
ഞാന്‍ v/s ഹിജടാസ്
ഹായ് കൂട്ടുകാരെ ....ഇത്തവണ ഞാന്‍ ഒരു കൊച്ചു സംഭവം നിങ്ങളും ഒത്തു പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു.സംഭവം നടക്കുന്നത് രണ്ടര കൊല്ലം മുന്‍പ് ട്രെയിനില്‍ ആണ്. അന്ന് ഞാന്‍ ചെന്നൈ -ലെ ട്രെയിനിംഗ് കഴിഞ്ഞു മുംബൈ -ലേക്ക് വരികയാണ്.. മനസ്സില്‍ ആകെ ഭയമാണ് മുംബൈ -നേ കുറിച്ച്...കാരണം ആ ഇടക്കാണ് ഇവിടെ സ്ഫോടനങ്ങള്‍ ഒക്കെ നടന്നത് , പിന്നെ സിനിമയില്‍ മറ്റും കേട്ടറിഞ്ഞ സംഭവങ്ങളും ..
പിന്നെ ആകെ ഉള്ള സമാധാനം ലാലേട്ടന് ധാരാവി എന്നാ ചേരി ഒറ്റ ദിവസം കൊണ്ട് ഒഴിപ്പിച്ചതാണ്..അത്രയും ശല്യം ഒഴിഞ്ഞു കിട്ടിയല്ലോ...അല്ലെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്തേനെ ..ഹോ ആലോചികാനേ വയ്യ..
ഞാന്‍ ഒറ്റയ്ക്കല്ല.., കൂടെ മുംബൈ-ലേക്ക് പോസ്റ്റിങ്ങ് കിട്ടിയ കൂട്ടുകാരും ഉണ്ട്..രണ്ടാളെ (ബനീഷ്, കിരണ്‍ )ഒഴിച്ച് ആരെയും പരിചയമില്ല. മറ്റുള്ളവര്‍ പത്തനംതിട്ടയില്‍ നിന്നും ഉള്ളവരാണ്..(ഷാനവാസ്,ദിലീപന്).. ഷാനവാസ് എന്നാ മനുഷ്യന് ഒരു നിമിഷം പോലും വെറുതെ ഇരിക്കില്ല..അവന്റെ വെടിയും കേട്ട് ഞങ്ങള്‍ ബോധരഹിതരായി കിടക്കുകയാണ്...കൂടാതെ അവനു കൂട്ടായി ഒരു തമിഴനെയും കിട്ടി...അയാളും മോശമല്ല...ഷാനവാസ് കത്തി കയറുകയാണ്...ഞങ്ങള്‍ കണ്ണും മിഴിച്ചു ഇരിപ്പാണ്.. ഷാനവാസ് പണ്ട് ആപ്പിള്‍ പറക്കാന്‍ പോയ കഥ തുടങ്ങി...തമിഴന്ടെ കണ്ണില്‍ പൊന്നീച്ച പറന്നു തുടങ്ങിയോ എന്ന് ഒരു സംശയം...
അങ്ങിനെ ഇരിക്കുമ്പോളാണ് അകലെ നിന്നും ഒരു കയ്യടി ശബ്ദം..അത് കേട്ട വഴിക്ക് , ഷാനവാസും കൂട്ടരും വെടി നിര്‍ത്തി ബര്‍ത്ത് -ണ്ടെ മുകളിലേക്ക് ചാടി കയറുന്നു...എനിക്കൊന്നും മനസ്സിലായില്ല.. ഇപ്പൊ താഴെ ഞാന്‍ മാത്രം..ഞാന്‍ അവിടെ തന്നെ ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോള്‍ കയ്യടി ശബ്ദം അടുത്ത് വന്നു..കയ്യടിയുടെ ഉറവിടം അറിയാന്‍ ഞാന്‍ തല പൊക്കി നോക്കി...കണ്ട കാഴ്ച..അയ്യോ..അതവരാണ്..
ഹിജടകള്‍!!!!!!!....
ഞാന്‍ ആദ്യമായിട്ടാണ് ഇവരെ ഇത്ര അടുത്ത് നിന്നും കാണുന്നത്..സിനിമയില്‍ ഒക്കെ കണ്ടിട്ടുണ്ട്..തലാങ്കു തരി കിടതോം.. പക്ഷെ ശരിക്കും അവറ്റകള് അത് പോലെ ആയിരുന്നില്ല..ഞാന്‍ ഒരു നാട്ടിന് പുറത്തു കാരനല്ലേ..തുമ്പൂര്‍ കാരന് ..നിഷ്കളങ്കാരില് നിഷ്കളങ്കന് ...എനിക്ക് കരച്ചില് വന്നു തുടങ്ങി..ഇപ്പൊ മനസ്സിലായി ..അവന്മാര് ബര്‍ത്ത് -ണ്ടെ മുകളിലേക്ക് ചാടി കയറിയത് എന്തിനാണെന്ന്.. എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല..വളരെ വൈകി പോയിരുന്നു..ഞാന്‍ നിസ്സഹായനായി അവരുടെ മുഖത്ത് നോക്കി..ദുഷ്ടന്മാര് ..ആലുവ കടപ്പുറത്ത് കണ്ട പരിചയം പോലുമില്ല അവര്‍ക്ക് ...ഇവറ്റകള് എന്നെ പൊതിഞ്ഞു..കൂടാതെ കാശ് ചോദിച്ചു തുടങ്ങി..കീശയിലേക്ക് ഞാന്‍ ഒന്ന് ഇറങ്ങി തപ്പി നോക്കി..ഒറ്റ ചില്ലറ പോലും ഇല്ല..ഒക്കെ പതിന്ടെ നോട്ടുകള്‍ മാത്രം..ഇവറ്റകള് എന്റെ മാനം കവരുന്നതിനു മുന്‍പ് എന്തെങ്കിലും ചെയ്യണം..കൂട്ടുകാരെ കുറിച്ച് പറയണ്ടല്ലോ...ഇങ്ങിനെ വേണം സുഹൃത്തുക്കള്‍ ..ഞാന്‍ വേഗം പതിന്ടെ നോട്ടെടുത്ത് കൊടുത്തു...എല്ലാവരും കൂടി എന്റെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചു. ..അവര്‍ അടുത്ത ബോഗിയിലേക്കു യാത്രയായി..രക്ഷപെട്ടു...കുറച്ചു കഴിഞ്ഞപ്പോള്‍ മുകളില്‍ നിന്നും വരുന്നു നമ്മുടെ കൂട്ടുകാര്‍ .. ഞാന്‍ ഒന്നും പറഞ്ഞില്ല..
അങ്ങിനെ വീണ്ടും കുറച്ചു കഴിഞ്ഞു...വീണ്ടും കയ്യടി...ഞാന്‍ ജീവനും കൊണ്ട് മുകളിലേക്ക് കയറാന്‍ നോക്കി...അവിടെയും നമ്മുടെ കൂട്ടുകാര്‍ എന്നെ തകര്‍ത്തു ...എന്നെ ചവിട്ടി വീഴ്ത്തി അവര്‍ സ്ഥലം കയ്യടക്കി...നോ രക്ഷ..കയ്യടി അടുത്ത് വന്നു..എന്റെ ഹൃദയം അടിപ്പു കൂടി വന്നു...വീണ്ടും അവര്‍ എന്നെ പൊതിഞ്ഞു...കാശ് ചോദിച്ചു...ഞാന്‍ ധൈര്യം സംഭരിച്ചു പറഞ്ഞു.."ഇല്ല" അവറ്റകളുടെ നേതാവ് എന്റെ അടുത്തേക്ക് വന്നു..ഒറ്റ നോട്ടം...ഞാന്‍ പേടിച്ചു പോയി...ദേഹത്ത് കയ്യ് വച്ച് തുടങ്ങി...അടുത്ത ബോഗിയില്‍ നിനും ഹിജടകളെ വിളിച്ചു വരുത്തുന്നു...ഞാന്‍ വേഗം വീണ്ടും പതിന്ടെ നോട്ടെടുത്ത് നീട്ടി..ചിരിച്ചു കൊണ്ട് എന്റെ പോക്കെറ്റില്‍ നിന്നും ഒരു പത്തു കൂടി എടുത്തു എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി..എല്ലാം കഴിഞ്ഞു...കൂട്ടുകാര്‍ താഴോട്ടു വന്നു...എനിക്ക് വട്ടു പിടിച്ചു തുടങ്ങി..മുപ്പതു രൂപ പോയിരിക്കുന്നു...
കുറെ കഴിഞ്ഞപ്പോള്‍ വീണ്ടും കയ്യടി ശബ്ദം..ഞാന്‍ വൈകിയില്ല ..വേഗം പ്ലാന്‍ നടപ്പാക്കി...ഇപ്പ്രാവശ്യം ഞാന്‍ വിജയിച്ചു..ഞാന്‍ ബര്‍ത്ത് -ഇല് എത്തി...മറ്റുള്ളവരും എവിടെയോ കേറി രക്ഷപെട്ടു...അങ്ങിനെ ഞാനും രക്ഷപെട്ടു...ഇപ്പ്രാവശ്യം ഞാന്‍ പഠിച്ചു...ഇനി എന്നെ അനുഗ്രഹിക്കാന്‍ ആരും വരണ്ട... ഈ വിഷമത്തോട് കൂടിയാണ് ഞാന്‍ മുംബൈ-ഇല് എത്തിയത്..
അങ്ങിനെ ഒരു ദിവസം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ഞാന്‍ ഓഫീസില്‍ നിന്നും വരുകയാണ്..അന്ന് ഇവിടെ ഹോളിയായിരുന്നു...ഞാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു ..അപ്പോളാണ് അമ്മയുടെ ഫോണ്‍ കാള്‍...ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കുറെ ഹിജടകള്‍ ഒരാളെ ഓടിപ്പിച്ചു കൊണ്ടിരിക്കുന്നു..ഞാന്‍ വിചാരിച്ചു..അതയാളെ അല്ലെ..എന്നെ അല്ലല്ലോ...പക്ഷെ എനിക്ക് തെറ്റി...അവറ്റകള് എന്റെ അടുത്ത് വന്നു...കയ്യില്‍ ഒരു പാത്രവും കളര്‍ പൊടിയും ആയി..ഞാന്‍ വേഗം ഒരു രൂപ എടുത്തു കൊടുത്തു...അവറ്റകള്‍ക്ക് വേണ്ട...എന്റെ ഷര്‍ട്ട് -പിടിച്ചു തുടങ്ങി...അവരുമായുള്ള മല്പിടുതത്തില് എന്റെ ഫോണ്‍ താഴെ വീണു..കവര്‍ രണ്ടു കഷ്ണം..ഒരാഴ്ച മുന്ന് വാങ്ങിയ എന്റെ മൊബൈല്‍ .. ഞാന്‍ പോന്നു പോലെ കൊണ്ട് നടക്കുന്ന സാധനം.. എന്റെ കണ്ണിലേക്കു ചോര ഇരച്ചു കയറി..എവിടുന്നോ ധൈര്യം വന്നിരിക്കുന്നു... ഞാന്‍ അറിയാവുന്ന ഹിന്ദി-യില്‍ അവറ്റകളെ ചീത്ത പറഞ്ഞു.. " arey hat , hat jaa " എന്നൊക്കെ പറഞ്ഞു നോക്കി..ഭാഗ്യം അവറ്റകളും പേടിച്ചിരിക്കുന്നു...അവറ്റകള് ഓടി പോയിരിക്കുന്നു.ഇതിന്ടെ ഇടയ്ക്കു ആകെയുള്ള ബസ്-ഉം പോയി....ഞാന്‍ ഓടി പോയി ഫോണ്‍ എടുത്തു...ഭാഗ്യം cell കവര്‍ മാത്രമേ വിട്ടു പോയിരുന്നുള്ളൂ ..അത് ഞാന്‍ ശരിയാക്കി..അപ്പോളും അമ്മ ഫോനിലുണ്ടായിരുന്നു...അമ്മ ചോദിക്കാന്‍.." അവിടെ എന്താണ് ഒരു ബഹളം..?" ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കി...പിന്നെ വേഗം ഒരു ടാക്സി പിടിച്ചു വേഗം സ്റ്റേഷനിലേക്ക് പോയി...ഇപ്പോളും എന്റെ. മൊബൈലില്‍ ആ സംബവതിന്ടെ പാട് ഉണ്ട്...
ഈ അടുത്ത് ഞാന്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോവുകയായിരുന്നു..,ട്രെയിനില്‍..അതാ വരുന്നു...കയ്യടിച്ചു കൊണ്ട് മോഡേണ്‍ ഹിജഡ..വേഷം ജീന്‍സും ടോപ്പ് -ഉം ആണ്...കാണാന്‍ തരകേടില്ല..മോഡേണ്‍ ഹിജടയെ..ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്..പൊതുവേ ഇവറ്റകളുടെ വേഷം സാരി ആയിരിക്കും..അതാ എന്റെ അടുത്തേക്ക് തന്നെ വന്നു..ലോക്കല്‍ ട്രെയിന്‍ ആയതു കൊണ്ട് കുറെ ആള്കാര് ഉണ്ടല്ലോ...ഞാന്‍ വേഗം ഒരാളുടെ അടുത്തേക്ക് മാറി നിന്നു..ദക്ഷിണ വയ്ക്കാന്‍ പറഞ്ഞു...ഞാന്‍ രണ്ടും കല്പിച്ചു (മനസ്സില്‍ ഡിങ്കനെ ഓര്‍ത്തു കൊണ്ട് ) പറഞ്ഞു.."നഹീ" ..അതിനു പോയാല്‍ മതിയായിരുന്നു...പോവാന്‍ നേരത്തു എന്റെ തലയില്‍ കയ്യ് വച്ച് ഒരു നല്ല അനുഗ്രഹം വച്ച് തന്നു...എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു.....ഞാനും ചിരിച്ചു..അല്ലാതെ എന്താണ് ചെയ്യുക...എന്തായാലും കാശ് പോയില്ല..പക്ഷെ ആ അനുഗ്രത്തിണ്ടേ ഫലം എനിക്ക് കിട്ടി..ഇന്റര്‍വ്യൂ . ബോര്‍ഡില്‍ അവര്‍ എന്നെ കൊന്നു കൊല വിളിച്ചു..അതും പൊളിഞ്ഞു...
ഇപ്പോളും നാട്ടിലേക്ക് ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഇവറ്റകള് വരാറുണ്ട്..പക്ഷെ ഇപ്പൊ എനിക്ക് ആദ്യത്തെ അത്രയും പേടി ഇല്ല...കണ്ടു കണ്ടു പരിചയമായി...കൂട്ടിനു ആരെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ധൈര്യം സംഭരിച്ചു പറയും.."നഹീ" ഒറ്റയ്ക്ക് ആണെന്കില് എന്തെങ്കിലും കൊടുത്തു ഞാന്‍ മാനം രക്ഷിക്കും...ഇവറ്റകള് എപ്പോ വന്നാലും എനിക്ക് ധനനഷ്ടം ആണ് ഫലം ....
"എന്താണാവോ ഇവറ്റകള്‍ക്ക് എന്നോട് ഇത്ര ഇഷ്ടം...."

2 comments:
Good...
shaddi idathatu koddayirikkum hijadakalkku ninne valiya ishttam
Post a Comment