ ചോദിച്ചു കാര്യം മനസ്സിലാകി..."സമയം ആവുമ്പോള്‍ ബോര്‍ഡില്‍ ഡിസ്പ്ലേ ഇടും" അവന്‍ പറഞ്ഞു....എല്ലാം പറഞ്ഞു തന്നിട്ട് അവന്‍ ‍ തിരിച്ചുയാത്ര ആയി...ഞാന്‍ ‍ ചുറ്റുപാടുംനോക്കി...എല്ലാവരുംവല്യആളുകള്‍..നമ്മള്‍ മാത്രംഒരുതോള്‍ സഞ്ചിയുമായി....കുറച്ചു നേരം അവിടെ വായ നോക്കി നിന്നു ...നോക്കിയപ്പോള്‍ അതാനമ്മുടെ വിമാനം ഡിസ്പ്ലേ ബോര്‍ഡില്‍ ...ഓടി അകത്തു കേറാന്‍ ശ്രമിച്ചു...അതാ തോക്കും പിടിച്ചു രണ്ടു പോലീസ്....ഞാന്‍ ഒരു കൂസലുമില്ലാതെ ടിക്കറ്റ്‌ കാണിച്ചുകൊടുത്തു..കൂടാതെ എല്ലാപ്രൂഫും..അവര്‍ എന്നെ അകതോട്ടു കേറ്റിവിട്ടു.. വിശാലമായ എയര്‍ പോര്‍ട്ട്‌ ...എനിക്ക് വീണ്ടും ചങ്ക് ഇടിക്കാന്‍ തുടങ്ങി...ആരോടെക്കെയോ ചോദിച്ചു ബോര്‍ഡിംഗ്പാസ്‌ എടുക്കുന്നവിധം മനസ്സിലാക്കി...ഒരുക്യൂ തന്നെ ഉണ്ട് അവിടെ..വീണ്ടും ടെന്‍ഷന്‍ ‍.. ഇത് കിട്ടാന്‍ കാശ് കൊടുക്കണോ? ‍...ഒരുത്തന്‍ ‍ അതാ പേഴ്സ് എടുക്കുന്നു...ഇത്കണ്ടപ്പോള്‍ എന്റെ ചങ്ക് ഇടിപ്പ്കൂടി....ഞാന്‍ പതുകെ അയാളോട്പോയി ചോദിച്ചു..."ബോര്‍ഡിംഗ്പാസ്‌ ഫ്രീആണോ..?"അയാള്‍ എന്നെ ഒന്ന് അടിമുടി നോക്കി..എന്നിട്ട്പറഞ്ഞു.." ഫ്രീ ആണ്."...സമാധാനമായി..എന്‍റെ ഊഴം വന്നു ..എനിക്കും അങ്ങനെ പാസ്‌ കിട്ടി...അവിടെ അതാഒരുബോക്സില്‍ കുറച്ചു ടാഗ് ഇരിക്കുന്നു...അതെടുതോലാന്‍ പറഞ്ഞു എന്നോട്...ഞാന്‍ മനസ്സിലോര്‍ത്തു ഇതെന്തിനാനാവോ..എന്തായാലും വെറുതെ കിട്ടിയതല്ലേ...ഞാന്‍ ‍ എടുത്തു കീശയില്‍ വച്ചു....ഇനി എങ്ങോട്ടാ പോവേണ്ടത്?...ഒരുപിടുത്തവുമില്ല...അപ്പോളതാ ഒരു മലയാളി ഫാമിലി പോകുന്നു....ഞാന്‍ ഓടിപോയി ചോദിച്ചു..."ചേട്ടാ ഇതെവിടെയാ ഈവിമാനം വരുന്നസ്ഥലം..." അയാള്‍ എന്നെനോക്കി ചിരിച്ചുകൊണ്ട്പറഞ്ഞു...."അത്തന്നെയാ ഞങ്ങളും നോക്കുന്നത്...ഞങ്ങളും ആദ്യമായിട്ടാണ്"...എനിക്ക്സമാധാനമായി...ഒരുകൂട്ട് ആയല്ലോ....തപ്പിപിടിച്ചു ഞങ്ങള്‍ ബാഗ്‌ ചെക്കിങ്ങിണ്ടേ അവിടെവരെ എത്തി...എന്‍റെ അവസരം എത്തി...അപ്പോളാണ്സെക്യൂരിറ്റി എന്നോട്ചോദിച്ചത്.."ടാഗ്കാണാനില്ലല്ലോ ബാഗില്‍.." അപോലാണ് അതിന്ടെ ഉപയോഗം എനിക്ക്മനസ്സിലായത്‌...ഞാന്‍ വേഗം സംഭവം എടുത്തു ബാഗില്‍ കെട്ടി വച്ചു....ആ പ്രശ്നവും അങ്ങനെ തീര്‍ന്നു ..പിന്നെ എല്ലാം എളുപ്പമായിരുന്നു....വിമാനം വരുന്നസ്ഥലം പിടികിട്ടി...അവിടെപോയി ഞങ്ങള്‍ ഇരിപ്പായി..ഞങ്ങള്‍ പരസ്പരം പരിചയപെട്ടു....കഴിഞ്ഞ ആഴ്ചമുടിഞ്ഞ ക്യൂ കാരണം വിമാനം മിസ്സ്‌ ആയടീം ആണ് അവര്....ഞാന്‍ ‍ അവിടെ ഇരുന്നു ആകെ വീക്ഷിക്കാന്‍ തുടങ്ങി...പെണ്‍കുട്ടികള്‍ അങ്ങോട്ടുംഇങ്ങോട്ടും നടക്കുന്നു....പലവേഷങ്ങള്‍..അതൊക്കെകണ്ടു അങ്ങനെ ഇരിക്കുമ്പോളാണ് ഈ ചേട്ടന്‍ ‍ എനിക്ക്ഒരുവല്യഗ്ലാസില്‍ കോഫി -യുമായി എത്തിയത്...എന്നോട്വന്നുപറഞ്ഞു..."മുടിഞ്ഞ വില ,75 രൂപ ...ഞാനത് കേട്ട് ‍ ഞെട്ടിപോയി...അയാള്‍ എനിക്കത് ഓഫര്‍ ചെയ്തു..കുടിക്കനമെന്നുണ്ടായിരുന്നു...മുടിഞ്ഞഗ്യാസ് വയറ്റില്‍....ഞാന്‍ വിഷമത്തോടെ "പറഞ്ഞുവേണ്ടാചേട്ടാ"..അങ്ങിനെ അതുംപോയി കിട്ടി ...ഗ്യാസിനു വരാന്‍ കണ്ട സമയം.. അങ്ങിനെ അവസാനം പോകേണ്ട സമയം ആയി...പെണ്ണ് വിളിച്ചു കൂവാന്‍ തുടങ്ങിയിരിക്കുന്നു...അടുത്തത് ടിക്കറ്റ്‌ ചെക്കിംഗ്ആണ്.....ഗമണ്ടന്‍ ക്യൂ...അങ്ങിനെ ചെക്കിങ്ങും കഴിഞ്ഞു...ഇനിനമ്മുടെ ബസ്‌ പിടിച്ചു വിമാനതിലോട്ടുപോകുക....ബസും റെഡിആണ്...ഞാനും തിക്കിതിരക്കി കേറി..സാധാരണ ബസ്‌ അല്ല..കിണ്ണന്‍ ബസ്‌ ആണ്...ആദ്യം യാത്ര നല്ലരസം തോന്നി....വണ്ടിയാണെങ്കില്‍ ഒച്ച്‌ ഇഴയുന്നതിനേക്കാള്‍ പതുക്കെയാണ് ഇപ്പോള്‍ പോകുനത്...ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞു എയര്‍ പോര്‍ട്ട്‌ ചുറ്റാന്‍ തുടങ്ങിയിട്ട്....എവിടെയും എത്തുന്നില്ല...യാത്രക്കാര്‍ പതുക്കെ മുറു മുരുത്തു തുടങ്ങി...അപ്പോള്‍ ആരോപറഞ്ഞു...എയര്‍ പോര്‍ട്ട്‌ അല്ലെ..വേഗത്തില്‍ ഓടിക്കാന്‍ പറ്റില്ല...പറഞ്ഞുതീര്‍ന്നില്ല....വേറെ രണ്ടു ബസ്‌ ഞങ്ങളെ കടന്നു ‍ പോയി..എല്ലാവരും ആപറഞ്ഞ യാത്രക്കാരനെ തുറിച്ചു നൊക്കീ....അയാള്‍ക്ക്‌ മിണ്ടാട്ടം മുട്ടി..ഞങ്ങളുടെ ഡ്രൈവര്‍ -നെഎല്ലാവരും ചീത്തവിളിച്ചു തുടങ്ങി..അപ്പോളതാ ഒരുവിമാനം ഞങ്ങളുടെബസ്‌ -ന്ടെ മുന്നില്‍ ഇട്ടു തിരിക്കുന്നു...അപ്പോളാണ് ഈസാധനതിണ്ടേ വലുപ്പം എനിക്കറിയാന്‍ കഴിഞ്ഞത്...വിചാരിച്ചപോലെ അല്ല...സാമാന്യംനല്ലവലുപ്പം ഉണ്ട്... എല്ലാവരും കൌതുകത്തോട്‌ കൂടിഅത്നോക്കിനിന്നു...പിന്നെയുംഞങ്ങള്‍ യാത്രതുടര്‍ന്ന്...അങ്ങിനെ അതാഞങ്ങളുടെ കിംഗ്‌ ഫിഷേര്‍ വിമാനം അകലെനില്‍ക്കുന്നു...വീണ്ടും കുറെ കറങ്ങി കറങ്ങി ബസ്‌ വിമാനതിണ്ടേ അടുത്ത്പോയി പാര്‍ക്ക്‌ ചെയ്തു......ഇനി വരിവരി ആയി വിമാനതിണ്ടേ അകതോട്ടു കേറിയാല്‍ മതി..... അതാ ഒരുസുന്ദരി ഞങ്ങളെ എതിരേല്‍ക്കാന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു...അവള്‍ എന്നെനോക്കിചിരിച്ചു..ഞാനുംചിരിച്ചു..ഞാന്‍ വിചാരിച്ചു...:"കൊള്ളാലോ "..പിന്നെനോക്കിയപ്പോള്‍ അവള്‍ എല്ലാവരെയുംനോക്കിചിരിക്കുന്നു..അവളോടുള്ള എന്‍റെ പ്രണയംഅവിടെ തകര്‍ന്നു,ഒരെണ്ണംപോലുംശരിയല്ല....ഞാന്‍ ‍ വീണ്ടുംമുന്നോട്ടുനീങ്ങി...വീണ്ടുംടിക്കറ്റ്‌ ചെക്കിംഗ് ..അതുംകഴിഞ്ഞു ഒടുവില്‍ ‍ വിമാനതിണ്ടേ വാതില്‍ക്കല്‍ എത്തി..അപ്പോളതാവീണ്ടുംഒരുസുന്ദരികോത ....ചിരിച്ചുകൊണ്ട് അവള്‍ എന്നെസ്വാഗതംചെയ്തു...ഞാന്‍ മനസ്സിലോര്‍ത്തു.."നമ്മള്‍ ഇതൊക്കെകുറെകണ്ടതാ.."..ഞാനുംചിരിച്ചുകൊണ്ട്അകതോട്ടുകേറി...എല്ലാവരുംഅവരവരുടെസീറ്റ്‌ തപ്പുന്നു..ഞാന്‍ ‍അപ്പോള്‍ ഞെട്ടിപ്പോയി..കാരണംവിമാനതിണ്ടേരണ്ടുസൈഡില്‍ നിന്നുംപുകവരുന്നു ,സീടിന്ടെമുകളിലായി.....ദൈവമേ ഇപ്പോളെ ഇങ്ങനെആണെങ്കില്‍ പറന്നുതുടങ്ങിയാല്‍ എന്താവും സ്ഥിതി എന്നാണു ഞാന്‍ വിചാരിച്ചത്....പിന്നെമനസ്സിലായി , അതെന്തോ വായു ‍ ശുദ്ധീകരിക്കുന പരിപാടി ആണെന്ന് ..ആള്‍ക്കാരോട് ചോദിച്ചുപിടിച്ചു ഞാന്‍ സീറ്റ്‌ കണ്ടുപിടിച്ചു...വിന്‍ഡോസീറ്റ്‌ തന്നെ...ഇതില്‍ കൂടുതല്‍ സന്തോഷംവേറെഎന്താ..മൂന്നുപേരുടെസീറ്റില്‍ ആകെരണ്ടാളെഉള്ളൂ..ഞാന്‍ ‍ ബാഗ്‌ ഒക്കെഒതുക്കിവച്ചുഇരിപ്പായി...ആദ്യംനോക്കിയത്സീറ്റ്‌ ബെല്‍റ്റ്‌ എവിടെയാനെന്നാണ്...എന്‍റെ കൂട്ടുകാരന്‍ കിരണ്‍ പറഞ്ഞിരുന്നു, അവന്‍ യാത്ര ചെയ്തപ്പോള്‍ ചിലര്‍ക്ക് സീറ്റ്‌ ബെല്‍റ്റ്‌ ഉണ്ടായില്ല എന്ന്..പേടകം 'എയര്‍ ഇന്ത്യ' യുടെ ആയിരുന്നു....ഭാഗ്യം എനിക്ക് സീറ്റ്‌ ബെല്‍റ്റ്‌ ഉണ്ട്..ഞാന്‍ ആദ്യംതന്നെഅതിടാന്‍ ഒരുപരിശീലനംനടത്തി...കുഴപ്പമില്ല ..എളുപ്പമാണ്..അപ്പോളേക്കുംനമ്മുടെസുന്ദരികള്‍ എത്തിഎല്ലാവര്ക്കുംമ്യൂസിക്‌ കേള്‍ക്കുന്നതിനുള്ളഹെഡ്ഫോണ്‍ കൊടുത്തുതുടങ്ങി..എനിക്കുംതന്നു...കാരണംനമ്മുടെസീറ്റ്‌ -നുമുന്നില്‍ തന്നെചെറിയടെലിവിഷന്‍ ഉണ്ട്..ഞാന്‍ ‍ ചാനല്‍ മാറ്റിമാറ്റിനോക്കി,,അധികംchannelsഒന്നുംഇല്ല..എന്‍റെഅടുത്ത്ഇരിക്കുന്നആള്പുലിആയതുകൊണ്ട്അയാള്‍ എന്തൊക്കെയോപ്രസ്‌ ചെയ്തുമ്യൂസിക്‌ കേള്‍ക്കാന്‍ തുടങ്ങി...അയാള്ചെയ്തത്പോലെഞാനുംനോക്കി..എവിടെ ..ഒന്നുംവരുന്നില്ല...എന്നാലും പതരരുതല്ലോ..earഫോണ്‍ വച്ചുചുമ്മാപാട്ട്കേള്‍ക്കുന്നപോലെഇരുന്നു...അല്ലാതെ എന്താ ചെയ്യാ....
കുറച്ചുകഴിഞ്ഞപ്പോള്‍ വിമാനതിണ്ടേ "കപ്പിത്താന്‍" വന്നു..അയാള്‍ എന്തൊക്കെയോപൊങ്ങച്ചംപറഞ്ഞിട്ട്അകതോട്ടുപോയി...പിന്നെവേറൊരുത്തി വന്നിട്ട്വിമാനതിണ്ടേ സുരക്ഷക്രമീകരണത്തെ കുറിച്ച്പറഞ്ഞുതുടങ്ങി...എമര്‍ജന്‍സിexit ,മുതലായവ..ഭാഗ്യംഎമര്‍ജന്‍സി ഡോര്‍ ഞാന്‍ ഇരിക്കുന്നതിനടുതാണ്,,,എന്തെങ്കിലും പ്രശ്നം വരുകയാണെങ്കില്‍ പെട്ടെന്ന് ചാടി രക്ഷപെടാല്ലോ ഞാന്‍ മനസ്സില്‍ ആലോചിച്ചു....ഒടുവില്‍ നമ്മുടെവിമാനംഓടിതുടങ്ങി..കുറച്ചുകഴിഞ്ഞപ്പോള്‍ സംഭവം ആകാശത്തോട്ടു പൊങ്ങി...അമ്മച്ചിയേ ....ഞാന്‍ ‍ വിന്‍ഡോസൈഡില്‍ അല്ലെ...എനിക്കെല്ലാംകാണാം....പേടിഇല്ലെങ്കിലുംഒരുഭയംഇല്ലാതില്ല...വിമാനംഅങ്ങിനെപറന്നുപറന്നുമേഘതിനും മുകളില്‍ എത്തി...ഇപ്പോള്‍ ഒന്നും കാണാന്‍ പറ്റുന്നില്ല താഴത്തെകാഴ്ചകള്‍...അപ്പോളേക്കുംവണ്ടിഉന്തികൊണ്ട്ഒരുത്തിവന്നു ,ഭക്ഷണം തരാന്‍ .....ഞാന്‍ സംശയത്തോട്‌ കൂടിആബോക്സ്‌ വാങ്ങിച്ചു...ഭാഗ്യംകാശ്ചോദിക്കുന്നില്ല....രക്ഷപെട്ടു...ഗ്യാസ്കാരണംകാലത്ത്കോഫിയോനഷ്ടപെടുത്തി...ഇതെങ്കിലുംതട്ടാം....ആര്‍ത്തിയോട്കൂടിതുറന്നുനോക്കി...അകത്തുകടലകറിയുംപിന്നെരണ്ടുവലിയഉരുളകിഴങ്ങ്പൊരിച്ചതും...പഷ്ട്.....ഗ്യാസ്കാരന് കഴിക്കാന്‍ ‍ പറ്റിയസാധനം...എന്നാലും ഞാന്‍ വെറുതെവിട്ടില്ല..കടലകറികഴിച്ചു...പിന്നെചായയുമായിവേറൊരുത്തിവന്നു...അതും ഞാന്‍ വെറുതെ വിട്ടില്ല...... അപ്പോളാണ്അത്സംഭവിച്ചത്.....സുന്ദരികോത ചായകൊടുത്തപ്പോള്‍ എന്‍റെ തൊട്ടുമുന്നില്‍ ഇരുന്നആളുടെകാലിലേക്ക്വീണു...അയാളുടെപാന്റ്സ്ആകെനനഞ്ഞു...അവള്‍ ‍ ആകെവിയര്‍ത്തുപോയി...അവള്‍ ഓടിപോയിവെള്ളംകൊണ്ട്വന്നുഅത്തുടക്കാന്‍ തുടങ്ങി ...അത്കണ്ടപ്പോള്‍ എനിക്ക്സഹിച്ചില്ല.... ഹരികൃഷ്ണന്‍ സിനിമയിലെഒരുസീന്‍ ആണ്എനിക്ക്ഓര്മവന്നത്...എന്‍റെ ചായതട്ടികളഞ്ഞാലോ ഞാന്‍ ‍ വിചാരിച്ചു....വേണ്ടാഅവസാനംമോഹന്‍ലാല്‍ ചെയ്തപോലെ എന്‍റെ അടുത്ത്ഇരിക്കുന്നആള്തുടച്ചുതരും....ആശ്രമം ഞാന്‍ വേണ്ടാഎന്ന്വച്ചു.അപ്പോള്‍ ആണ് ഞാന്‍ അവളെ ശരിക്കും ശ്രദ്ധിച്ചത്..മുഗതൊക്കെ കുമ്മായം പൂശി ,ചുണ്ടതൊക്കെ ചായം പൂശി...കൊള്ളാം ..കാണാന്‍ നല്ല ചെലോക്കെ ഉണ്ട്...പിന്നിലോട്ടു തിരിഞ്ഞു നോക്കിയപ്പോ എല്ലാവരും അവളെ തന്നെ നോക്കി നെടുവീര്‍പ്പിട്ടുരിക്കുന്നു..ഞാന്‍ ടീവിയില്‍ നോക്കി ഇരുന്നു...അതിലൂടെ ഇനി എത്ര ദൂരം ഉണ്ട് എന്നൊക്കെ മനസ്സിലാക്കാം...അതൊക്കെ നോക്കി ഇരുന്നു...അപ്പോള്‍ എന്‍റെ മനസ്സില്‍ വിമാനം എങ്ങനെ ഇറങ്ങും എന്നായിരുന്നു...ഇറങ്ങുമ്പോള്‍ നല്ല കുലുക്കമായിരിക്കും മനസ്സില്‍ ഓര്‍ത്തു.. അങ്ങനെ ഒരു വിധം എതാരായെന്നു വിളിച്ചു പറഞ്ഞു തുടങ്ങി....ഒരു സുന്ദരികോത വന്നു വീണ്ടും എന്തൊക്കെയോ പറയാന്‍ തുടങ്ങി....അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്നൊക്കെ...ഞാന്‍ സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കി..ജനാലയിലൂടെ പുരതോട്ടു നോക്കി...അതാ തെങ്ങുകള്‍ കണ്ടു തുടങ്ങി....മനസ്സില്‍ ഒരു സന്തോഷം...രണ്ടു വട്ടം കരങ്ങിയത്തിനു ശേഷം പേടകം ലാന്‍ഡ്‌ ചെയ്യാന്‍ പോകുകയാണ്....ദൈവമേ....അതാ ലാന്‍ഡ്‌ ആയിരിക്കുന്നു....പേടിച്ച പോലെ ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.... സാധനങ്ങളൊക്കെ എടുത്തു ഞാന്‍ പതുക്കെ പുരതോട്ടു ഇറങ്ങാന്‍ തുടങ്ങി...വീണ്ടും അവളുമാര്‍ പുഞ്ചിരി തൂകുന്നു..ഞാനും വിട്ടു കൊടുത്തില്ല..ഞാനും നന്നായി തൂകി..അതാ ബസ്‌ നമ്മളെ കാത്തിരിക്കുകയാണ്..ഞാന്‍ ചാടി കേറി..ഇനി ഇത് എങ്ങനെയാണാവോ ഓടുക..വണ്ടി ഇടുത്തത് മാത്രം ഓര്‍മയുണ്ട്...പിന്നെ നോക്കുമ്പോള്‍ ഇറങ്ങാന്‍ പറയുന്നു....നമ്മുടെ നാടല്ലെ...പറയണോ... പറപ്പിച്ചു കളഞ്ഞു വണ്ടി.... വീണ്ടും കണ്‍ഫ്യൂഷന്‍ ...വല്യ ക്യൂ ഉണ്ട് ബസ്സില്‍ നിന്നും ഇറങ്ങിയപ്പോള്‍.....ഞാനും കേറി നിന്നു...ഇതെപ്പോലാ തീരുക...എന്തിനുള്ള ക്യൂ ആണ് ഇത്...അങ്ങനെ നൂറു സംശയങ്ങള്‍..പിന്നെ എനിക്ക് മനസ്സിലായി, അത് സാമാനങ്ങള്‍ വരാന്‍ വേണ്ടി കാത്തു നില്‍ക്കുന്നതാണെന്ന്...കുറച്ചു നേരം ഞാനും സാമാനം വരുന്നതും നോക്കി നിന്നു...കുറച്ചു കഴിഞ്ഞപ്പോളാണ് എനിക്ക് ഓര്മ വന്നത്...എന്‍റെ ഏത് സാമനമാണ് വരാന്‍ ഉള്ളത്...?ആകെ ഉള്ള ബാഗ്‌ എന്‍റെ തോളില്‍ കിടക്കുന്നുണ്ട്...എന്‍റെ അമളി എനിക്ക് മനസ്സിലായി..ഞാന്‍ പതുക്കെ അവിടുന്ന് വലിഞ്ഞു....പിന്നെ തപ്പി പിടിച്ചു എയര്‍ പോര്‍ട്ട്‌ -ന്‍റെ മുന്നിലെത്തി..അതാ നില്‍ക്കുന്നു അമ്മയും അച്ഛനും...വളരെ ഗമയോട് കൂടി തന്നെ ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു ..സന്തോഷത്തോടു കൂടി പറഞ്ഞു "അമ്മെ ഞാന്‍ എത്തീ"..പിന്നെ പറയേണ്ട കാര്യമില്ലല്ലോ ..പിന്നെ ഞാന്‍ അവിടം തൊട്ടു വീട് വരെ ഈ വിശേഷങ്ങള്‍ തന്നെ പറയുകയായിരുന്നു..അങ്ങനെ ആ ആഗ്രഹവും നിറവേറ്റി...അതും ഒരു "മലേറിയ" കാരണം...ഹ ഹ ഹ .. നാട്ടിലെത്തിയപ്പോള്‍ മനസ്സിലായി അത് മലേറിയ അല്ല എന്ന്....എന്നാലും സാരമില്ല ആ പേടകത്തില്‍ കയറാന്‍ പറ്റിയല്ലോ.. ട്രെയിന്‍ ടിക്കറ്റ്‌ കിട്ടാത്തത് കൊണ്ട് തിരിച്ചു പോയതും പേടകത്തില്‍ തന്നെ..അതിനും ശരണം നമ്മുടെ കൂട്ടുകാരന്‍ ശരത് തന്നെ..ടിക്കറ്റ്‌ എല്ലാം കിട്ടി...spicejetആണ് തിരിച്ചു പോകാന്‍ തിരഞ്ഞെടുത്തത്....ഇനിയങ്ങോട്ടുള്ള കാര്യങ്ങള്‍ വളരെ ചുരുക്കി വിവരിക്കാം..വിമാനം കണ്ടപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി പോയി..കാരണം ഇതിന്‍റെ രണ്ടു ചിറകുകളും ചെറുതായി വളച്ചിരിക്കുന്നു..എനിക്ക് പേടിയായി..രണ്ടും കല്‍പ്പിച്ചു അകതോട്ടു കേറി..സുന്ദരികള്‍ക്ക് പകരം സുന്ദരന്മാര്‍ നില്‍ക്കുന്നു സ്വാഗതം ചെയ്യാന്‍....അപ്പൊ തന്നെ എന്‍റെ മൂട് പോയി...സീറ്റ്‌ കണ്ടു പിടിച്ചു ഇരിപ്പായി....കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്ണ് എന്‍റെ തൊട്ടു അടുത്ത് വന്നു ഇരുന്നു...എനിക്ക് ചെറിയ സന്തോഷം തോന്നി തുടങ്ങി... ഞാന്‍ തിരിച്ചു വരുന്നതിനു മുന്പായിട്ടാണ് മംഗലാപുരം വിമാന ദുരന്തം ഉണ്ടായത്...അത് കൊണ്ട് തന്നെ എനിക്ക് നല്ല പേടിയായിരുന്നു തിരിച്ചു മുംബൈ -യിലേക്ക് വരുമ്പോള്‍....എന്‍റെ ബന്ധുക്കളും പറഞ്ഞു പോണ്ട എന്ന്...എന്താ ചെയ്യാ... വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ...കാലാവസ്ഥയും അത്ര നല്ലതല്ലയിരുന്നു അന്ന്...വിമാനം പൊങ്ങിയതും ചെറുതായി ഒച്ചയും ബഹളവും തുടങ്ങി...വിമാനം ഉയര്‍ന്നും പൊങ്ങിയും പോകുന്ന പോലെ..ശരിക്കും എല്ലാവരും പേടിച്ചു...പുറത്തോട്ടു നോക്കുമ്പോള്‍ നിറച്ചു മേഘങ്ങള്‍ മാത്രം...ആ പെണ്ണാണെങ്കില്‍ കണ്ണടച്ചിരിക്കുന്നു...ഞാനും ഒന്നും മിണ്ടാന്‍ പോയില്ല...ബസ്സില്‍ യാത്ര ചെയ്യുന്ന പോലെ ആയിരുന്നു ആ യാത്ര..ശരിക്കും പേടിച്ചു പോയി എല്ലാവരും...കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടി നിറച്ചും ആഹാര സാധനങ്ങള്‍ ആയി എത്തി...എന്നാ പിന്നെ അതെങ്കിലും ആകട്ടെ എന്ന് വിചാരിച്ചു ഞാന്‍ തയ്യാറായി..അപ്പോളേക്കും ഒരാള് വന്നു പറയുന്നു കാശ് കൊടുക്കണമെന്ന്....ഭക്ഷണം പോലും ഇവര്‍ സൌജന്യമായി കൊടുക്കുന്നില്ല...കിംഗ്‌ ഫിഷേരില്‍ തന്നെ തിരിച്ചു വന്നാ മതിയായിരുന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തു ...ഒന്നുമല്ലെങ്കിലും നമ്മുടെ സുന്ദരികുട്ടികളെ കാണാമയിരുന്നല്ലോ...അതും പോയി..ഭക്ഷണവും പോയി...ഒരു വിധം വിമാനം എത്തി മുംബൈ-യില്‍.....നമ്മളെ പിടിച്ചു കേറ്റാന്‍ അതാ റെഡി ആയി ഇരിക്കുന്നു ടാക്സികാര്‍.....അവര്‍ക്കുണ്ടോ അറിയുന്നു ഞാന്‍ പാപ്പരായാണ് തിരിച്ചെത്തിയത്‌ എന്ന്...അവര്‍ ഇരട്ടി ചാര്‍ജ് പറയുന്നു...ഞാന്‍ പെട്ടി തൂക്കി നടന്നു തുടങ്ങി...അപ്പോളതാ ഒരു ഓട്ടോ കാരന്‍ വരുന്നു...അയാളും കൂട്ടി പറഞ്ഞു...നമ്മളുണ്ടോ വിടുന്നു....അവസാനം അയാള്‍ നമ്മുടെ വഴിയില്‍ തന്നെ വന്നു....അങ്ങനെ ഞാന്‍ ഓട്ടോ യില്‍ എന്‍റെ പഴയ കമ്പനിയിലേക്ക് തിരിച്ചു, കുറച്ചു പേപര്‍ ശരിയാക്കാന്‍ വേണ്ടി...ഇവിടെ എന്‍റെ വിമാന യാത്ര അവസാനിക്കുന്നു...കാശ് കുറച്ചു പോയാല്‍ എന്ത്...ഇതും ഒരനുഭവമല്ലേ......



ഗുണപാഠം : ഒരിക്കലും spicejet -ഇല്‍ യാത്ര നടത്തരുത്....പോകുന്നുണ്ടെങ്കില്‍ പൊതി ചോറ് കരുതണം... കിംഗ്‌ ഫിഷേരില്‍ ആണെങ്കില്‍ ഭക്ഷണം ഫ്രീ....ഒരു ear ഫോണ്‍ ഫ്രീ....പിന്നെ നമ്മുടെ സുന്ദരിമാരും ഉണ്ടല്ലോ...എനിക്ക് വയ്യ...


പതിവ് പോലെ ഒരു ക്ഷമാപണം ഞാന്‍ നടത്തിക്കോട്ടെ...അല്ലെങ്കില്‍ പതിവ് പോലെ എനിക്ക് വധ ഭീഷണികള്‍ വരാന്‍ സാധ്യത ഉണ്ട്. ഈ കഥയില്‍ പ്രധിപാതിചിരിക്കുന്ന എല്ലാവരും വളരെ വളരെ വളരെ നല്ലവരാണ്..പ്രത്യേകിച്ചും അമ്മു...വഴി ചിലവിനു സാമ്പത്തിക സഹായം തന്ന ശ്രീജിത്തിനോടും , ഇത്ര സമയം മെനകെട്ട് വായിച്ചു കൊണ്ടിരിക്കുന്ന വായനകാരോടും ഈ അവസരത്തില്‍ നന്ദി രേഖപെടുത്തുന്നു ...ഇപ്പൊ എല്ലാവര്ക്കും എഴുത്തുകാരനോട്‌ ഒരു ഇഷ്ടം തോനുന്നില്ലേ...? :)

Monday, August 10, 2009

"മായാവി പിടിയില്‍..."






സാധാരണ ഞാന്‍ എന്‍റെ അനുഭവങ്ങളാണ് ബ്ലോഗില്‍ കൊടുകാരുള്ളതെങ്കിലും ഇത്തവണ എന്‍റെ കഥ മായാവിയെ കുറിച്ചാണ്...കുറെ കൊല്ലങ്ങളായി അവന്‍ ഇങ്ങനെ കറങ്ങി നടക്കുന്നു..ഇനിയും അവനെ വെറുതെ വിട്ടാല്‍ ശരിയാവില്ല..അത് കൊണ്ട് ഇത്തവണ ഞാനും ഇറങ്ങുന്നു കുട്ടൂസന്ടെ കൂടെ.. അങ്ങിനെ കാട്ടിലെ ആ ചിതല് പിടിച്ച, മരം കൊണ്ടുള്ള ഉണക്ക വീട്ടില്‍ എല്ലാവരും (കുട്ടൂസന് , ഡാകിനി, മുത്തു ,ലോട്ട് ലൊടുക്കു, ഗുലുഗുലുമാല് , ലുട്ടാപ്പി പിന്നെ വൈര്യം മറന്നു പുട്ടാലു അമ്മാവനും) കൂടിയിരിക്കുകയാണ് മായാവിയെ പിടിക്കാനുള്ള ഗൂഡ തന്ത്രം മെനയാന്‍ ... ഇപ്രാവശ്യം കൂടുതല്‍ വ്യക്തവും ശക്തവും ആയ പ്ലാന്‍ ആണ് അജണ്ടയില്..ഇതിനു വേണ്ടി മുത്തുവും വിക്രമനും ഒരു കൊല്ലമായി ജിമ്മില്‍ പോകുന്നു...കാലത്ത് ബൂസ്റ്റ് ഉച്ചക്ക് കോമ്പ്ലാന് പിന്നെ വൈകീട്ട് ബോണ്‍വിട്ടാ ..ഇരുപതു മുട്ട വേറെ..അങ്ങിനെ പോകുന്നു ഭക്ഷണ ..രീതികള്... ലുട്ടാപ്പി അമേരിക്കയിലെ രണ്ടാമത്തെ അമ്മാവനോട് പറഞ്ഞു വേറെ "ഹൈ സ്പീഡ്" കുന്തം വാങ്ങിപ്പിച്ചു...ഈ അമ്മാവനെ കുറിച്ച് ഒരു പക്ഷെ വേറെ ആര്‍ക്കും അറിയില്ല ...എനിക്ക് മാത്രമേ അതറിയൂ. ലോടുലോടുക്കും ഗുലുഗുലുമാല്-ഉം കൂടി പുതിയ ഒരു പറക്കും യന്ത്രം കണ്ടു പിടിച്ചു ..മുന്നത്തെ പോലെ അല്ല..ഇതിന്ടെ ഫാന്‍ മായാവി ശ്രമിച്ചാലും ഒടിയതില്ല ...ഒടിഞ്ഞാലും parachute ഉണ്ട് രണ്ടു പേര്‍ക്കും..പുട്ടാലു അമ്മാവന്‍ മായാവിയെ പിടിച്ചു കൊടുത്തിട്ട് അമേരിക്കയില്‍ സ്ഥിര താമസത്തിന് പോകാന്‍ ഇരിക്കുകയാണ്.അവിടെ ഒരു തട്ട് കടയില് ജോലി ശരിയായിട്ടുണ്ട്...അവര്‍ക്കിഷ്ടമായാല് അവിടെ സ്ഥിരമാക്കും... കുട്ടൂസന്ടെയും ഡാകിനിയുടെയും കുടുംബന്ധത്തില് വിള്ളല്‍ വീണു തുടങ്ങിയിട്ടുണ്ട്...കാരണം ഡാകിനിയുടെ മൊബൈല് ഫോണിലേക്ക് രാത്രി 12 മണിക്ക് ശേഷം ധാരാളം messagum , മിസ്സ് കാള് -ഉം വരുന്നു...ചോദിക്കുമ്പോള് പറയുന്നു "കസ്റ്റമര് കെയര്-ഇല് നിന്നും പുതിയ connection വേണോ എന്ന് ചോദിക്കുകയാനെന്നു" ...

അങ്ങിനെ ആ ദിവസം എത്തി..രാജും രാധയും ഇപ്പോളും അതെ ക്ലാസ്സില് തന്നെ പഠിക്കുന്നു...ഞാന്‍ ഒന്നാം ക്ലാസ്സില് പഠിക്കുമ്പോള്-ഉം അവര്‍ ആ ബനിയനും നിക്കറും ഇട്ടു തന്നെ ആയിരുന്നു നടന്നിരുന്നത് ... ഇപ്പോളും അങ്ങിനെ തന്നെ ..അവരുടെ കൂടെ പഠിച്ചവര് ഇപ്പൊ നല്ല നിലയില്‍ ആണ്..ഇവര് മാത്രം ഇപ്പോളും ഇങ്ങനെ തന്നെ...ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ...അന്ന് ശനി ആഴ്ച ആയതു കൊണ്ട് രണ്ടും നല്ല ഉറക്കമാണ്...വീടിനു മുന്നിലുള്ള പൊന്ത കാട്ടില്‍ കുട്ടൂസന്-ഉം ഡാകിനി-ഉം സ്ഥാനം പിടിച്ചു..ഉണരുമ്പോള് രണ്ടിനെയും ബോധം കെടുത്തണം..അതിനു വേണ്ടി chloroform കൊണ്ടുവന്നിട്ടുണ്ട്..സമയം ഒരു എട്ടു എട്ടര ആയികാണും ..അതാ രണ്ടും ഉറക്കമുണര്‍ന്നു പുറത്തേക്കു വരുന്നു....ഉടന്‍ തന്നെ നമ്മുടെ കുട്ടൂസന്-ഉം ഡാകിനി-ഉം ചാടി വീണു..പരിപാടി നടപ്പിലാക്കി..രാജുവും രാധയും ക്ലോസ്..അവരെ പിടിച്ചു ചാക്കിലാക്കി..ആ ചാക്ക് വേറെ ഒരു ചാക്കിലും ..ആ ചാക്ക് ഒരു പെട്ടിയിലും ആക്കി പുട്ടാലുവിണ്ടേ ഗുഹയില്‍ വച്ചു..ഈ അടുത്താണ് പുട്ടാലു ഗുഹക്ക് ഗോദ്രെജ് -ണ്ടെ ലോക്ക് വാങ്ങിച്ചു ഇട്ടതു...അത് പൊളിച്ചു ആരും പുറതോട്ടും അകതോട്ടും കടക്കില്ല... ഇവിടെ വരെ പ്ലാന്‍ success ആണ്...ഇനി മായാവി...ഇനി അവനെ പിടിക്കാന്‍ സുകമാണ്...അവന്ടെ പിന്നില്‍ കൂടി വന്നു ആ മന്ത്ര വടി എടുത്താല് അവന്ടെ കാര്യവും ക്ലോസ്...അതിനു ഇടങ്കോല് ഇടുന്നത് ഈ രാജും രാധയും ആണല്ലോ...ഇനി ഇപ്പൊ അവറ്റകളെ പേടിക്കണ്ട...

എല്ലാവരും കൂടി പുതിയ പറക്കും യന്ത്രത്തില് മായാവിയെ അന്വേഷിച്ചു യാത്ര തുടങ്ങി...സമയം ഉച്ച കഴിഞ്ഞു...ഒരു പിടുത്തവും ഇല്ല...എല്ലാവര്ക്കും വിശന്നു തുടങ്ങി...ലുട്ടാപ്പി ഈയിടെ കാട്ടില്‍ തുടങ്ങിയ ബിരിയാണി കടയില്‍ നിന്നും പാര്‍സല് വാങ്ങി കയ്യില് വച്ചിരുന്നു (കണ്ടില്ലേ ശുഷ്കാന്തി) ...യന്ത്രം ഒരു മരത്തിണ്ടെ താഴെ പാര്‍ക്ക് ചെയ്തു...എല്ലാവരും കൂടി ആക്രമണം തുടങ്ങി..അപ്പോളാണ് മരത്തിണ്ടെ മുകളില്‍ ഒരു പോത് ലുട്ടാപ്പി കണ്ടത്...അവിടെയിരുന്ന് സമാധാനമായി ബിരിയാണി കഴിക്കാമെന്ന് വിചാരിച്ചു ലുട്ടാപ്പി അവിടേക്ക് കയറിച്ചെന്നു..അപ്പോള് കണ്ട കാഴ്ച !!!..നമ്മുടെ മായാവി അവിടെ കൊതുക് തിരിയും കത്തിച്ചു വച്ചു സുകമായി ഉറങ്ങുന്നു...ലുട്ടാപ്പി പെട്ടെന്നുള്ള ആവേശത്തില് അലറി വിളിച്ചു..അത് കേട്ട് മായാവി ഉറക്കമുണര്‍ന്നു..വടിയുമെടുത്ത് ആശാന്‍ പറന്നു തുടങ്ങി...ലുട്ടാപ്പി തന്ടെ സ്പെഷ്യല് കുന്തത്തില് കയറി പിന്നാലെ വച്ചടിച്ചു...മുത്തുവും വിക്രമനും എങ്ങിനെയോ കുന്തത്തില് കയറി പറ്റി...മായാവി മരങ്ങളുടെ ഇടയിലൂടെ പറന്നു പോകുകയാണ്...പണ്ടത്തെ പോലെ ലുട്ടാപിയുടെ കുന്തം എവിടെയെങ്കിലും ഇടിക്കുമെന്ന് കരുതി...പക്ഷെ ലുട്ടാപ്പിക്ക് ലൈസെന്‍സ് കിട്ടിയത് മായാവിക്ക് അറിയില്ലായിരുന്നു..ലുട്ടാപിയോടാ കളി...കുറച്ചു കഴിഞ്ഞപ്പോളെക്കും മായാവി തളര്‍ന്നു തുടങ്ങി...അത് മനസ്സിലാക്കിയ വിക്രമന്‍ ഒരു കുരുക്കുണ്ടാക്കി മായാവിയുടെ കഴുത്തിലേക്കു എറിഞ്ഞു...മുതുവിണ്ടേ വക ഒരെണ്ണം മന്ത്ര വടിയിലെക്കും..ഒരെണ്ണം പോലും പിഴച്ചില്ല (note the points )...മന്ത്രവടി മായാവിയുടെ കയ്യില് നിന്നും താഴോട്ടു വീണു...പക്ഷെ ആ കള്ളന്‍ മായാവി കയര്‍ പിടിച്ചു ഒരു വലി...ലുട്ടാപ്പിയുടെ കണ്ട്രോള് നഷ്ടപ്പെട്ട് കുന്തം കുറ്റികാട്ടിലേക്ക് ഇടിച്ചു കയറി...പെട്ടെന്നുള്ള വീഴ്ചയില് മുതുവിനും വിക്രമനും കാര്യമായി എന്തോ പറ്റി..ഇത് തന്നെ പറ്റിയ അവസരം എന്ന് കരുതി മായാവി മുതുവിണ്ടേ അടുത്തേക്ക് ചെന്നു വടിയെടുക്കാന്‍ ..വടിയെടുത്തു പറക്കാന്‍ തുടങ്ങിയതും എവിടുന്നോ ഒരു ശക്തമായ അടി തലയില് കിട്ടി...തിരിഞ്ഞു നോക്കിയപ്പോള് പുട്ടാലു അമ്മാവന്‍ ...പിന്നെ ലുട്ടാപ്പിയുടെ ഊഴമായിരുന്നു..ജാകിചാന് സ്റ്റൈലില് ലുട്ടാപ്പി ഇടതു മാറി വലതു മറിഞ്ഞു കൊടുത്തു വയറ്റില് ..അത് കൂടിയായപ്പോള് മായാവി ബോധരഹിതനായി...അപ്പൊ തന്നെ ലുട്ടാപ്പി ആ മന്ത്ര വടിയെടുത്തു രണ്ടു കഷ്ണമാക്കി...("ഇത് ചെയ്യാത്തത് കൊണ്ടാണ് നമ്മള്‍ക്ക് ഇത്ര നാള്‍ ഇവനെ സഹിക്കേണ്ടി വന്നത്..")
പിന്നെ മായാവിക്ക് ഓര്മ വരുമ്പോള് തോടടുത്തുള്ള സര്‍കാര് ഹോസ്പിറ്റലില് ആണ് മായാവി..തൊട്ടടുത്ത ബെഡില് വിക്രമനും മുത്തുവും ഉണ്ട്...മായാവിയുടെ ശക്തിയൊക്കെ പോയി...ഇപ്പൊ സാധാരണ ആളായി മാറി..പുട്ടാലുവിന്ടെയും ലുട്ടാപിയുടെയും മുകത് ഒരു ചാരിതാര്‍ത്ഥ്യം നിറഞ്ഞു തുളുംബിയിരുന്നു ...കൊല്ലം കുറച്ചായില്ലേ..മായാവി ഇവരെ കിടന്നു വെള്ളം കുടിപ്പിക്കുന്നു..ഇനി സ്വസ്ഥമായി പുട്ടലുവിനു അമേരിക്കയിലേക്ക് പോവാം...ലുട്ടാപിയെ തൊട്ടടുത്ത സ്കൂളില് ചേര്‍ത്തു... അപ്പോളേക്കും ലോട് ലോടുക്കും ഗുലുഗുലുമല്-ഉം ഓടി പിടിച്ചെത്തി...എന്നിട്ട് ഒറ്റ കരച്ചില് ..ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിടണം..ഇനി ഒരു പേപ്പര് കൂടിയേ ഉള്ളൂ MCSE പാസ്സ് ആവാന്‍ . അതിനു ഞങ്ങളെ അനുവദിക്കണം...ഉടന്‍ മുത്തുവും വിക്രമനും പറഞ്ഞു തുടങ്ങി..." ഞങ്ങളോട് കഷമിക്കണം...ഈ കള്ളന്‍ മായാവി കാരണം ഇത്ര നാള്‍ ഒന്നും ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റിയില്ല...ഇനിയെങ്കിലും ഞങ്ങള്‍ക്ക് ജീവിക്കണം...ഞങ്ങള് PSC എക്സാം -നു അപ്ലൈ ചെയ്തിട്ടുണ്ട്...മൂന്നു മാസത്തിനുള്ളില് എക്സാം ഉണ്ടാകും...ഞങ്ങള് അതിന്ടെ കോച്ചിംഗ്-നു പോകുകയാണ്..ഇത് കേട്ടതും ലോട്ട് ലോടുക്കും ഗുലുഗുലുമല് -ഉം തുള്ളി ചാടാന്‍ തുടങ്ങി...പിന്നെ അവിടെ ഒരു യാത്ര പറച്ചില് തന്നെ ആയിരുന്നു...കുട്ടൂസന്-ന്ടെയും ദാകിനിയുടെയും പുട്ടാലുവിന്ടെയും അനുഗ്രഹം വാങ്ങിച്ചു കൊണ്ട് അവര്‍ MCSE എഴുതുവാന് വേണ്ടി യാത്ര തുടങ്ങി... രാജു-ന്ടെയും രാധയുടെയും കാര്യം വിട്ടു പോയി അല്ലെ...? അവരെ ഇനി ഇപ്പൊ എന്താ ചെയ്യുക..ആ ഒരു വഴിയുണ്ട്..അവരെ രണ്ടു പേരെയും ചാക്കില്‍ നിന്നും പുറത്തു കൊണ്ട് വന്നിട്ട് ഒരു മരത്തില് കെട്ടിയിട്ടു...പിന്നെ തലങ്ങും വിലങ്ങും അടി തുടങ്ങി ചൂരല് കൊണ്ട്...സംഭവങ്ങള് ഒന്നും അറിയാത്ത അവര് വിളിച്ചു തുടങ്ങി.." ഓം ഹ്രീം കുട്ടിച്ചാത്താ .."
അപ്പോള് കുട്ടൂസന് -ണ്ടെ പുറകില് നിന്നും ഒരു ശബ്ദം "അവരെ കൊല്ലണ്ട..ഞാന് ഇവിടെയുണ്ടേ " രാജു നോക്കുമ്പോള് ഒരു കള്ളി മുണ്ട് എടുത്തുകൊണ്ടു മായാവി...അവര്‍ക്കൊന്നും മനസ്സിലായില്ല...അപ്പോള് മായാവി അവരോടു പറഞ്ഞു.." ഇനി കിടന്നു കാറിയിട്ടു ഒരു കാര്യവുമില്ല..ഞാന്‍ ഇപ്പോള് ഒരു സാധാരണ മനുഷ്യന്‍ ആണ്..ഞാന്‍ ആണ് ഇപ്പോള് കുട്ടൂസണ്ടേ ആസ്ഥാന കുക്ക് ..ഇനിയെങ്കിലും പോയി നാലക്ഷരം പഠിക്കാന്‍ നോക്ക്..." അത് കേട്ട് രാജുവും രാധയും പരസ്പരം നോക്കി...അവര് മന്ത്രിച്ചു " ഇനി രക്ഷയില്ല പഠിപ്പ് തന്നെ രക്ഷ" " ഞങ്ങള് ഇനി നന്നായി പടിചോളം .. അത് കേട്ട് കുട്ടൂസണ്ടേ മനസ്സ് അലിഞ്ഞു..ശരി എന്നാ അവരെ അഴിച്ചു വിട്ടേരെ മായാവി.."ശരി യജമാനെ.. " മായാവി പറഞ്ഞു..മായാവി അവരെ അഴിച്ചു വിട്ടു ഒരു തൊഴിയും വച്ച് കൊടുത്തു...അയ്യോ എന്ന് നിലവിളിച്ചു കൊണ്ട് അവര് വീട്ടിലേക്കു ഓടി..
മുത്തുവും വിക്രമനും ഹോസ്പിറ്റലില് നിന്നും ഡിസ്ചാര്‍ജ് ആയി...എല്ലാവരും കൂടി പുട്ടാലുവിനെ അമേരിക്കയിലേക്ക് യാത്ര അയക്കാന്‍ തുമ്പൂര് airport -ഇലേക്ക് വന്നു...രാജുവിനെയും രാധയെയും കൂടെ കൂട്ടിയിരുന്നു..അങ്ങിനെ സന്തോഷപൂര്‍വ്വം പുട്ടാലു അമേരിക്കയിലേക്ക് യാത്ര തിരിച്ചു..അപ്പോളാണ് MCSE പാസ്സ് ആയെന്നു പറഞ്ഞു കൊണ്ട് ലോടുലോടുക്കും ഗുലുഗുലുമാല്-ണ്ടെ ഫോണ് വന്നത്...അങ്ങിനെ അവിടെയും ശുഭം ..നാളെയാണ് വിക്രമന്ടെയും മുത്തുവിന്ടെയും PSC എക്സാം ..നമുക്ക് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം .......ഇനി ഡാകിനിയുടെ കാര്യം..കുട്ടൂസണ്ടേ കാലില്‍ വീണു കൊണ്ട് പറഞ്ഞു "ഞാന്‍ മൊബൈല്‍ കണക്ഷന്‍ disconnect ചെയ്തു,എന്നെ സ്വീകരിക്കൂ പ്രാണനാഥാ .." " ശരി "എന്ന് പറഞ്ഞു കുട്ടൂസന്‍ ഡാകിനിയെ എഴുന്നേല്‍പ്പിച്ചു..
അപ്പോളതാ ഡാകിനിയുടെ സെല്‍ ഫോണിലേക്ക് ഒരു മിസ്സ്‌ കാള്‍ ...കുട്ടൂസന്‍ ഡാകിനിയുടെ മുകതോട്ടു ഒന്ന് സൂക്ഷിച്ചു നോക്കി..ഡാകിനി തല കുമ്പിട്ടു കൊണ്ട് പറഞ്ഞു " അത്.. പിന്നെ.., കസ്റ്റമര്‍ കെയര്‍ ...പുതിയ കണക്ഷന്‍.. " പിന്നെ അവിടെ എന്താണ് നടന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതെ ഉള്ളൂ..
മുന്നറിയിപ്പ് : മായാവിയെ പോലെ കുറച്ചെണ്ണം മറ്റു വാരികകളിലും കറങ്ങി നടക്കുന്നുണ്ട്...ഇനി ഞാന്‍ പറയുന്നത് അവരോടാണ്.."കിഷ്കു,കപീഷ് ,നമ്പോലന്‍,കാലിയ,കുട്ടിച്ചാത്തന്‍ ,കാട്ടിലെ കിട്ടന്‍ ..etc എന്നിവരും എത്രയും പെട്ടെന്ന് കീഴടങ്ങുക..അല്ലെങ്കില്‍ നിങ്ങളുടെ അവസ്ഥ ഒരു പക്ഷെ ഇതിലും ഭീകരമായിരിക്കും ..മായാവിക്ക് ജീവനെങ്കിലും തിരിച്ചു കിട്ടി...നിങ്ങള്ക്ക് അതും കിട്ടിയെന്നു വരില്ല...വെറുതെ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്....മധുമോഹന് വരെ നിര്‍ത്തി പോകാം എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്ത് കൊണ്ട് ആയിക്കൂടാ..
ജാഗ്രതൈ..."

Thursday, July 2, 2009

മഹാന്മാരും ജീവചരിത്രങ്ങളും .....

ഹായ് കൂട്ടുകാരെ കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയിരിക്കുന്നു..ഇപ്പോള്‍ അധികം മണ്ടത്തരങ്ങള്‍ ഒപ്പിക്കാത്ത കാരണം കഥകള്‍ കിട്ടാന്‍ വിഷമമാണ്..അത് കൊണ്ട് ഇത്തവണ ഞാന്‍ എന്‍റെ കൂട്ടുകാരന്‍ വാച്ച് മാന്‍ ( ദാരുണമായ കൊലപാതകം -ത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്..) അഥവാ സന്തോഷ്‌ അഥവാ വെള്ളി കുട്ടന്‍ ( ഈയിടെയായി വായ തുറന്നാല്‍ ഏതു നേരവും വെള്ളി പറയും ) -ണ്ടെ ഒരു അനുഭവം വിവരിക്കാന്‍ പോകുകയാണ് ...ഇത്തവണ നേരത്തെ അനുവാദം വാങ്ങിച്ചിട്ടുണ്ട് അല്ലെങ്കില്‍ അടി കിട്ടാന്‍ സാധ്യതയുണ്ട്..

ഈ കഥയിലും നമ്മുടെ ട്രെയിന്‍ ഉണ്ട് ..ട്രെയിന്‍ ഇല്ലാത്ത ഒരു അനുഭവം ഇവിടെ ആര്‍ക്കും ഉണ്ടാവില്ല..
ആശാന്‍ പതിവ് പോലെ കാലത്ത് ഓഫീസിലേക്ക് പോകുകയാണ്..ഒരു പ്ലാറ്റ്ഫോമില്‍ നിന്നും അടുത്ത പ്ലാറ്റ്ഫോം- ലേക്ക് കടക്കാനുള്ള എളുപ്പത്തിനു ട്രാക്ക് ചാടി കടക്കുന്നതു നമ്മളുടെ ഒരു വിനോദമാണല്ലോ ..ഇവിടെ നമ്മുടെ നായകനും അതിനു തന്നെ മുതിര്‍ന്നു..ട്രാക്കിലേക്ക് ചാടിയ സന്തോഷ്‌ കിണറ്റിലേക്ക് ചാടിയ തവളയെ പോലെ ആയി...കേറാന്‍ പറ്റുന്നില്ല...പഠിച്ച പണി പതിനെട്ടും പിന്നെ സ്വയം വികസിപ്പിച്ചെടുത്ത പത്തൊന്‍പതാമത്തെ അടവും പരീക്ഷിച്ചു...നോ രക്ഷ...

നോ പ്രോബ്ലം ..അപ്പുറത്ത് നില്‍ക്കുന്ന ആളിണ്ടേ സഹായം വാങ്ങിച്ചു...ചേട്ടാ ആ കയ്യിങ്ങു തന്നെ...എന്താണാവോ അയാള്‍ക്ക് വല്യ സന്തോഷം...മുംബൈ-ഇല്‍ ഇത്ര സഹായികളായ ആള്‍ക്കാരും ഉണ്ടോ...

അയാള്‍ നമ്മുടെ നായകനെ കയില്‍ പിടിച്ചു കേറ്റി...thanks പറഞ്ഞു നടക്കാന്‍ തുടങ്ങിയ ആശാന്‍റെ തോളില്‍ ഒരു കൈ വീണു...നോക്കിയപ്പോള്‍ നമ്മെ സഹായിച്ച ആള്‍ തന്നെ...( വായനക്കാര്‍ക്ക് വല്ല പിടിയും കിട്ടിയോ..?) അങ്ങേരു നമ്മുടെ സന്തോഷിനെ പിടിച്ചു വലിച്ചു ഓഫീസിലേക്ക് കൊണ്ട് പോകുന്നു...ഇപ്പൊ മനസ്സിലായികാനും...അത് വേറെ ആരുമായിരുന്നില്ല കൂട്ടുകാരെ...നമ്മുടെ സ്ഥിരം വില്ലന്‍ ചെക്കര്‍ തന്നെ....

ഇനി ഇപ്പൊ എന്താ പറയാ..."be careful next time " എന്നാ എന്‍റെ കഥയില്‍ എന്നോട് ചോദിച്ച പോലെ ദക്ഷിണ വക്കാന്‍ അവനോടും പറഞ്ഞു....അവനും പാപ്പരായിരുന്നു...നിസ്സഹായനായി വെള്ളി കുട്ടന്‍ അയാളുടെ മുകത്തു നോക്കി...പൊതുവേ മുകത്തു കള്ളാ ലക്ഷണം ഉള്ള നായകന്‍റെ ആ നോട്ടം അവിടെ വിലപോയില്ല..

അവര്‍ അവനെ ആപാദ ചൂടം പരിശോദിക്കാന്‍ തുടങ്ങി...നോ രക്ഷ...അവസാനം ബാഗും തപ്പി...അതിലും ഇല്ല..ആകെ ഉള്ളത് നമ്മുടെ മുന്‍ രാഷ്ട്രപതി A.P.J. അബ്ദുല്‍ കലാം -ന്റെ " അഗ്നി ചിറകുകള്‍ " എന്നാ ബുക്ക്‌ മാത്രം..വില 200/-

ഇത് കണ്ട ചെക്കര്‍-ന്റെ മുകത്തു ഒരു തിളക്കം മിന്നി മാഞ്ഞു...കാശില്ലെങ്കില്‍ വേണ്ട..ഇതിവിടെ ഇരിക്കട്ടെ എന്ന് അയാള്‍...സന്തോഷ്‌ ഇത് കേട്ടതും പൊട്ടി കരയാന്‍ തുടങ്ങി ...ഇല്ല കാശ് ഞാന്‍ എത്തിക്കാം ബുക്ക്‌ എനിക്ക് തരണം..( കണ്ടോ രാഷ്ട്ര തലവനോടുള്ള നമ്മുടെ നായകന്‍റെ സ്നേഹം..അങ്ങിനെ വേണം ഓരോ ഭാരതീയരും..."സന്തോഷ്‌ മഹാന്‍ ഹി ഹായ് ഹോ അയ്യോ"..ചിലപ്പോള്‍ വായനകാരില്‍ ചിലര്‍ ഈ ബുക്ക്‌-നെ കുറിച്ച് കേട്ട് കേള്‍വി പോലുമുണ്ടാകില്ല അല്ലെ...അതാണ്‌ സന്തോഷ്‌...)

അവര് എവിടെ കേള്‍ക്കുന്നു സന്തോഷിന്‍റെ കരച്ചില്‍..ചെക്കര്‍ അവിടെ ഇരിക്കുന്ന മറ്റൊരാളോട് അടക്കം പറയുന്നത് അവന്‍ വിഷമത്തോടെ കേട്ടു.." ഇത് നല്ല ബുക്ക്‌ ആണ്...ഞാന്‍ ഇത് വായിച്ചിട്ടില്ല..."
ബുക്ക്‌ ഇവിടെ ഇരിക്കട്ടെ കാശ് എടുത്തു കൊണ്ട് വാ..അപ്പോള്‍ തിരിച്ചു തരുന്നതായിരിക്കും.." ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല...200/- രൂപയുടെ ബുക്ക്‌ പോയ വിഷമത്തോടെ സന്തോഷ്‌ ഓഫീസില്‍ നിന്നും പുറത്തു കടക്കുകയാണ്....

അതാ നമ്മുടെ നായകന്‍റെ മുകത്തു ഒരു പുഞ്ചിരി വിടരുകയാണോ....? എന്ത് ..?
അതെ അവന്‍ ചിരിക്കുകയാണ്...കാരണം..? വേറെ ഒന്നുമല്ല കൂട്ടുകാരെ...ഇത് മുംബൈ ആണ്....200/- രൂപയുടെ ബുക്ക്‌ അവന്‍ വാങ്ങിച്ചത് എത്രക്കാനെന്നറിയാമോ..?

വെറും 40 /- രൂപയ്ക്ക്..!!!!! ലാഭം ആര്‍ക്കു...? കളി സന്തോഷിനോടോ ...
ഇനി ആര് കാശ്‌ കൊണ്ട് കൊടുക്കാന്‍ പോകും...ബുക്ക്‌ പോണമെങ്കില്‍ പോട്ടെ..ഹ ഹ ഹ ഹ..

ഗുണപാഠം..: മഹാന്മാരുടെ ജീവചരിത്രങ്ങള്‍ നമ്മള്‍ എപ്പോളും വായിക്കണം..പറ്റുകയാണെങ്കില്‍ ഒരെണ്ണം നമ്മുടെ കൂടെ വക്കണം..ഇവിടെ നോക്കൂ..നമ്മുടെ സന്തോഷിനു "wings of fire " എങ്ങിനെ ഉപകാരപെട്ടു എന്ന്..
ഭാവിയില്‍ ഞാന്‍ എന്‍റെ ജീവിത കഥ എഴുതുമ്പോള്‍ നിങ്ങള്‍ക്കും ഓരോ കോപ്പി കയ്യില്‍ വക്കാം...എപ്പോളാ ആവശ്യം വരുക എന്ന് പറയാന്‍ പറ്റില്ലല്ലോ..

Friday, May 1, 2009

" BE CAREFUL NEXT TIME"

" BE CAREFULL NEXT TIME "
കൂട്ടുകാരെ ഇതൊരു സംഭവ കഥയാണ്‌ ....ഈ കഥ ഒന്നര കൊല്ലം മുന്‍പ് നടന്നതാണ്..അന്ന് ഈ സംഭവം ഞാന്‍ കുറച്ചു പേര്‍ക്ക് മെയില്‍ അയച്ചിരുന്നു..അന്ന് എനിക്ക് ബ്ലോഗ്‌ ഉണ്ടായിരുന്നില്ല..ഈ സംഭവമാണ് എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്..ഇന്നു ഇത് ഞാന്‍ ബ്ലോഗില്‍ ഇടുന്നു..വായിച്ചവര്‍ ക്ഷമിക്കുക..വായിക്കാത്തവര്‍ വായിക്കുക...

Hero : വിഷ്ണുപ്രസാദ്‌ (ഞാന്‍)
Villaain : ടിക്കറ്റ്‌ ചെക്കര്‍ and ലേഡി ടിക്കറ്റ്‌ ചെക്കര് in train
Location : CST റെയില്‍വേ സ്റ്റേഷന്‍

പതിവ് പോലെ ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ -ലേക്ക് ഓടുകയായിരുന്നു ..എന്നത്തേയും പോലെ അന്നും ഞാന്‍ ലേറ്റ് ആയിരുന്നു ....എന്‍റെ റൂം മേറ്റ്‌ ദിലീപന്‍ അഥവാ കൂതറ നേരത്തെ പോയിരുന്നു സ്റ്റേഷനിലേക്ക് ...പകുതി ദൂരം പിന്നിട്ടു കഴിഞ്ഞപ്പോളാണ് ഞാന്‍ ആ സത്യം ഓര്‍ത്തത്‌ - എന്‍റെ പാസ്‌ ഇന്നലെ തീര്നിരുന്നു ...ഇന്ന് ബുക്ക്‌ ചെയ്യാന്‍ സമയമില്ല ....എന്തും വരട്ടെ ഇന്നു കള്ള വണ്ടി കേറാം ...കഴിഞ്ഞ ഒരു മാസമായി ഒരു ചെക്കറും എന്നോട് പാസ്സ് ചോദിച്ചിരുന്നില്ല ...ഇന്നും ചോധിക്കില്ലായിരിക്കും എന്ന പ്രതീക്ഷയോടെ ഞാന്‍ ട്രെയിന്‍ പിടിച്ചു ...

ഞാന്‍ CST -ഇല്‍ എത്തി മീന്‍സ്‌ ലാസ്റ്റ് സ്റ്റോപ്പ്‌ .....ഞാന്‍ ഇറങ്ങി നടന്നു തുടങ്ങി..അതാ ഒരു ചെക്കര്‍ ടിക്കറ്റ്‌ ചോദിക്കുന്നു ....അതി വിദഗ്ധമായി ഞാന്‍ അയാളുടെ കണ്ണ് വെട്ടിച്ചു .....വീണ്ടും ഒരു ചെക്കര്‍ , ഇതെന്താ ചെക്കര്‍മാരുടെ സംസ്ഥാന സമ്മേളനമോ..? അവിടെയും ഞാന്‍ വിജയിച്ചു .....അതിനു ശേഷം രണ്ടു പേരെയും കൂടി ഞാന്‍ പറ്റിച്ചു ......ഗേറ്റ് എത്താറായി ....ഞാന്‍ മനസ്സില്‍ വിചാരിച്ചു " രക്ഷപ്പെട്ടു "

അപ്പോഴതാ എന്‍റെ പുറകില്‍ നിന്നും ഒരു വിളി ..
ചെക്കര്‍ : "Ticket Kidhar hai.....?"
ഞാന്‍ ധൈര്യം കൈ വിട്ടില്ല ....എന്‍റെ കഴിഞ്ഞ പാസ്സ് കാട്ടി കൊടുത്തു ......അയാള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ (ഡേറ്റ് ) രക്ഷപെട്ടുവല്ലോ ....പക്ഷെ ആ ദുഷ്ടന്‍ അത് കണ്ടു പിടിച്ചു....

ചെക്കര്‍ : "yeh pass katham ho gaya....naya pass kidhar hai"...?

പെട്ടു ...ഞാന്‍ വിഷമത്തോടെ പറഞ്ഞു...." pass nahi hai ...katham ho gaya"
ചെക്കര്‍ : അയാള്‍ ദക്ഷിണ വക്കാന്‍ പറഞ്ഞു..."paisa detho....250 /-" ഒരു എഞ്ചിനീയര്‍ -ഉടെ കയ്യില്‍ എന്തുണ്ട്...ഒരു 40 GB HDD അല്ലാതെ ...

ഞാന്‍ : "Abhi mera pass 200 hai....baaki ATM se lekar dhegaa...."
ചെക്കര്‍ : "Nahi paisa detho nahi toh.."
അയാള്‍ വിശ്വസിച്ചില്ല ഞാന്‍ പറഞ്ഞത്......ഇത് കണ്ടു കൊണ്ട് ഒരു ലേഡി ചെക്കര്‍ -ഉം എന്നെ പിടിച്ചു.....paisa?
"nahi hai"....ഞാന്‍ പറഞ്ഞു.....കാഴ്ചകാരും ഇത് ആസ്വദിക്കാന്‍ വന്നു.....
ചെക്കര്‍ : "tuu kya kartha hai....."
ഞാന്‍ : "Mein ek engineer hai...LIC main hoon..."
ചെക്കര്‍ : "kuch ID card or licence hai kya ...main choddhoongaa...."

ഞാന്‍ accel(എന്‍റെ കമ്പനി ) id കാട്ടി കൊടുത്തു....അയാള്‍ പറഞ്ഞു ഇത് പറ്റില്ല ........."LIC ka card kidhar hai"......ഞാന്‍ ബാഗ്‌ തപ്പി തുടങ്ങി .... ദുഃഖത്തോടെ ആ സത്യം ഞാന്‍ മനസ്സിലാക്കി .....അത് റൂമില്‍ വച്ച് മറന്നു........ഇന്നു എന്‍റെ ദിവസം തന്നെ..
അയാള്‍ എന്നെ ചുമലില്‍ പിടിച്ചു ഓഫീസിലേക്ക് കൊണ്ടു പോയി.....അവിടെ ഒരു കൂട്ടം ജനങ്ങള്‍ .....ladies ഒരു സൈഡില്‍ ......എന്നെ പോലെ പിടിക്കപെട്ടവര്‍ .....കോളേജ് പിള്ളേരായിരുന്നു..അവരെ നോക്കാനുള്ള മൂടിലായിരുന്നില്ല ഞാന്‍.....
അന്ന് സ്റ്റേഷനില്‍ 10 - 40 checkers ഉണ്ടായിരുന്നു......എന്‍റെ ഒരു ബാഗ്യമേ ......
ഇവര്‍ കോര്‍ട്ട് -ലേക്ക് പോകാന്‍ റെഡി ആയിരിക്കുകയാണ് ..."paisa detho.....?"അയാള്‍ എന്നോട് പറഞ്ഞു...അയാളോട് ഞാന്‍ പറഞ്ഞു "എന്നെ ചെക്ക്‌ ചെയ്താലും ഒന്നും കിട്ടില്ല ..paisa nahi hai...."
അപ്പോള്‍ അയാള്‍ പറഞ്ഞു "ATM ഇല്‍ നിന്നും പൈസ എടുത്തു കൊണ്ടു വാ.....ബാഗ്‌ ഇവിടെ വക്കുക ....."ok ഞാന്‍ ഇറങ്ങി നടന്നു.....സ്റ്റേഷനില്‍ ഇഷ്ടം പോലെ ATM ഉണ്ട് .....ഞാന്‍ ചെന്നു ....
അവിടെ കണ്ട കാഴ്ച ഹൃദയം തകര്‍ക്കുന്നതായിരുന്നു .....
" This machine is under maintenance" ok SBI ATM അപ്പുറത്ത് ഉണ്ട്.. ....
അവിടെ ചെന്നപ്പോള്‍ കണ്ടത് .....

" temporary out of order"
എനിക്ക്ക് തല കറങ്ങി തുടങ്ങി.......ഇന്നു ആരെയാണ് കണി കണ്ടത്.......വേറെയാരും അല്ല അവനെ തന്നെ... കൂറ ദിലീപനെ തന്നെ.....അവനെ ഞാന്‍....
ഞാന്‍ പുറത്തേക്കു നടന്നു.....ATM അന്വേഷിച്ച് ......ഒരു ATM പോലും ഇല്ല.....
5 - 10 min നടന്നു.....ഒരാളോടു ഞാന്‍ ചോദിച്ചു .....

" arey baayi koi ATM hai kya idhar ?" "kaun sa ?" അയാള്‍ എന്നോട് ചോദിച്ചു..ഞാന്‍ പറഞ്ഞു...."Kuch bhi chalegaa......"
അപ്പുറത്ത് State Bank ഉണ്ടെന്നു അയാള്‍ പറഞ്ഞു....ഞാന്‍ കേറി 100 /- എടുത്തു......
അതും കൊണ്ടു ചെന്നാല്‍ ബാകി തരില്ല എന്ന് തോന്നിയത് കൊണ്ടു ഒരു ഹോട്ടലില്‍ കേറി ഞാന്‍ ചോദിച്ചു......: "Do Pachaas milegaa?"

"Hai naa" അയാള്‍ പറഞ്ഞു......അങ്ങിനെ ഞാന്‍ സ്റ്റേഷനിലേക്ക് നടന്നു......ഓഫീസില്‍ കേറി ഞാന്‍ 250/- എടുത്തു കൊടുത്തു.....അന്നേരം അയാള്‍ എന്നോട് പറഞ്ഞു....

"BE CAREFULL NEXT TIME: U CAN BOOK THE TICKET 10 DAYS IN ADVANCE"

ഞാന്‍ : ok സര്‍ .....പഴയ പാസ്സ് എനിക്ക് തിരിച്ചു തന്നു .....അതയാളുടെ മുഖത്തേക്ക് എറിയാനാണ്‌ എനിക്ക് തോന്നിയത് .....അപ്പോള്‍ ഞാന്‍ ഓര്‍ത്തു , ആ പാസ്സ് ഞാന്‍ ക്ലെയിം ചെയ്തിട്ടില്ല ........ഞാന്‍ അത് മടക്കി പോക്കെറ്റില്‍ വച്ചു....
ബാഗ്‌ എടുത്തു ഗേറ്റ് -ലേക്ക് നടക്കുമ്പോള്‍ ladies checkers നില്‍ക്കുന്നു അടുത്ത ട്രയിനിലെ passengersine പിടിക്കാന്‍ .....ഞാന്‍ നെഞ്ചു വിരിച്ചു നടന്നു......അവര്‍ ടിക്കറ്റ്‌ ചോദിച്ചാല്‍ ഫൈന്‍ അടച്ച receipt കാണിക്കാമല്ലോ .....പക്ഷെ അവര്‍ എന്നോട് ചോദിച്ചില്ല ........

അവിടന്ന് LIC യിലേക്ക് പോകുമ്പോള്‍ ചെക്കര്‍ പറഞ്ഞ ആപ്ത വാക്യം ഞാന്‍ മനസ്സില്‍ ഓര്‍ത്തു.....


"BE CAREFUL NEXT TIME "

ഞാന്‍ മനസ്സില്‍ ഓര്‍ത്തു.....
"Vishnu ko pakatana mushkil nahi naamoomkin hai.......kyon ki അടുത്ത പ്രാവശ്യം ഞാന്‍ പാസ്സ് എടുക്കും .....ഹ ഹ ഹ "

Tuesday, April 14, 2009

ഞാന്‍ v/s ഹിജടാസ്‌


ഞാന്‍ v/s ഹിജടാസ്
ഹായ് കൂട്ടുകാരെ ....ഇത്തവണ ഞാന്‍ ഒരു കൊച്ചു സംഭവം നിങ്ങളും ഒത്തു പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു.സംഭവം നടക്കുന്നത് രണ്ടര കൊല്ലം മുന്‍പ്‌ ട്രെയിനില് ആണ്. അന്ന് ഞാന്‍ ചെന്നൈ -ലെ ട്രെയിനിംഗ് കഴിഞ്ഞു മുംബൈ -ലേക്ക് വരികയാണ്.. മനസ്സില് ആകെ ഭയമാണ് മുംബൈ -നേ കുറിച്ച്...കാരണം ആ ഇടക്കാണ് ഇവിടെ സ്ഫോടനങ്ങള് ഒക്കെ നടന്നത് , പിന്നെ സിനിമയില്‍ മറ്റും കേട്ടറിഞ്ഞ സംഭവങ്ങളും ..
പിന്നെ ആകെ ഉള്ള സമാധാനം ലാലേട്ടന്‍ ധാരാവി എന്നാ ചേരി ഒറ്റ ദിവസം കൊണ്ട് ഒഴിപ്പിച്ചതാണ്..അത്രയും ശല്യം ഒഴിഞ്ഞു കിട്ടിയല്ലോ...അല്ലെങ്കില് ഞങ്ങള് എന്ത് ചെയ്തേനെ ..ഹോ ആലോചികാനേ വയ്യ..
ഞാന്‍ ഒറ്റയ്ക്കല്ല.., കൂടെ മുംബൈ-ലേക്ക് പോസ്റ്റിങ്ങ് കിട്ടിയ കൂട്ടുകാരും ഉണ്ട്..രണ്ടാളെ (ബനീഷ്, കിരണ് )ഒഴിച്ച് ആരെയും പരിചയമില്ല. മറ്റുള്ളവര് പത്തനംതിട്ടയില് നിന്നും ഉള്ളവരാണ്..(ഷാനവാസ്,ദിലീപന്‍).. ഷാനവാസ് എന്നാ മനുഷ്യന്‍ ഒരു നിമിഷം പോലും വെറുതെ ഇരിക്കില്ല..അവന്‍റെ വെടിയും കേട്ട് ഞങ്ങള്‍ ബോധരഹിതരായി കിടക്കുകയാണ്...കൂടാതെ അവനു കൂട്ടായി ഒരു തമിഴനെയും കിട്ടി...അയാളും മോശമല്ല...ഷാനവാസ് കത്തി കയറുകയാണ്...ഞങ്ങള് കണ്ണും മിഴിച്ചു ഇരിപ്പാണ്.. ഷാനവാസ് പണ്ട് ആപ്പിള് പറക്കാന് പോയ കഥ തുടങ്ങി...തമിഴന്ടെ കണ്ണില് പൊന്നീച്ച പറന്നു തുടങ്ങിയോ എന്ന് ഒരു സംശയം...
അങ്ങിനെ ഇരിക്കുമ്പോളാണ് അകലെ നിന്നും ഒരു കയ്യടി ശബ്ദം..അത് കേട്ട വഴിക്ക് , ഷാനവാസും കൂട്ടരും വെടി നിര്‍ത്തി ബര്‍ത്ത് -ണ്ടെ മുകളിലേക്ക് ചാടി കയറുന്നു...എനിക്കൊന്നും മനസ്സിലായില്ല.. ഇപ്പൊ താഴെ ഞാന്‍ മാത്രം..ഞാന്‍ അവിടെ തന്നെ ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോള് കയ്യടി ശബ്ദം അടുത്ത് വന്നു..കയ്യടിയുടെ ഉറവിടം അറിയാന് ഞാന്‍ തല പൊക്കി നോക്കി...കണ്ട കാഴ്ച..അയ്യോ..അതവരാണ്..
ഹിജടകള്‍!!!!!!!....
ഞാന്‍ ആദ്യമായിട്ടാണ് ഇവരെ ഇത്ര അടുത്ത് നിന്നും കാണുന്നത്..സിനിമയില്‍ ഒക്കെ കണ്ടിട്ടുണ്ട്..തലാങ്കു തരി കിടതോം.. പക്ഷെ ശരിക്കും അവറ്റകള് അത് പോലെ ആയിരുന്നില്ല..ഞാന് ഒരു നാട്ടിന്‍ പുറത്തു കാരനല്ലേ..തുമ്പൂര് കാരന്‍ ..നിഷ്കളങ്കാരില് നിഷ്കളങ്കന് ...എനിക്ക് കരച്ചില് വന്നു തുടങ്ങി..ഇപ്പൊ മനസ്സിലായി ..അവന്‍മാര്‍ ബര്‍ത്ത് -ണ്ടെ മുകളിലേക്ക് ചാടി കയറിയത് എന്തിനാണെന്ന്.. എനിക്കൊന്നും ചെയ്യാന് പറ്റിയില്ല..വളരെ വൈകി പോയിരുന്നു..ഞാന്‍ നിസ്സഹായനായി അവരുടെ മുഖത്ത് നോക്കി..ദുഷ്ടന്മാര്‍ ..ആലുവ കടപ്പുറത്ത് കണ്ട പരിചയം പോലുമില്ല അവര്‍ക്ക് ...ഇവറ്റകള് എന്നെ പൊതിഞ്ഞു..കൂടാതെ കാശ് ചോദിച്ചു തുടങ്ങി..കീശയിലേക്ക് ഞാന്‍ ഒന്ന് ഇറങ്ങി തപ്പി നോക്കി..ഒറ്റ ചില്ലറ പോലും ഇല്ല..ഒക്കെ പതിന്ടെ നോട്ടുകള് മാത്രം..ഇവറ്റകള് എന്‍റെ മാനം കവരുന്നതിനു മുന്‍പ് എന്തെങ്കിലും ചെയ്യണം..കൂട്ടുകാരെ കുറിച്ച് പറയണ്ടല്ലോ...ഇങ്ങിനെ വേണം സുഹൃത്തുക്കള് ..ഞാന്‍ വേഗം പതിന്ടെ നോട്ടെടുത്ത് കൊടുത്തു...എല്ലാവരും കൂടി എന്‍റെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചു. ..അവര് അടുത്ത ബോഗിയിലേക്കു യാത്രയായി..രക്ഷപെട്ടു...കുറച്ചു കഴിഞ്ഞപ്പോള് മുകളില് നിന്നും വരുന്നു നമ്മുടെ കൂട്ടുകാര് .. ഞാന്‍ ഒന്നും പറഞ്ഞില്ല..
അങ്ങിനെ വീണ്ടും കുറച്ചു കഴിഞ്ഞു...വീണ്ടും കയ്യടി...ഞാന്‍ ജീവനും കൊണ്ട് മുകളിലേക്ക് കയറാന്‍ നോക്കി...അവിടെയും നമ്മുടെ കൂട്ടുകാര് എന്നെ തകര്ത്തു ...എന്നെ ചവിട്ടി വീഴ്ത്തി അവര്‍ സ്ഥലം കയ്യടക്കി...നോ രക്ഷ..കയ്യടി അടുത്ത് വന്നു..എന്റെ ഹൃദയം അടിപ്പു കൂടി വന്നു...വീണ്ടും അവര് എന്നെ പൊതിഞ്ഞു...കാശ് ചോദിച്ചു...ഞാന്‍ ധൈര്യം സംഭരിച്ചു പറഞ്ഞു.."ഇല്ല" അവറ്റകളുടെ നേതാവ് എന്റെ അടുത്തേക്ക് വന്നു..ഒറ്റ നോട്ടം...ഞാന്‍ പേടിച്ചു പോയി...ദേഹത്ത് കയ്യ് വച്ച് തുടങ്ങി...അടുത്ത ബോഗിയില് നിനും ഹിജടകളെ വിളിച്ചു വരുത്തുന്നു...ഞാന്‍ വേഗം വീണ്ടും പതിന്ടെ നോട്ടെടുത്ത് നീട്ടി..ചിരിച്ചു കൊണ്ട് എന്‍റെ പോക്കെറ്റില് നിന്നും ഒരു പത്തു കൂടി എടുത്തു എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി..എല്ലാം കഴിഞ്ഞു...കൂട്ടുകാര്‍ താഴോട്ടു വന്നു...എനിക്ക് വട്ടു പിടിച്ചു തുടങ്ങി..മുപ്പതു രൂപ പോയിരിക്കുന്നു...
കുറെ കഴിഞ്ഞപ്പോള് വീണ്ടും കയ്യടി ശബ്ദം..ഞാന്‍ വൈകിയില്ല ..വേഗം പ്ലാന്‍ നടപ്പാക്കി...ഇപ്പ്രാവശ്യം ഞാന്‍ വിജയിച്ചു..ഞാന്‍ ബര്‍ത്ത് -ഇല്‍ എത്തി...മറ്റുള്ളവരും എവിടെയോ കേറി രക്ഷപെട്ടു...അങ്ങിനെ ഞാനും രക്ഷപെട്ടു...ഇപ്പ്രാവശ്യം ഞാന്‍ പഠിച്ചു...ഇനി എന്നെ അനുഗ്രഹിക്കാന്‍ ആരും വരണ്ട... ഈ വിഷമത്തോട്‌ കൂടിയാണ് ഞാന്‍ മുംബൈ-ഇല്‍ എത്തിയത്..
അങ്ങിനെ ഒരു ദിവസം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ഞാന്‍ ഓഫീസില് നിന്നും വരുകയാണ്..അന്ന് ഇവിടെ ഹോളിയായിരുന്നു...ഞാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു ..അപ്പോളാണ് അമ്മയുടെ ഫോണ് കാള്...ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കുറെ ഹിജടകള് ഒരാളെ ഓടിപ്പിച്ചു കൊണ്ടിരിക്കുന്നു..ഞാന്‍ വിചാരിച്ചു..അതയാളെ അല്ലെ..എന്നെ അല്ലല്ലോ...പക്ഷെ എനിക്ക് തെറ്റി...അവറ്റകള് എന്‍റെ അടുത്ത് വന്നു...കയ്യില് ഒരു പാത്രവും കളര്‍ പൊടിയും ആയി..ഞാന്‍ വേഗം ഒരു രൂപ എടുത്തു കൊടുത്തു...അവറ്റകള്ക്ക് വേണ്ട...എന്റെ ഷര്‍ട്ട്‌ -പിടിച്ചു തുടങ്ങി...അവരുമായുള്ള മല്‍പിടുതത്തില്‍ എന്‍റെ ഫോണ്‍ താഴെ വീണു..കവര്‍ രണ്ടു കഷ്ണം..ഒരാഴ്ച മുന്ന് വാങ്ങിയ എന്‍റെ മൊബൈല്‍ .. ഞാന്‍ പോന്നു പോലെ കൊണ്ട് നടക്കുന്ന സാധനം.. എന്‍റെ കണ്ണിലേക്കു ചോര ഇരച്ചു കയറി..എവിടുന്നോ ധൈര്യം വന്നിരിക്കുന്നു... ഞാന്‍ അറിയാവുന്ന ഹിന്ദി-യില് അവറ്റകളെ ചീത്ത പറഞ്ഞു.. " arey hat , hat jaa " എന്നൊക്കെ പറഞ്ഞു നോക്കി..ഭാഗ്യം അവറ്റകളും പേടിച്ചിരിക്കുന്നു...അവറ്റകള് ഓടി പോയിരിക്കുന്നു.ഇതിന്ടെ ഇടയ്ക്കു ആകെയുള്ള ബസ്-ഉം പോയി....ഞാന്‍ ഓടി പോയി ഫോണ് എടുത്തു...ഭാഗ്യം cell കവര്‍ മാത്രമേ വിട്ടു പോയിരുന്നുള്ളൂ ..അത് ഞാന്‍ ശരിയാക്കി..അപ്പോളും അമ്മ ഫോനിലുണ്ടായിരുന്നു...അമ്മ ചോദിക്കാന്.." അവിടെ എന്താണ് ഒരു ബഹളം..?" ഞാന് കാര്യം പറഞ്ഞു മനസ്സിലാക്കി...പിന്നെ വേഗം ഒരു ടാക്സി പിടിച്ചു വേഗം സ്റ്റേഷനിലേക്ക് പോയി...ഇപ്പോളും എന്‍റെ. മൊബൈലില് ആ സംബവതിന്ടെ പാട് ഉണ്ട്...
അടുത്ത് ഞാന്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോവുകയായിരുന്നു..,ട്രെയിനില്‍..അതാ വരുന്നു...കയ്യടിച്ചു കൊണ്ട് മോഡേണ്‍ ഹിജഡ..വേഷം ജീന്‍സും ടോപ്പ് -ഉം ആണ്...കാണാന്‍ തരകേടില്ല..മോഡേണ് ഹിജടയെ..ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്..പൊതുവേ ഇവറ്റകളുടെ വേഷം സാരി ആയിരിക്കും..അതാ എന്‍റെ അടുത്തേക്ക് തന്നെ വന്നു..ലോക്കല്‍ ട്രെയിന് ആയതു കൊണ്ട് കുറെ ആള്‍കാര്‍ ഉണ്ടല്ലോ...ഞാന്‍ വേഗം ഒരാളുടെ അടുത്തേക്ക് മാറി നിന്നു..ദക്ഷിണ വയ്ക്കാന്‍ പറഞ്ഞു...ഞാന്‍ രണ്ടും കല്പിച്ചു (മനസ്സില്‍ ഡിങ്കനെ ഓര്‍ത്തു കൊണ്ട് ) പറഞ്ഞു.."നഹീ" ..അതിനു പോയാല്‍ മതിയായിരുന്നു...പോവാന്‍ നേരത്തു എന്‍റെ തലയില്‍ കയ്യ് വച്ച് ഒരു നല്ല അനുഗ്രഹം വച്ച് തന്നു...എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു.....ഞാനും ചിരിച്ചു..അല്ലാതെ എന്താണ് ചെയ്യുക...എന്തായാലും കാശ് പോയില്ല..പക്ഷെ ആ അനുഗ്രത്തിണ്ടേ ഫലം എനിക്ക് കിട്ടി..ഇന്റര്‍വ്യൂ . ബോര്‍ഡില്‍ അവര്‍ എന്നെ കൊന്നു കൊല വിളിച്ചു..അതും പൊളിഞ്ഞു...
ഇപ്പോളും നാട്ടിലേക്ക് ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഇവറ്റകള് വരാറുണ്ട്..പക്ഷെ ഇപ്പൊ എനിക്ക് ആദ്യത്തെ അത്രയും പേടി ഇല്ല...കണ്ടു കണ്ടു പരിചയമായി...കൂട്ടിനു ആരെങ്കിലും ഉണ്ടെങ്കില് ഞാന്‍ ധൈര്യം സംഭരിച്ചു പറയും.."നഹീ" ഒറ്റയ്ക്ക് ആണെന്കില് എന്തെങ്കിലും കൊടുത്തു ഞാന്‍ മാനം രക്ഷിക്കും...ഇവറ്റകള്‍ എപ്പോ വന്നാലും എനിക്ക് ധനനഷ്ടം ആണ് ഫലം ....

"എന്താണാവോ ഇവറ്റകള്‍ക്ക് എന്നോട് ഇത്ര ഇഷ്ടം...."

Monday, April 6, 2009

ദാരുണമായ കൊലപാതകം


ദാരുണമായ കൊലപാതകം ..? ആത്മഹത്യ ...?

ഹായ് കൂട്ടുകാരെ ..ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു...ഇപ്പ്രാവശ്യം എന്‍റെ കഥ ഒരു കൊലപാതകത്തെ കുറിച്ചാണ്.ആരും ഞെട്ടണ്ടാ.അതിനു മുന്പ്. നമുക്ക് കുറച്ചു പിന്നിലേക്കു യാത്ര ചെയ്യണം.


അങ്ങിനെ മുംബൈ -യിലെ ഒരു കൊല്ലം കൂടി കഴിഞ്ഞിരിക്കുന്നു..ആകെ രണ്ടര കൊല്ലം ആയിരിക്കുന്നു..ഇവിടെ ഓരോ കൊല്ലം കഴിയുമ്പോളും നെഞ്ചിനക്കത്ത് ഒരു പെടപ്പാണ്..വേറെ ഒന്നും അല്ല..വാസ സ്ഥലം തന്നെ..ഒരു കൊല്ലത്തെക്കാന് നമ്മള്‍ റൂം എടുക്കുക..അത് കഴിഞ്ഞാല് ഒന്നുകില്‍ റൂം വേറെ നോക്കണം അല്ലെങ്കില്‍ കോണ്ട്രാക്റ്റ് പുതുക്കി (വാടക കൂടും) അവിടെ തന്നെ കൂടാം..മിക്കതും അത് നടക്കാറില്ല..കാരണം വാടക തന്നെ..ഓരോ കൊല്ലം കഴിയുന്തോറും വാടക കുത്തനെ മോളിലേക്കാന്..അതിവിടത്തെ പെണ്‍ കുട്ടികളുടെ വസ്ത്രം പോലെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെട്ടേനെ... പിന്നെ ഞങ്ങള് bachelors ആണല്ലോ..അപ്പോള്‍ റൂം കിട്ടാനും കൂടുതല്‍ വിഷമമാണ്..
രണ്ടര കൊല്ലത്തിനിടക്ക് ഇതിപ്പോള്‍ നാലാമത്തെ റൂം ആണ്.. റൂം കിട്ടാന്‍ കല്യാണം വരെ കഴിച്ചാലോ എന്ന് വരെ വിചാരിച്ചവരുണ്ട് ..


മൂന്നാമത്തെ റൂം പുതുക്കാന്‍ owner സമ്മതിച്ചില്ല..കാരണം ഞങ്ങള്‍ റൂം വൃത്തിയായി സൂക്ഷിച്ചിരുന്നു..അത് അയാള്‍ക്ക് പിടിച്ചില്ല..ഞങ്ങളെ പിടിച്ചു പുറത്താക്കി..അതിനു തൊട്ടടുത്ത വീട്ടുകാരും സഹായിച്ചു..അവര്‍ക്ക് എപ്പോളും പരാതിയാണ്...കാരണം ഞങ്ങളുടെ ഷൂസ് , ചപ്പല്‍സ് എന്നിവ തന്നെ...അത് അവരുടെ റൂമിന് മുന്നിലാണ് ഞങ്ങള് വക്കുക...ഞങ്ങളുടെ ചപ്പല്‍സിനു മറ്റുള്ളവരുടെ പോലെ ദുര്‍ഗന്ധം ഉണ്ടായിരുന്നില്ല.. അതവര്‍ക്ക് പിടിച്ചില്ല...അത് തന്നെ കാരണം...ഇതിനെല്ലാം കാരണം അവന്‍ തന്നെ ബനീഷ്. അവന്‍ എവിടെ പോയി വന്നാലും പുതിയ ചപ്പല്‍ വാങ്ങി വരും...എന്നിട്ട് പറയും.." കണ്ടോടാ എന്‍റെ പുതിയ ചെരുപ്പ് ..വെറും പത്തു രൂപ.." അടുത്ത ദിവസം , അത് ഒരു മൂലയില്‍ കിടപ്പുണ്ടാവും ..വാറ് പൊട്ടി..അങ്ങിനെ ഒരു കൂംബാരമുണ്ട് അവന്‍റെ ചെരിപ്പുകള്‍ ..

പുതിയ റൂമിന് ബ്രോക്കെരെ സമീപിച്ചു..അയാള്‍ മലയാളിയാണ്...കുറച്ചു ദിവസം ഞങ്ങളെ കറക്കി...അയാളുടെ ഒരു പ്രയോഗമുണ്ട് " റൂം അല്ലെ .. അത് ഞാന്‍ പറ്റിച്ചു തരാം ..പേടിക്കണ്ട ആവശ്യം ഇല്ല.."എനിക്ക് ഒരു condition ഉണ്ടായിരുന്നു..ജലം തന്നെ ..അത് ഫുള്‍ ടൈം വേണം...ഞങ്ങളുടെ റൂം മേറ്റ് സന്തോഷ് ടോക്കന് കൊടുത്തു റൂം ഉറപ്പിച്ചു..ഞങ്ങള് അതറിഞ്ഞില്ല..ഞങ്ങള്‍ ഇയാളുടെ അടുത്തും ഉറപ്പിച്ചു.രാത്രി ഞങ്ങള്‍ കൂലങ്കുഷിതമായി ചര്‍ച്ച ചെയ്യുകയാണ്..സന്തോഷിണ്ടേ റൂമില്‍ വെള്ളം ഇല്ല..ഞാന്‍ ശക്തിയായി പ്രധിഷേധിച്ചു.എന്നാലും എന്‍റെ പ്രധിഷേധം അവഗണിച്ച് അവര്‍ പിറ്റേ ദിവസം മലയാളിയുടെ അടുത്ത് പോയി ... ഷാനവാസ് പുതിയ നമ്പര്‍ ഇറക്കി...ഞങ്ങള്‍ക്ക് പുനയിലേക്ക് ട്രാന്‍സ്ഫര്‍ ആയെന്നു..കുറെ ഉടക്കുണ്ടാക്കി ഞങ്ങള്‍ അത് വേണ്ട എന്ന് വച്ചു ...റൂമില്‍ ചെന്ന് ഞങ്ങള് സന്തോഷിനോട് ഈ സന്തോഷ വര്‍ത്തമാനം പറഞ്ഞു...അവന്‍ ഞങ്ങളെ തറപ്പിച്ചു നോക്കി...ഞങ്ങള്ക്കൊ്ന്നും മനസ്സിലായില്ല...അവന്‍ തലയ്ക്കു കയ്യ് വച്ച് പറഞ്ഞു.." ഞാന്‍ എന്‍റെ റൂം cancel ചെയ്തു " ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി ...ഉതരത്തിലെ കിട്ടിയുമില്ല കക്ഷത്തിലെ പോകുകയും ചെയ്തു...


ഇനി മലയാളിയുടെ അടുത്ത് പോകാന്‍ പറ്റില്ല..പ്രത്യേകിച്ച് ഷാനവാസിന്..എനിക്ക് പോകാം...ഒടുവില്‍ ഞാന്‍ ചെന്ന് പറഞ്ഞു..." ചേട്ടാ ട്രാന്‍സ്ഫര്‍ cancel ആയി ..റൂം ...." അയാള് ഒരു നോട്ടം നോക്കി...പിന്നെ പറഞ്ഞു..." ആ ഷാനവാസ് എന്താണ് പറഞ്ഞത്..അവനെ ഞാന്‍ ..." ഞാന്‍ അയാളെ താങ്ങി...ശരിയാ..അവന്‍ പലപ്പോളും അങ്ങിനെയാ..അവനു പെരുമാറാന്‍ അറിയില്ല...ചേട്ടന്‍ എങ്ങിനെയെങ്കിലും റൂം ശരിയാക്കണം. ലാസ്റ്റ് ഡേറ്റ് അടുത്ത് വരുന്നു..."ഒടുവില്‍ അയാള്‍ പറഞ്ഞു..." ശരി ഞാന്‍ പറ്റിച്ചു തരാം..." എനിക്ക് സന്തോഷമായി...പക്ഷെ എനിക്ക് അറിയില്ലായിരുന്നു...അത് അയാള്‍ ശരിക്കും പറ്റിച്ചതാനെന്നു..ഒടുവില്‍ അയാള്‍ ശരിക്കും പറ്റിച്ചു തന്നു...കയ്യില്‍ റൂം ഇല്ല എന്ന്...എല്ലാവര്‍ക്കും വട്ടു പിടിച്ചു തുടങ്ങി...എല്ലാവരും നാല് പാടും ചിതറിയോടി .. ഒടുവില്‍ പനവെലിനടുത്തു ഒരു റൂം ശരിയായി ..കുറഞ്ഞ വാടക..ഫുള്‍ ടൈം പാനി ..ഞാന്‍ സമ്മതിച്ചു...റൂം എടുത്തു....ബ്രോക്കര്‍ ഫീസ് കൊടുത്തു..(രണ്ടു മാസത്തെ വാടക )deposit (20k)കൊടുത്തു ... account കാലിയായി ..എല്ലാവര്‍ക്കും സന്തോഷമായി..കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളതിന്ടെ force കുറഞ്ഞോ ..? ഒരു സംശയം..പിന്നെ ഈ സംശയം വന്നില്ല..കാരണം വെള്ളം നിന്നു... കാലത്ത് അഞ്ച് minute വരും..ചിലപ്പോള്‍ അതും ഉണടാവില്ല... ബാക്കി സമയത്ത് എയര്‍ അടിക്കാന്‍ ഉപയോഗിക്കാം (സൈക്കിള്‍) ..ഞാന്‍ saturday ആവുമ്പോള്‍ കെട്ടും കിടക്കയും എടുത്തു എന്‍റെ ചേച്ചിയുടെ വീട്ടിലേക്കു പോകും...അങ്ങിനെ അലക്കും മറ്റും അവിടെ കഴിയും... അതിന്‍റെ ഇടയ്ക്കു സന്തോഷ് ഒഴിച്ച് എല്ലാവരും നാട്ടിലേക്ക് പോയി...bond (രണ്ടു വര്‍ഷം) കഴിഞ്ഞിരിക്കുന്നു ... ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേര് മാത്രം...ഇപ്പോള്‍ ആ റൂമിലെ ടൈം കഴിഞ്ഞിരിക്കുന്നു...വീണ്ടും റൂം മാറേണ്ടിയിരിക്കുന്നു ....വീണ്ടും ടെപോസിറ്റ്, ബ്രോക്കര് ഫീസ് ..അയ്യോ..തല കറങ്ങി തുടങ്ങി....


അങ്ങിനെ ഇരിക്കുമ്പോളാണ് എനിക്ക് പുതിയ കൂട്ടുകാരനെ കിട്ടിയത്...സുനീഷ് ചേട്ടന്‍ ....പുള്ളി ഈ അടുത്ത് മുംബൈ -ഇല്‍ എത്തിയിടുള്ളൂ ..നാട്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങി ഇങ്ങോട്ട് വന്ന പുലി ...കാരണം ആള്‍ക്ക് linux വേണം..windows വേണ്ടത്രേ ...ഞാന്‍ എങ്ങിനെയെങ്കിലും ട്രാന്‍സ്ഫര്‍ വാങ്ങി നാട്ടിലേക്ക് പോകാന്‍ നോക്കുമ്പോളാണ്..ഇങ്ങിനെ ഒരു മനുഷ്യന്‍...ഞാന്‍ ആളെ രാജാവ് എന്നാണ് വിളിക്കാറ്.ഹിന്ദി വെള്ളം പോലെ അറിയാം.ആര്‌ എന്ത് ഹിന്ദിയില്‍ ചോദിച്ചാലും "കേള്‍ക്കുന്നില്ല" എന്നാണ് പറയുക....രാജാവും കൂട്ടരും നെരുള്‍ എന്ന സ്ഥലത്താണ് താമസം..


രാജാവിന്‍റെ പ്രജയാണ് ശ്രീജിത്ത്..ഞാന്‍ മാനേജര്‍ എന്നാണ് വിളിക്കാറ്..കാരണം..ആള് എന്നെക്കാളും ഒരു കൊല്ലം മുന്‍പ് ആണ് കമ്പനിയില്‍ join ചെയ്തതെങ്കിലും സ്വന്തം പ്രയത്നം കൊണ്ട് ഇപ്പോള്‍ ടീം ലീഡര്‍ ഒക്കെ ആണെന്ന് പറയുന്നു..(മാനേജരെ സോപ്പ് ഇട്ടാണ് ഇത് സാധിച്ചതെന്ന് ഒരു ശ്രുതി കേള്‍ക്കുന്നുണ്ട്‌ ..പക്ഷെ നമ്മള്‍ അത് വിശ്വസിക്കരുത് )ഭാവിയിലെ ഞങ്ങളുടെ മാനേജര്‍ ആകാനുള്ള എല്ലാ സാധ്യതയും ഉണ്ട്...അന്ന് ഞാന്‍ accel വിടും..അങ്ങിനെ ആളെ ഞാന്‍ മാനേജര്‍ എന്ന് വിളിക്കുന്നു..ഇന്നലെ ആ പേര് അന്വര്ത്തമാക്കുന്ന വിധം ഒരു സംഭവം ഉണ്ടായി..ഞായര്‍ ആയതു കൊണ്ട് ഞങ്ങള്‍ കാലത്ത് തന്നെ അങ്ങോട്ട്‌ വച്ച് പിടിച്ചു..കാരണം ഉച്ച ഭക്ഷണം അവിടുന്ന് ആക്കാം..വാതില്‍ തുറന്നു കിടക്കുന്നത് കൊണ്ട് ഞങ്ങള്‍ അതിക്രമിച്ചു കടന്നു...അല്ലെങ്കില്‍ വാതില്‍ തുറക്കില്ലായിരുന്നു..ഉച്ചക്ക് കഞ്ഞി വക്കാന്‍ തീരുമാനമായി...കടല കറി റെഡി ആയി...കഞ്ഞി കുക്കറില്‍ ആണ്...കുറച്ചു സമയം കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത റൂമിലെ വേറെ കൂട്ടുകാരന്‍ (ജയന്ത്)വന്നു...രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രാജ്യതിന്ടെ പല ഭാഗത്ത് നിന്നും കൂട്ടുകാര്‍ (ശരത്,ഷബീര്‍ ) വരുന്നു...അപ്പോള്‍ മാനേജരുടെ മുഖത്തെ ഭാവങ്ങള്‍ ,ഒരു fresher എഞ്ചിനീയര്‍ ഡാറ്റ സെന്റെരിലെ IBM server rack കാണുന്ന പോലെയായിരുന്നു..എന്നാലും ആ പുഞ്ചിരി മുഖത്ത് തന്നെ ഉണ്ടായിരുന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ മാനേജര്‍ ഓടി വന്നു കവിയുടെ (ഈ കക്ഷി താഴെ വരുന്നുണ്ട് ) ചെവിയില്‍ എന്തോ അടക്കം പറയുന്നു...എനിക്കെന്തോ പന്തികേട്‌ തോന്നി..കാര്യം തിരക്കിയപ്പോള്‍ പറയുന്നു ഗാസ് തീര്നു എന്ന്..എല്ലാവരും മുഖത്തോട് മുഖം നോക്കി...ഇത് അവരുടെ അടവ് ആയിരിക്കുമോ? എന്നാലും ഞാന്‍ അവിടെ തന്നെ കിടന്നു..കുറെ കഴിഞ്ഞപ്പോള്‍ മനസ്സിലായി കാര്യം സത്യമാണെന്ന്‌..ഭാഗ്യത്തിന് കഞ്ഞി വെന്തു..ആള്‍കാരുടെ എണ്ണം കുറഞ്ഞിട്ടില്ല..


പിന്നെ അങ്ങോട്ട്‌ ഒരു യുദ്ധം തന്നെ ആയിരുന്നു. കവി പോയി തൈര് വാങ്ങി വരുന്നു...വീണ്ടും ഓടി പോയി ഉപ്പു വാങ്ങുന്നു...പിന്നെ മാനേജര്‍ വിളമ്പാന്‍ തുടങ്ങി...ഞാന്‍ ആദ്യം തന്നെ വാങ്ങി..അല്ലെങ്കില്‍ കഴിഞ്ഞാലോ..പിന്നെ മാനേജര്‍ അവിടെ കറി വിളമ്പിയത് ,നമ്മള്‍ പണ്ട്‌ പൂക്കള മത്സരത്തിനു, ഉള്ള പൂവ് കൊണ്ട് പൂക്കളം തീര്‍ക്കുന്ന പോലെ ആയിരുന്നു...അതിനു അങ്ങേരെ സമ്മതിക്കണം ..അങ്ങിനെ എല്ലാവര്‍ക്കും വിളമ്പി..മാനേജരും കഴിച്ചു..സത്യം പറയണമല്ലോ ആ ഭക്ഷണത്തിണ്ടെ രുചി എവിടെയും കിട്ടില്ല.. ഇത് ഇന്നലെ നടന്ന സംഭവമാണ്...
ഇനി കാര്യത്തിലേക്ക് വരാം. ആളെ ഞാന്‍ റൂമിനായി സമീപിച്ചു... അവരുടെ ബ്രോക്കെരുമായി എന്നെ പരിചയപ്പെടുത്തി..അവരുടെ രൂമിനടുത്തു തന്നെ വേറെ റൂം കാണിച്ചു തന്നു...ടെപോസിറ്റ് കൂടുതല്‍ ആണ്....പക്ഷെ 24 മണിക്കൂറും വെള്ളം ഉണ്ട്...പിന്നെ മിണ്ടാനും പറയാനും ഇവര്‍ തൊട്ടടുത്ത് തന്നെയുണ്ടല്ലോ...വേറെ ഒന്നും ആലോച്ചില്ല...ഒരാളെ അവരുടെ റൂമില്‍ നിന്നും ഞങ്ങള്‍ക്ക് തരാമെന്നു പറഞ്ഞു...അയാളുടെ പേരാണ് സരിന്‍ ...അവനും രാജാവിന്‍റെ പോലെ ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങി വന്നതാണ്...കലികാലം... ഇനി ഒരാളെ കൂടി നോക്കിയാല്‍ മതിയല്ലോ..ആകെ നാല് പേര് ആകും...അങ്ങിനെ വീണ്ടും ഞങ്ങള് ഉള്ള കാശ് മുഴുവന് തൂത്ത് വാരി അയാള്‍ക്ക് കൊടുത്തു...ഇനി എന്‍റെ കയ്യില് ആകെ 3000 /- മാത്രം...എനിക്ക് ശരിക്കും വിഷമം വന്നു....എന്‍റെ എല്ലാ പ്ലാനും വെള്ളത്തിലായി....വീട്ടിലേക്കു വിളിച്ചു അമ്മയെ ചീത്ത പറഞ്ഞു...എന്‍റെ ദേഷ്യം ഞാന്‍ അങ്ങിനെയാണ് തീര്ക്കുക...പാവം...
അല്ല കൂട്ടരേ...ശരിക്കും വട്ടു പിടിക്കുന്ന പരിപാടിയാണ് ഈ റൂം മാറ്റം..മുംബൈ-ലെ ബ്രോക്കര് -നു കാശ് ഉണ്ടാക്കാന്‍ ആണ് നമ്മള് ജോലി ചെയ്യുന്നത് എന്ന് തോന്നും...വീട്ടുകാര്കു നേട്ടമില്ല..നമുക്കും നേട്ടമില്ല...നിര്‍ത്തി പോകാന്‍ വരെ തോന്നി....കുറെ ദിവസം എനിക്ക് ഒരു മൂടും ഉണ്ടായിരുന്നില്ല....വീട്ടില് നിന്നും വിളിച്ചു പറയും..."വരുമെടാ...നല്ല കാലം വരും ..വിഷമിക്കണ്ട."...പക്ഷെ എന്ന്...ആകെ ഉള്ള സമാധാനം നമ്മുടെ രാജാവും പ്രജകളും..അവരുടെ റൂമില്‍ ചെന്നാല്‍ പിന്നെ എല്ലാം മറക്കാം..കൊച്ചു കൊച്ചു തമാശകളുമായി അങ്ങിനെ...അവിടെ ചെന്നപ്പോള്‍ മൂന്നാമത്തെ പ്രജയെയും പരിചയപ്പെട്ടു...ആളെ എനിക്ക് മുന്ന് അറിയില്ലായിരുന്നു....പേര് രാകേഷ് ...അദ്ദേഹം സൂര്യന്‍റെ ആളാണ്....മനസ്സിലായില്ല അല്ലെ,,,,sun engineer ആണ്...ആളെ കണ്ടാല്‍ ആദ്യം ശ്രദ്ധിക്കുക ആളുടെ ബോഡി ആണ്...ആരെയും ബ്രമിപ്പിക്കുന്ന ബോഡി..6 pack ഒന്നും അല്ല ..അതില്‍ കൂടുതല്‍ ഉണ്ട് ...എനിക്ക് എണ്ണി തീര്‍ക്കാന്‍ പറ്റിയിട്ടില്ല...ഇതുവരെ 24 pack എണ്ണി തീര്‍ന്നു ...അദ്ദേഹം ഒരു കവി ആണ്...ഇപ്പ്രാവശ്യത്തെ ഒടകുഴല്‍ അവാര്‍ഡ് കവിക്കാനെന്നു കേള്‍ക്കുന്നുണ്ട്‌ ...
ഞങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ ഓര്‍ത്താണ് വിഷമം..ഒന്ന് : അവാര്‍ഡ് വാങ്ങിക്കാനുള്ള ശക്തി അദ്ധേഹത്തിനു ഉണ്ടാവുമോ..?രണ്ടു : ഓടകുഴല്‍ വാങ്ങിക്കുമ്പോള്‍ അവരെ തിരിച്ചറിയാന്‍ (ഒടകുഴല്‍ ഏത്..?കവി ഏത്..?)കഴിയുമോ...?
അങ്ങേരു എപ്പോളും മീശ പിരിച്ചു കൊണ്ടിരിക്കും ..കഴിഞ്ഞ പത്തു കൊല്ലമായത്രേ ..ഇത്ര നാളത്തെ ശ്രമ ഫലമായി രണ്ടു മീശ രോമം പൊങ്ങി നില്‍ക്കുന്നു എന്ന് പറഞ്ഞു ,ഇവിടെ എന്തായിരുന്നു പുകില്.
ഇന്നാള് ഞാന്‍ റൂമില്‍ ചെന്നപ്പോള്‍ അവിടെ കാവ്യ സംഗമം നടക്കുകയാണ്...പുള്ളി ഒന്നാം ക്ലാസ് മുതല് ഉള്ള എല്ലാ കവിതകളും പാടുന്നു...പേജ് നമ്പര്‍ അടക്കം...ഞാന്‍ അന്ധം വിട്ടു പോയി..... ഇത്രയ്ക്കു ഓര്‍മയോ ..?കൂടെ പാടാന്‍ മാനേജരും....ഇവരുടെ ഓര്‍മ ശക്തി സമതിക്കണം ഞാന്‍ മനസ്സിലോര്ത്തു്.....പിന്നെയാണ് മാനേജര്‍ ആ രഹസ്യം എന്നോട് പറഞ്ഞത്....
പുള്ളി സ്വല്പ്പം അകതാക്കിയിട്ടുണ്ട്....അപ്പൊ എനിക്ക് കാര്യം മനസ്സിലായി...കാരണം ഇത് ഒരു ലോകസത്യം ആണ്...എന്‍റെ പ്രിയ കൂട്ടുകാരന്‍ ranjish ഇത് പോലെയാണ്...ആള് കവിതയല്ല പാടുക...മറിച്ച് english ആണ് പറയുക...ഒടുക്കത്തെ ഇംഗ്ലീഷ് ആണ് പിന്നെ പറയുക..ഞങ്ങള്‍ പോളിയില്‍ നിന്നും excursion -നു പോയപ്പോളാണ് ഇത് ഞങ്ങള്‍ മനസ്സിലാക്കിയത്.....അന്ന് രാത്രി ബസില്‍ ആള് ഭയങ്കര ഇംഗ്ലീഷ്...ക്ലാസ് ടീച്ചര്‍ വരെ നോക്കി പോയി...ഹോ അമ്മോ...ആളിപ്പോള് ഗള്‍ഫില്‍ ആണ്...കള്ളകടത്ത് ആണ്...അല്ല...ടെലികോം എഞ്ചിനീയര്..... ടെലിഫോണ്‍ എക്സ്ചേഞ്ച് മുടിപ്പിച്ചു കൊണ്ടിരിക്കുന്നു..
ഇനി നമുക്ക് കഥയിലേക്ക് വരാം...നിങ്ങള്‍ വിചാരിച്ചിട്ടുണ്ടാവും ഞാന്‍ ബ്രോക്കെരെ കൊലപാതകം നടത്തിക്കാണും എന്ന്....എന്നാല്‍ അങ്ങിനെ അല്ല...അയാളെ അങ്ങിനെ ചെയ്യണ്ടതാണ്..കാരണം...കരാര്‍ ഉടപ്പിച്ച്ചപ്പോള്‍ അയാള്‍ പറഞ്ഞതാണ് ഫാന്‍ ഫിറ്റ് ചെയ്യാമെന്ന്... കാശ് കിട്ടി കഴിഞ്ഞപ്പോള് അയാള്‍ കാലു മാറി...ഫാന്‍ തരാം..കാശ് തരണം...എനിക്ക് വീണ്ടും ദേഷ്യം വന്നു...അയാളുമായി ഉടക്കി ഉടുവില്‍ അയാള്‍ എന്നെ കൂട്ടി അയാളുടെ വീട്ടിലേക്കു പോയി...അയാളുടെ ഒരു പഴയ ഫാന്‍ എടുത്തു തന്നു...എന്നിട്ട് പറയാന്...."നല്ല ഫാന്‍ ആണ്"...അത് എനിയ്ക്ക് കണ്ടപ്പോലെ മനസ്സിലായി... കണക്ട് നമ്മള്‍ ചെയ്യണം എന്ന്...എന്തെങ്കിലും ആകട്ടെ....owner -ഇ വിളിച്ചു ഞങ്ങള് കാര്യം പറഞ്ഞു...."കണക്ട് ചെയ്യാന്‍ ആരേയെങ്കിലും വിടുക.."രണ്ടു ദിവസം കഴിഞ്ഞു ..ആരും വരുന്നില്ല...ചൂടെടുത്തു മനുഷ്യന്‍ ചാവാറായി....കൂടാതെ നാലാമത്തെ ഫ്ലോര് ആണ്....ലിഫ്ടും ഇല്ല...അതെന്നും അങ്ങിനെയാണ്...എനിക്ക് ട്രെയിനില്‍ അപ്പര്‍ ബര്‍ത്ത് കിട്ടുന്ന പോലെ റൂമും ടോപ്പ് ഫ്ലോര് ആയിരിക്കും....കേറി കേറി ചാവും...ഒടുവില്‍ ആള് വന്നു ...ഫാന്‍ തൊട്ട വഴിക്ക് ആള് പറഞ്ഞതെന്താനെന്നോ ...? ഇതിന്ടെ ബോള് പോയതാണെന്ന്....എനിക്ക് തലയ്ക്കു വട്ടു പിടിച്ച പോലെയായി....വെറുതെ അല്ല അയാള്‍ ഫാന്‍ എടുത്തു തന്നത്....കള്ളന്‍...ചതിയന്‍...സാമ ദ്രോഹി...അയാളെ ഞാന്‍.....


അടുത്ത ദിവസം തന്നെ ഞങ്ങളുടെ പ്രിയ സന്തോഷ് കാശ് കൊടുത്തു പുതിയ ഫാന്‍ വാങ്ങി കണക്ട് ചെയ്യിപ്പിച്ചു....സന്തോഷിനെ ഞാന്‍ പലപ്പോളും കാണാറില്ല...ആള് reliancil ആണ് വര്‍ക്ക്. ചെയ്യുന്നത്...network engineer ..നൈറ്റ് ഷിഫ്റ്റില് ആയിരിക്കും എപ്പോളും...ഞാന്‍ വരുമ്പോള് ആളുണ്ടാവില്ല...തിരിച്ചും...like അച്ചു മാമ..ആളെ കുറിച്ച് പറയാനാനെങ്ങ്കില്‍ കുറെ ഉണ്ട്..ഞാന്‍ ആളെ വാച്ച് മാന്‍ എന്നാണ് വിളിക്കുക ...കാരണം കുളിക്കുംബോലും കിടക്കുംബോലും വാച്ച് കയ്യില്‍ ഉണ്ടാകും...പിന്നെ രാത്രി കിടക്കയില്‍ ക്ലോക്കിലെ സൂചി പോലെ കറങ്ങി കൊണ്ടിരിക്കും. ക്ലോക്ക് നോക്കേണ്ട കാര്യമില്ല സമയം അറിയാന്‍. മൂന്നു മണിയായാല്‍ കാലു കിഴക്കോട്ടും തല വടക്കോട്ടും,12.30 മണിക്ക് തല തെക്കോട്ടും കാലു വടക്കോട്ടും ആയിരിക്കും.. അദ്ദേഹം പണ്ടു നാട്ടിലെ ഒരു നല്ല മനുഷ്യന്‍ ആയിരുന്നു...അദ്ധേഹവും കൂട്ടരും കൂടി എത്ര നല്ല കാര്യങ്ങലാനെന്നോ ചെയ്തിട്ടുള്ളത്.... കള്ള് വേട്ടയാണ് ഇഷ്ടപ്പെട്ട ജോലി...എവിടെ വാറ്റ് നടക്കുന്നുന്ടെങ്കിലും അത് നശിപ്പിച്ചിരിക്കും.. ..ഇപ്പൊ ഏത് നേരവും അതിനെ കുറിച്ച് ആലോചിച്ചു വിഷമിച്ചു വെള്ളത്തിലാണ്....
അങ്ങിനെ കൊലപാതകം നടക്കുന്ന ദിവസം ആള് ഇല്ല...പതിവ് പോലെ ഓഫീസില് ആണ്....ഞാനും സരിനും മാത്രം...അന്ന് ഞങ്ങള് രാജവിന്ടെയും കവിയുടെയും റൂമില്‍ ആയിരുന്നു....അവരുടെ നിര്‍ബന്ധം സഹിക്ക വയ്യാതെ രാത്രി അവിടുന്ന് കഴിക്കാന്‍ തീരുമാനിച്ചു....അവര് ചുമ്മാ വിളിച്ചതായിരിക്കും...ഞങ്ങള് വിട്ടില്ല...."അതിനെന്താ"...ഞങ്ങള് പറഞ്ഞു...അപ്പൊ ഞാന്‍ വിചാരിച്ചു ..ഉച്ചക്ക് വച്ച മുട്ട കറി റൂമിലുണ്ട്....അതിങ്ങോട്ടു എടുക്കാം .... ഞാന്‍ എന്‍റെ റൂമിലേക്ക് യാത്രയായി.....രാത്രി കൂരാകൂരിരുട്ട്....എന്താണാവോ ഇവിടെയും രാത്രി നല്ല ഇരുട്ട് ആണ്....
റൂം തുറന്നു ഞാന്‍ അകത്തു പ്രവേശിച്ചു...പെട്ടെന്ന് ഒരു കറുത്ത രൂപം അടുക്കളയില്‍ നിന്നും ഞങ്ങളുടെ ബാഗ് വച്ചിരിക്കുന്ന റൂമിലേക്ക് ഓടി മറഞ്ഞു.....എനിക്കെല്ലാം മനസ്സിലായി.....അതവന്‍ തന്നെ.....കാരണം അവനെ ഞാന്‍ രണ്ടു ദിവസം മുന്ന് കണ്ടിരുന്നു....ഞാന്‍ കമ്പ്യൂട്ടറില് പണിയുമ്പോള്‍ അവന്‍ ഒന്ന് ശ്രമിച്ചതാണ് അകത്തു കടക്കാന്‍....ഞാന്‍ ഓടിപ്പിച്ചു വിട്ടതാണ്.....അവന്‍ അകത്തു കേറിയിരിക്കുന്നു...ഞങ്ങള് hall -ഇല് ആണ് കിടക്കാര്..എല്ലാ സാമാനങ്ങളും റൂമില്‍ ആണ്....അതിലേക്കാണ് അവന് കേറിയിരിക്കുന്നത്....ഇനി അവനെ പുരതാക്കണമെങ്കില് കുറെ പണിയുണ്ട്....ഞാന്‍ വേഗം കറി എടുത്തു അവരുടെ റൂമിലേക്ക് പോയി....അവിടെ വിഭവ സമൃദ്ധമായ ഭക്ഷണവും മറ്റും കഴിച്ചു ഞങ്ങള് യാത്രയായി.....ഓഹ്...ഞാന് മറന്നു പോയി ആ കറുത്ത രൂപം എന്താണെന്ന്......
അവന് വേറെ ആരുമല്ല..കൂട്ടരേ ..അവനാണ് മൂഷികന്‍‌.....നമുക്ക് അവനെ ശശി എന്ന് വിളിക്കാം...ശശി എലി...
തിരിച്ചു റൂമിലെത്തിയപ്പോള് ഈ കാര്യം സരിനോട് ഞാന്‍ പറഞ്ഞു...അവന്‍ പുലിയാണെങ്കില് കൊന്നോട്ടെ.. അവന്‍ കേട്ട വഴിക്ക് ഒറ്റ ചാട്ടം...എലിയോ എവിടെ? അപ്പൊ എനിക്ക് പിടി കിട്ടി ..അവനും എന്നെ പോലെയാണ്.....പക്ഷെ എനിക്ക് പേടിയാണെന്ന് ഞാന്‍ അവനോടു പറഞ്ഞില്ല...നാട്ടിലും ഇങ്ങനെ തന്നെയാണ്....വണ്ടു, കൊമ്പന്‍ ചെല്ലി ,പല്ലി, പാറ്റ..എല്ലാം എന്‍റെ അടുത്തേക്കാണ് വരവ്...പവര്‍ കട്ട് ആകുമ്പോള് തുടങ്ങും...ഞാന്‍ ഓടാനും...സഹായത്തിനു അമ്മയെ വിളിച്ചാല്‍ പറയും....ഇതൊക്കെ നിന്‍റെ അടുതെക്കാണല്ലോ വരുന്നത്....ഞങ്ങളുടെ അടുത്തേക്ക് വരുന്നില്ലല്ലോ....എനിക്ക് ഉത്തരമില്ലായിരുന്നു.....എന്താണാവോ...ഇവറ്റകള്ക്ക് എന്നോട് ഇത്ര ഇഷ്ടം...പണ്ട്‌ ട്യൂഷന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഒരു തേരട്ട എന്‍റെ പാന്റ്സ് -ണ്ടെ ഉള്ളില്‍ കേറി..ഞാന്‍ കിടന്നു ഞെരി പിരി കൊള്ളുകയായിരുന്നു..."എന്താ വിഷ്ണൂ ക്ലാസ്സില്‍ മര്യാദക്ക് ഇരിക്ക്" എന്ന സര്‍ -ന്ടെ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ നിസ്സഹായനായിരുന്നു.. കുറെ പണിപ്പെട്ടു ഞാന്‍ അതിനെ പുറത്താക്കി...

സരിന്‍ പോയി റൂം ചെക്ക് ചെയ്തു....കാണാനില്ല....അവന്‍ പറഞ്ഞു...."പോയെന്ന് തോന്നുന്നു.."പെട്ടെന്ന് അവന്‍ വിളിച്ചു പറഞ്ഞു..." ഇല്ലെടാ അവന്‍ ഇവിടെ തന്നെയുണ്ടെന്നു.... "

ഞാന്‍ പറഞ്ഞു....wait...ആദ്യം എലിയെ തല്ലാനുള്ള സാധനങ്ങള് ശരിയാക്കുക....ഞാന്‍ വ്യക്തമായ പ്ലാന്‍ with flow chart.. തയ്യാറാക്കി...നീ പോയി ശശിയെ പേടിപ്പികുക...അടുക്കളയില്‍ കേറാതെ ഞാന്‍ നോക്കാം ....കൂടാതെ രൂമിന്ടെ വാതില്‍ ,ജനല്‍ എല്ലാം തുറന്നിട്ടു....അവന്‍ ഓടിപോക്കോട്ടേ... സരിന്‍ ചാടി ചാടി ശശിയെ പേടിപ്പിച്ചു...അവന്‍ നേരെ അടുക്കള ലകഷ്യമാക്കി ഓടി വരുന്നു....ഞാന്‍ സംയമനം പാലിച്ചു കൊണ്ട് കയ്യിലുള്ള ചൂല് കൊണ്ട് അടിച്ചു തെറിപ്പിച്ചു.....success..അവന്‍ നേരെ കമ്പ്യൂട്ടര് -ണ്ടെ പിന്നില് ഒളിച്ചു....ഡാ ചെല്ലടാ...ഞാന്‍ പറഞ്ഞു...."ഞാന്‍ ഇല്ല....നീ പൊക്കോ....ഞാന്‍ അടുക്കളയില്‍ കേറാതെ നോക്കാം."...ഇനി രക്ഷയില്ല....ഞാന്‍ തന്നെ പോയി.....അവനിട്ട് രണ്ടു കൊട്ട് കൊടുത്തു....അതാ അവന്‍ നേരെ അടുക്കളയിലേക്കു...സരിന് കയ്യിലുള്ള സാധനം(റൂം ക്ലീന് ചെയ്യാനുള്ള ബ്രഷ്) കൊണ്ട് അടിച്ചു...അവനും പേടിച്ചു പോയി....ശശി അവനെ കളിപ്പിച്ചു കൊണ്ട് അടുക്കളയിലേക്കു...സരിണ്ടേ കയ്യിലെ ബ്രഷ് ഒടിഞ്ഞു.....എനിക്ക് ദേഷ്യം വന്നു....ഇനി അത് വേറെ വാങ്ങണം....ഒന്നമതെ കയ്യില് കാശ് ഇല്ല....ഞാന്‍ പറഞ്ഞു നീ പോയി പേടിപ്പിക്ക്....ഞാന്‍ പോയി സ്റ്റോര് റൂം അടച്ചു....ഇനി അവന്‍ അതിലേക്കു കടക്കില്ല....സരിന്‍ കോല് കൊണ്ട് കുത്തി....വീണ്ടും അവന്‍ കമ്പ്യൂട്ടര് -ഇണ്ടേ പിന്നിലേക്കു....അവന്‍ പിന്നെ ജനാലയുടെ മുകളിലേക്ക് കേറാന്‍ നോക്കി.....ഇപ്പൊ അവന്‍ മുകളിലാണ്...ഞാന്‍ ചൂലുമായി അവന്ടെ അടുത്തേക്ക് നടന്നു...കൊടുത്തു ഒന്ന്....വിചാരിച്ചപോലെ അടിക്കാന് പറ്റിയില്ല...പതുക്കെയായി പോയി...അവന്‍ താഴെ വീണു....സരിന്‍ വീണ്ടും ഒന്ന് പേടിപ്പിച്ചു.....
അവന്‍ വീണ്ടും അടുക്കള ലകഷ്യമാക്കി വരുന്നു.....ഞാന്‍ പതറിയില്ല....ഗോല്ഫ് കളിക്കാരെ പോലെ ഞാന്‍ വിധ്ഗ്ദ്ധമായി ചൂല് കൊണ്ട് അടിച്ചു തെറിപ്പിച്ചു....അവന്‍ കുറച്ചു ദൂരത്തേക്കു വീണു...അവനു എന്തോ പറ്റിയിരിക്കുന്നു....വീഴ്ചയില് കാലിനെന്തോ പറ്റി...എനിക്ക് സമാധാനമായി...ഞാന്‍ വീണ്ടും ഒന്ന് കൊടുത്തു....അവന്‍ നേരെ രൂമിന്ടെ പുറത്തേക്കു തെറിച്ചു വീണു...ഞാന്‍ വിജയ ഭാവത്തില്‍ സരിന്ടെ മുഖത്തേയ്ക്ക് നോക്കി.....അവന്‍ കിതക്കുന്നു...അവന് ചൂലെടുത്ത് വക്കാന്‍ അകത്തേക്ക് പോയി...ഞാന്‍ റൂമിന് പുറത്തേക്കും...കാരണം ശശി ധൂം film -ഇല് ഹൃതിക്കും അഭിഷേക് ബച്ചനും ബൈക്കില്‍ നേര്‍ക്ക് നേര്‍ നില്ക്കുന്ന പോലെ എന്‍റെ നേര്‍ക്ക് നില്ക്കു ന്നു.....അവന്‍ ഓടി റൂമില്‍ കേറാനുള്ള സാധ്യത ഉണ്ട്...ഞാന്‍ വിചാരിച്ചു ..അവനെ അടിച്ചു അടുത്ത വീട്ടുകാരുടെ റൂമിലേക്ക് തെറിപ്പിചാലോ ....? പിന്നെ വിചാരിച്ചു വേണ്ട....അപ്പോളേക്കും അവന്‍ ഒറ്റ ചാട്ടം...എന്‍റെ നേര്‍ക്ക് ...പക്ഷെ നേരെ വീണത്. താഴോട്ടു...അങ്ങിനെ അവന്‍ മനോഹരമായി നാലാമത്തെ ഫ്ലോരില് നിന്നും താഴേക്കു ലാന്ഡ്. ചെയ്തു....അവന്‍ താഴെ ചളുക്കോ പിളുക്കോ (കടപ്പാട് : ബഷീര്‍) എന്ന് കിടക്കുന്നു....ഞാനും ഒന്ന് അന്ധം വിട്ടു പോയി....ആദ്യമായിട്ടാണ് എലിയെ മുകളില്‍ നിന്നും താഴേക്കു തള്ളി ഇട്ടു കൊന്നത്....ഞാന്‍ സരിനെ വിളിച്ചു പറഞ്ഞു......ഡാ ഓടി വാടാ ...


"എലി താഴേക്ക് വീണു മരിച്ചു"

അവന്‍ ഓടി വന്നു....താഴോട്ട് നോക്കി.....എനിക്ക് സംശയമായി..കാരണം ഇവനൊക്കെ പൂച്ചയുടെ വംശത്തില് ഉള്ളതാണ്....ചത്ത് കാണില്ല....കുറച്ചു കഴിയുമ്പോള് എഴുന്നേറ്റു പോകാനുള്ള സാധ്യത ഇല്ലാതില്ല...സരിന്‍ പറഞ്ഞു.....ഹേ ചത്തു.....ഉറപ്പാണ്.....കണ്ടില്ലേ കിടക്കുന്നത്...അവന്‍ അകത്തേക്ക് പോയി...ഞാന്‍ കുറച്ചു നേരം കൂടി അവിടെ നിന്നു....ശശി അനങ്ങുന്നുണ്ടോ എന്ന് നോക്കി....ഇല്ല....
ഞാനും അകത്തേക്ക് പോയി.....അവിടെ ചെന്നപ്പോള് സരിന്‍ കിടന്നു എണ്ണിപറക്കുന്നു....കൊല്ലണം എന്ന് വിചാരിച്ചതല്ല....അവനു ഓടി പോയാല്‍ മതിയായിരുന്നു.....ഞാന്‍ പറഞ്ഞു " ശരിയാ"
കുറച്ചു കഴിഞ്ഞപ്പോള് വീണ്ടും .......അവന്‍ കരയാന് തുടങ്ങി...."കൊല്ലണ്ടായിരുന്നു"എനിക്ക് ദേഷ്യം വന്നു തുടങ്ങി....എങ്ങിനെയെങ്കിലും എലിയെ പുറത്താക്കിയതും പോര ...കിടന്നു ഒച്ചയെടുക്കുന്നു....(ഇവന്‍ ആരുടെ പക്ഷത്താണ് ? ശശിയുടെയോ അതോ എന്‍റെയോ ? )


കുറച്ചു കഴിഞ്ഞു ഞാന്‍ താഴേക്കു നോക്കിയപ്പോള് കണ്ട കാഴ്ച unsahikkable ആയിരുന്നു.....


ശശിയുടെ ഡെഡ് ബോഡി കിടന്നിടത്ത് പൂട പോലും ഇല്ല....അവന്‍ രക്ഷപ്പെട്ടു കാണും...ഞാന്‍ ഓര്‍ത്തു...ഞാന്‍ സരിനെ വിളിച്ചു..."ഡാ ഓടി വാടാ"അവനോടു കാര്യം പറഞ്ഞു....അവനും അന്ധം വിട്ടു നോക്കി നിന്നു....അവന്‍ പറഞ്ഞു...."ആരെങ്കിലും ഡെഡ് ബോഡി നീക്കം ചെയ്തു കാണും...നാളെ പോയി നോക്കാം..."
ആകെ കന്‍ഫ്യൂഷന്‍ ...ഞാന് ഒരു നിഗമനത്തില്‍ എത്തി ചേര്‍ന്നു ..അവന്‍ രക്ഷപ്പെട്ടിരിക്കുന്നു.....ഇപ്പ്രാവശ്യം അവന്‍ ധൂം 1 -ഇല് ജോണ്‍ അബ്രഹാം ചെയ്ത പോലെ ചാടി രക്ഷപെട്ടിരിക്കുന്നു....ശശി എവിടെയാണെന്ന് ജോണ് -നെ അറിയൂ...അവര്‍ ഒറ്റ gang ആണ്....


ഇനി ഒന്നും പറയാനില്ല....പക്ഷെ ഇപ്പൊ അതല്ല എന്‍റെ വിഷമം ..ഈ കള്ള സരിന്‍ എന്നോട് പറഞ്ഞത് എന്താണെന്നോ? " ഡാ സത്യം പറഞ്ഞോ ഞാന്‍ ചൂല് അകത്തു വക്കാന്‍ പോയപ്പോള്‍ നീ എന്തോ ശശിയോട് പറഞ്ഞു....എന്തോ വേണ്ടാത്തത് നീ പറഞ്ഞു...അത് കേട്ട് മനം നൊന്തു അവന്‍ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു "ഞാന്‍ ഉള്ള സത്യം പറഞ്ഞിട്ടും അവന്‍ വിശ്വസിക്കുന്നില്ല ....അടുത്ത ദിവസം മാനേജരുടെയും മറ്റും റൂമില്‍ ചെന്നപ്പോള്‍ അവരും എന്നോട് ചോദിക്കുന്നു..." ഡാ നീ എന്താടാ എലിയോടു പറഞ്ഞത്..?" അവരും അറിഞ്ഞിരിക്കുന്നു....എല്ലാം സരിന്ടെ പണിയാണ്...


ശശി കാരണം എനിക്ക് പണിയായി....ഇനി ഒന്നേ പറയാനുള്ളൂ ...ശശി ഇനി തിരിച്ചു വരുകയാണെങ്കില് അവനെ കൊണ്ട് തന്നെ എന്‍റെ നിരപരാധിത്യം തെളിയിക്കണം....അല്ലെങ്കില്‍ കേസ് CBI കൊണ്ട് അന്വേഷിപ്പിക്കണം ..


("കൂട്ടുകാരെ രണ്ടു മൂന്നു കഥയെഴുതിയപ്പോള്‍ തന്നെ എനിക്ക് വധ ഭീഷണി വന്നിട്ടുണ്ട്..അടുത്തത് എഴുതാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോലെ എനിക്ക് ഇരുട്ടടി തരാന്‍ പ്ലാന്‍ ചെയ്തവരുണ്ട്‌...എന്നെ ആരെങ്കിലും അപായപെടുതാന്‍ ശ്രമിക്കുകയാനെന്കില്‍ അത് വേറെ ആരുമല്ല കൂട്ടുകാരെ എന്‍റെ കഥയില്‍ പ്രധിപാദിച്ച കഥാപാത്രങ്ങള്‍ തന്നെ... അവര്‍ക്ക് വേണ്ട ശിക്ഷ വാങ്ങിച്ചു കൊടുക്കുക..")

"ഈശ്വരാ രക്ഷിക്കണേ."..

(കഥ തുടരും തുടരാതിരിക്കാം..........)