ട്രയിനിലെ ഒരു രാത്രി
ഹായ് കൂട്ടുകാരെ ഇത്തവണ ഞാന്‍ എന്‍റെ നാട്ടിലേക്കുള്ള വരവിലെ ഒരു സംഭവം പറയാന്‍ ആഗ്രഹിക്കുകയാണ്. ഈ സംഭവം നടന്നത് രണ്ടുകൊല്ലം മുന്‍പാണ് ..
അങ്ങിനെ മുംബൈ -ഇല്‍ ആറുമാസത്തെ സേവനത്തിനു ശേഷം മാനേജരോട് കള്ളം പറഞ്ഞു ലീവ് ഉണടാക്കി നാട്ടിലേക്കുപോകാന്‍ തയ്യാറെടുക്കുകയാണ് ( കാരണം പറഞ്ഞതു വേറെ ഒന്നും അല്ല ചെട്ടന്ടെകല്യാണം . അതെന്ടെ ഒരു masterpiece ആണ്..എപ്പോ ഞാന്‍ ലീവ് ചോദിക്കുംബോലും കാരണം കല്യാണം തന്നെയാണ്. ഇപ്പൊ ചെട്ടന്ടെ കല്ല്യാണം കഴിഞ്ഞു .എന്നാലും ഇപ്പോളും എന്‍റെ കാരണം ഇതു തന്നെ )
ട്രെയിനില്‍ എങ്ങിനെ സമയം കളയും എന്നതായിരുന്നു എന്നെ അലട്ടി കൊണ്ടിരുന്നപ്രശ്നം ..കാരണം എന്‍റെകൂടെ കൂട്ടുകാര്‍ ആരും ഇല്ല. ഒടുവില്‍ ഒരു ബുക്ക് വാങ്ങിക്കാന്‍ തീരുമാനിച്ചു. ബുക്ക് തെടിപിടിച്ചു ഞാന്‍ ഒരു സ്ടാളില്‍ എത്തി. എല്ലാം ഇംഗ്ലീഷ് ആണ്..എന്‍റെ സ്റ്റാന്‍ഡേര്‍ഡ് -ഇന് ചേര്ന്ന ബുക്ക് കിട്ടാന്‍ കുറച്ചു വിഷമിച്ചു. കാരണം എന്റേത്അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ആണ്. ഒടുവില്‍ ഞാന്‍ എനിക്ക് ഇഷ്ടപെട്ട ഒരു ഡിറ്റക്ടീവ് നോവല്‍ തന്നെ വാങ്ങിച്ചു.
ഒടുവില്‍ പോകുന്നതിണ്ടേ തലേ ദിവസം എത്തി. ഞാന്‍ നാട്ടിലേക്ക് പോകുമ്പോള്‍ സാധാരണ ഹിന്ദി മോവീസ് കൊണ്ടു പോകാരുണ്ടു.
ചെലവ് കുറക്കാന്‍ CD വാടകക്ക് എടുത്തു write ചെയ്യരാണ് പതിവ്.നാട്ടില്‍ ചെന്ന് തകര്‍ക്കാന്‍ പറ്റിയ MP3 -യും ready ആക്കും. അന്നും ഞാന്‍ തിരക്കിലായിരുന്നു. DVD to VCD convertion, പിന്നെ splitting . തലേ ദിവസം ഞാന്‍ ആരെയും computer -ഇണ്ടേ എഴയാലത്തേക്ക് അടുപ്പിക്കാറില്ല . അന്നും എല്ലാം കഴിഞ്ഞപ്പോളെക്കും രാത്രി മൂന്നു മണി ആയിരുന്നു. നോ പ്രോബ്ലം .ട്രെയിനില്‍ കിടന്നുറങ്ങാമല്ലോ ..അല്ലെന്കിലും തലേ ദിവസം കിടന്നാലും ഉറക്കം വരില്ല .പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്. ഞാന്‍ എപ്പോ ടിക്കറ്റ് റിസര്‍വ് ചെയ്താലും അപ്പര്‍ ബര്‍ത്ത് ആണ് എനിക്ക് കിട്ടുക. എന്താണാവോ?
ഒരു പക്ഷെ ഇന്ത്യന്‍ റെയില്‍വേ -ക്ക് ഞാന്‍ പതിവായി സംഭാവന കൊടുക്കുന്ന കൊന്ടായിരിക്കും..അത് കൊണ്ട് മുകളില്‍പോയി കിടക്കാന്‍ ഒരുത്തനോടും ചോദിക്കേണ്ട കാര്യമില്ല .സുഖം പരമ സുഖം. അതുകൊണ്ട് മൂന്നു മണി കഴിഞ്ഞു ഞാന്‍ ഒന്ന് മയങ്ങാന്‍ പോയി.നേരം വെളുത്തു. അന്ന് എനിക്ക് വല്യ സന്തോഷമായിരുന്നു , reason പറയേണ്ട കാര്യമില്ലല്ലോ. അങ്ങിനെ എന്‍റെ കൂട്ടുകാര്‍ യാത്ര അയക്കാന്‍ വന്നു. അവരുടെ പേര് mention ചെയ്തില്ലേങ്കില്‍ ചിലപ്പോള്‍ വധ ഭീഷണി വരാന്‍ സാദ്യതയുണ്ട്.ബനീഷ്, ഷാനവാസ്, ദിലീപന്‍ കിരണ്‍ .ഒരുത്തനും വല്യ വിഷമമൊന്നും മുഖത്ത് കാണാനില്ല..ആ ട്രെയിന്‍ പോകുമ്പോള്‍ ചിലപ്പോള്‍ കരഞ്ഞേക്കും ഞാന്‍ പ്രതീക്ഷിച്ചു..കാരണം ഞാന്‍ പോകുകയല്ലേ...ബാഗ് എല്ലാം ട്രെയിനില്‍ വച്ച്.compartmentil ഒന്ന് ആകെ വീക്ഷിച്ചു. ഒറ്റ പെന്‍ പിള്ളേര്‍ ഇല്ല..ഉണ്ടാവില്ല അത് പതിവാണല്ലോ..അടുത്ത stops -ഇല നിന്നും കേരുമായിരിക്കും.
ട്രെയിന്‍ വിടാരായി. കരയേണ്ട സമയമായി...എന്‍റെ പ്രിയ സുഹൃത്ത് ഷാനവാസ് അടുത്തേക്ക് വരുന്നു..ഞാന്‍ സന്തോഷിച്ചു ഒരാലെന്കിലും കരയാന്‍ വരുന്നുണ്ട്. അവന്‍ എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ.." അങ്ങിനെ ഒരു ശല്യം ഒഴിഞ്ഞു."
ട്രെയിന്‍ വിട്ടു...എല്ലാവരോടും യാത്ര പറഞ്ഞു..
ട്രെയിന്‍ വിട്ടു...എല്ലാവരോടും യാത്ര പറഞ്ഞു..
പനവേല്‍ കഴിഞ്ഞു...ഒറ്റ പെന്കുടികളും കേറിയില്ല...അതല്ലെങ്കിലും അങ്ങിനെ തന്നെയേ വരൂ. അതിനും ഭാഗ്യം വേണം. ഇനി താഴെ ഇരുന്നിട്ട് കാര്യമില്ല..അത്യാവശ്യം സാധനങ്ങള്‍ എടുത്തിട്ട് ഞാന്‍ എന്‍റെ വാസ സ്ഥലത്തേക്ക് യാത്രയായി.( അപ്പര്‍ ബര്‍ത്ത്)..നല്ല ക്ഷീണം ഉണ്ട്..ഇന്നലെ ഉറങ്ങിയിട്ടിലല്ലോ ..ഞാന്‍ എന്‍റെ ഇംഗ്ലീഷ് നോവല്‍ എടുത്തു...എല്ലാവരും എന്നെ നോക്കുന്നു...ഞാന്‍ വായിച്ചു തുടങ്ങി...നോവലിലെ ഇംഗ്ലീഷ് അത്ര പോര ..കാരണം നേരത്തെ ഞാന്‍ സൂചിപ്പിച്ച പോലെ അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് തന്നെ .ഒന്നും മനസ്സിലാവുന്നില്ല..വളരെയധികം കഥ പാത്രങ്ങള്‍ വരാന്‍ തുടങ്ങി...അപ്പോള്‍ ആദ്യത്തെ ആള്‍കാരെ മറന്നു...വീണ്ടും ഞാന്‍ തുടക്കം മുതല്‍ വായിക്കാന്‍ തുടങ്ങി...കഷ്ടപ്പെട്ട് നാല് പേജ് വായിച്ചു..ഞാന്‍ വല്ലാതെ ക്ഷീണിച്ചു ..ബുക്ക് മടക്കി ബാഗില്‍ വച്ച്..ഞാന്‍ ഒന്ന് ഉറങ്ങി...വളരെ നന്നായി തന്നെ ഉറങ്ങി...
ചായ ചായ എന്ന് കേട്ടാണ് ഉറക്കമുണര്‍ന്നത് ..നേരം വെളുത്തു വരുന്നതെ ഉള്ളൂ.ഞാന്‍ താഴോട്ടിറങ്ങി..ബ്രഷ് , ടൂത്ത് പേസ്റ്റ് എന്നിവ എടുത്തു ബ്രഷ് ചെയ്യാന്‍ പോയി...അപ്പോള്‍ എല്ലാവരും എന്നെ തുറിച്ചു നോകുന്നു...ഞാന്‍ മൈന്‍ഡ് ചെയ്തില്ല...ഞാന്‍ ഗമയില്‍ ബ്രഷ് ചെയ്യാന്‍ പോയി...ബ്രുഷിന്ഗ് തുടങ്ങി.. അപ്പോളും വാതില്‍ക്കല്‍ നില്‍ക്കുന്ന ഒന്ന് രണ്ടു പേരും എന്നെ തുറിച്ചു നോക്കുന്നു...ഇവര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ..ഞാന്‍ മനസ്സില്‍ ഓര്‍ത്തു..ആദ്യമായി കാണുന്ന പോലെ..
ബ്രുഷിന്ഗ് കഴിഞ്ഞു ഞാന്‍ എന്‍റെ വാസ സ്ഥലത്തേക്ക് തിരിച്ചെത്തി. ചായ ചായ .....ഞാന്‍ ഗമയില്‍ ഒരു ചായ ഓര്‍ഡര്‍ ചെയ്തു..ചായ ഞാന്‍ ഊതി ഊതി കുടിച്ചു..
കുറെ കഴിഞ്ഞു lunchinu ഓര്‍ഡര്‍ എടുക്കാന്‍ ഒരു ചേട്ടന്‍ വരുന്നു..എനിക്ക് അതിന്ടെ ആവശ്യമില്ലല്ലോ..തൃശൂര് ഇറങ്ങിയിട്ട് നല്ല അടിപൊളി സദ്യ കഴിക്കുകയാണ് എന്‍റെ പതിവ്..അച്ഛനും അമ്മയും ചേട്ടനും ഒത്തു..അതാണ് ട്രയിനിലെ ഫൂടിനെക്കളും നല്ലത്..ഞാന്‍ പറഞ്ഞു എനിക്ക് വേണ്ട ചേട്ടാ. അയാള് എന്നോട് ചോദിച്ചു..അതെന്താ..? ഞാന്‍ പറഞ്ഞു.." ഞാന്‍ തൃശൂര് ക്ക " അയാള് പറഞ്ഞു " തൃശൂര് അല്ലെ..ട്രെയിന്‍ നാളെ എത്തൂ"നാലെയോ..ഞാന്‍ മനസ്സിലോര്‍ത്തു. ഇയാള്‍ക്ക് തെറ്റ് പറ്റിയതാണ്..എനിക്ക് എന്തൊക്കെയോ തോന്നി തുടങ്ങി..എവിടെയോ എന്തോ ചീഞ്ഞു നാറുന്നു..ഞാന്‍ വാച്ചിലേക്ക് നോക്കി...ഏഴു മണി ആവുന്നത്തെ ഉള്ളൂ. ഇവിടെ എല്ലാം ശരിയാണ് ..മൊബൈല്‍ എടുത്തു ഡേറ്റ് നോക്കി...എന്‍റെ കണ്ണ് തള്ളി പോയി..ഞാന്‍ ട്രെയിനില്‍ കേറിയ അതെ ദിവസം തന്നെ..അതെങ്ങിനെ സംഭവിച്ചു...എനിക്കൊന്നും മനസ്സിലാകുന്നില്ല...കൂട്ടരേ നിങ്ങള്ക്ക് വല്ലതും മനസ്സിലായോ? ഞാന്‍ കുത്തിയിരുന്ന് ഒന്നാകെ വിലയിരുത്തി...ഒടുവില്‍ എനിക്ക് എല്ലാം മനസ്സിലായി....ഞാന്‍ ഉച്ചക്ക് ഉറങ്ങിയ ഉറക്കം ഉണര്നപ്പോള്‍ ഞാന്‍ വിചാരിച്ചു നേരം വെളുത്തു എന്ന്....
ഞാന്‍ അയാളോട് പറഞ്ഞു....സാരി ചേട്ടാ ഒരു ഊണ്. അത് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി..എന്ത് കൊണ്ടാണ് ഞാന്‍ ബ്രഷ് ചെയ്യാന്‍ പോയപ്പോള്‍ എല്ലാവരും എന്നെ കണ്ണ് തുറപ്പിച്ചു നോക്കിയതെന്ന്...ഞാന്‍ ആകെ ചമ്മി പോയി...എങ്ങിനെ ഇനി മറ്റുള്ളവരുടെ മുകത്ത് നോക്കും ...ഞാന്‍ പതുക്കെ തല വെട്ടിച്ച് എല്ലാവരെയും നോക്കി...എല്ലാവരും ഓരോന്നില്‍ മുഴുകിയിരിക്കുന്നു...ഭാഗ്യം..അവര് അത് മറന്നു എന്ന് തോനുന്നു...അത് ആലോചികുമ്പോള്‍ എനിക്ക് ഇരിക്ക പൊരുതി ഇല്ല ..ഞാന്‍ വേഗം എന്‍റെ അപ്പര്‍ ബിര്ത്തിലേക്ക്( വാസ സ്ഥലം) പോയി....
എനിക്ക് അത് ഓര്‍ക്കാനേ വയ്യ......അയ്യേ ...ച്ചെ......

No comments:
Post a Comment