Tuesday, January 1, 2013

എന്‍റെ പുതുവത്സര ദിനം- 2013



ന്യൂ ഇയര്‍ -അതൊരിക്കലും എന്നെ അത്ഭുതപെടുത്തിയിട്ടില്ല..എന്നത്തേയും പോലെ ആ രാത്രിയും ഒച്ചയും ബഹളവും ഇല്ലാതെ കടന്നു പോയി.. അര്‍ദ്ധരാത്രി ആയപ്പോള്‍ എങ്ങും ആര്‍പ്പും വിളികളും..ഒച്ച കേട്ട് വാതില്‍ തുറന്നു അപ്പുറത്തെ ലേഡീസ്‌ പിജി-യിലേക്ക് ഞാനൊന്നു ചുമ്മാ എന്‍റെ കണ്ണുകള്‍ പായിച്ചു..എല്ലാം നിര നിരയായി എന്നെ നോക്കി നില്‍ക്കുന്നു..മനസ്സില്‍ കുറെ ലഡുകള്‍ മാലപടക്കം പോലെ പൊട്ടി..അറിയാതെ എന്‍റെ കൈകള്‍ ആകാശത്തേക്ക് ഉയര്‍ന്നു..അതാ രണ്ടു മൂന്ന് പെണ്‍കുട്ടികളും കൈ പോക്കുന്നു..എന്താണ് ഈ സംഭവിക്കുന്നത്‌..ഞാന്‍ കുറച്ചു നേരത്തേക്ക് സ്തബ്ധനായെങ്കിലും പിന്നീട് എനിക്ക് മനസ്സിലായി അത് ആകാശത്ത്‌ നടന്ന വെടികെട്ട് കണ്ടാണെന്ന്..വാതില്‍ കൊട്ടിയടച്ചു ഞാന്‍ റൂമിലോട്ടു കേറി..സഹമുറിയന്‍ പ്രജീഷ്‌ ഫേസ്ബുകിലെ ന്യൂ ഇയര്‍ ആശംസകളില്‍ മുങ്ങി ശ്വാസം കിട്ടാതെ ചത്ത്‌ കൊണ്ടിരിക്കുകയാണ്..
നാടെങ്ങും പബ്‌-കളിലും മറ്റും മദ്യപിച്ചും,കേക്ക് മുറിച്ചും കറങ്ങി നടന്നും ആഘോഷിക്കുകയാണ്..എന്തെങ്കിലും ചെയ്തെ പറ്റൂ..ഞാന്‍ റൂമില്‍ ഒന്ന് കണ്ണോടിച്ചു..അതാ ചുവരില്‍ അമ്മ തന്നയച്ച
50-50 ബിസ്‌കറ്റ് ഒരു കവറില്‍... ഞാന്‍ അത് പൊട്ടിച്ചു ഒരെണ്ണം പരസ്യതിലെന്ന പോലെ ആസ്വദിച്ചു വായിലിട്ടു സാവധാനം ഇറക്കി..കൂട്ടുകാരനെ കെട്ടിപിടിച്ചു പറഞ്ഞു..അളിയാ ഹാപ്പി ന്യൂഇയര്‍..ഇന്നാ ഇതു കഴിക്ക്..അവന്‍ ചിരിച്ചു കൊണ്ട്...50-50 എങ്കില്‍ അത്... ഹാപ്പി ന്യൂ ഇയര്‍.. ഞാന്‍ മനസ്സില്‍ ആ വാക്കുകള്‍ ഓര്‍ത്തു
        1.കോഴിക്കെന്തു സംക്രാന്തി...
        2.വിഷു ആയാലും ഓണം ആയാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ (ഇവിടെ കഞ്ഞി മാറി 50-50 ആയി എന്ന് മാത്രം;ഒന്നുമല്ലേലും ബാംഗ്ലൂര്‍ അല്ലെ..)
   ഏതോ മൂലയില്‍ കിടന്ന മൊബൈല്‍ ഞാന്‍ തപ്പി എടുത്തു നോക്കി..അതിലും വല്ല്യ ഒച്ചപാടില്ല..രണ്ടോ മൂന്നോ മെസ്സേജ്-കള്‍ വന്നിടുണ്ട്.. അതെങ്കിലും വന്നല്ലോ..അയച്ചവരെ മനസ്സില്‍ ഓര്‍ത്തു കൊണ്ട് ഞാനും ഫേസ്ബുകിന്റെ കാണാകയത്തിലേക്ക് ഊളിയിട്ടു ഇറങ്ങി..
എന്‍റെ സാന്നിധ്യം അറിയിച്ചു കൊണ്ട് ഞാന്‍ പച്ച ലൈറ്റ് കത്തിച്ചു, പതിവിലും നിന്നും വ്യത്യസ്തമായി..അതാ കൂട്ടുകാര്‍ ഓരോരുത്തരായി ആശംസകള്‍ അറിയിക്കുന്നു..എനിക്ക് വീണ്ടും സന്തോഷമായി..ചിലര്‍ അടിച്ചു പിമ്പിരി ആയെങ്കിലും ,ഒരു ലൈക്‌ എങ്കിലും വിറ ഇല്ലാതെ ക്ലിക്ക് ചെയ്തു കഴിവ് തെളിയിക്കാന്‍ ആയിരുന്നു അവര്‍ എത്തിയത്..
പിന്നെ പതിവ് പോലെ നാളെ മുതല്‍ നന്നാകാം മറ്റന്നാള്‍ മുതല്‍ നന്നാകാം...ഇനി നന്നാകണോ?? തുടങ്ങിയ ചില ഷെയറുകള്‍...
       
       
        തലേദിവസം വരെ നിറഞ്ഞു നിന്ന ആ പെണ്‍കുട്ടി ഫേസ്ബുകിന്റെ അഗാധതയിലേക്ക് ആണ്ട് പോയി..ആരും ഒന്നും തന്നെ പറയുന്നില്ല.. നമ്മുടെ സൈന്യം എങ്കിലും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വേണ്ട എന്നു വച്ചതില്‍ സന്തോഷം..
കഴിഞ്ഞ കൊല്ലത്തില്‍ ആകെ ഒരു നല്ല കാര്യം നടന്നത് കസബ്‌-നെ തൂക്കി കൊന്നു എന്നു പറയപെടുന്നതാണ്.. മരിച്ചോ ഇല്ലയോ എന്നു എനിക്കിപ്പോളും അറിയില്ല.. മരിച്ചു എന്നു വിശ്വസിക്കാനാണ് എനികിഷ്ടം...
ജീവികണമെന്നു ആഗ്രഹിച്ചു, മാതാപിതാക്കള്‍ക്ക് ഒരു താങ്ങാവണമെന്നു സ്വപ്നം കണ്ട ആ പെണ്‍കുട്ടിയെ പിച്ചി ചീന്തിയ കാപാലികരെ, അടുത്ത ന്യൂ ഇയറിന് മുന്നെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന് ആശിക്കുന്നു..പ്രാര്‍ഥിക്കുന്നു...

   ഈ വര്‍ഷത്തിലെങ്കിലും എന്‍റെ ജീവിതത്തില്‍ നല്ലത് വല്ലതും  നടക്കണേ എന്നു പ്രാര്‍ഥിക്കുന്നു...(സ്വാര്‍ത്ഥന്‍ ആയതല്ല..എല്ലാവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു പ്രാര്‍ഥിച്ചു,നമ്മള്‍ മാത്രമേ ഗതി പിടിക്കാത്തത് ഉള്ളൂ ഇപ്പോള്‍ ,അത് കൊണ്ട് ഒന്ന് മാറ്റി പിടിച്ചതാണ്)

ഏവര്‍ക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ,പെണ്‍കുട്ടികള്‍കെതിരെ അക്രമങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു പുതുവത്സരം ആശംസിച്ചു കൊണ്ട് ഞാന്‍ എന്‍റെ കത്തി നിര്ത്തുന്നു... J


   

No comments:

Post a Comment